ഒരു നാടിന്റെ ജനനായകന്‍, അദ്ദേഹത്തിന്റെ ആ ചിരിയാണ് ഞങ്ങളുടെ പ്രിയങ്കരനായ നേതാവാക്കിയത്, ഗണേഷ് കുമാറിനെ കുറിച്ച് അനുശ്രീ പറയുന്നതിങ്ങനെ

814

മലയാളത്തിന്റെ യുവ നായകന്‍ ഫഹദ് ഫാസിലിന്റെ ഭാര്യാകഥാപാത്രം ആയിട്ടായിരുന്നു നടി അനുശ്രി ചിത്രം ഡയമണ്ട് നെക്ലസില്‍ എത്തിയത്. പിന്നീട് സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം അനുശ്രി നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ വേഷമിട്ടു.

Advertisements

ചന്ദ്രേട്ടന്‍ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായി മാറി താരം. ഇന്ന് സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലായി മാറാറുണ്ട്.

Also Read: പിന്തുണ വളരെ കുറവ്, ഒരുകാലത്ത് ആരാധകരെ വാരിക്കൂട്ടിയ ഷക്കീല ബിഗ് ബോസില്‍ നിന്നും പുറത്തേക്കോ, മത്സരം കടുക്കുന്നു

ഇപ്പോഴിതാ പത്തനാപുരം എംഎല്‍യും സഹപ്രവര്‍ത്തകനുമായ ഗണേഷ് കുമാറിനെ കുറിച്ച് അനുശ്രീ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പ്രതി ചേര്‍ക്കാനായി ഗണേഷ് കുമാര്‍ കൂട്ടുനിന്നുവെന്ന സിബിഐ വെളിപ്പെടുത്തലിന് പിന്നാലെ ഗണേഷ് കുമാറിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ഗണേഷ് കുമാറിനെതിരെ അനുശ്രീ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുന്നത്. ഈ മനുഷ്യനെ കണ്ടിട്ടാണ് ഒരു നാടിന്റെ ജനനായകന്‍ എങ്ങനെയാവണമെന്ന് താന്‍ മനസ്സിലാക്കിയതെന്നും പത്തനാപുരത്തിന്റെ ജനനായകനാണ് ഗണേഷേട്ടനെന്നും അനുശ്രീ പറഞ്ഞു.

Also Read: വെറും കള്ളം, വിജയിയുടെ കോടികള്‍ പ്രതിഫലത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നടന്‍, കലിപ്പിലായി ആരാധകര്‍

പണ്ട് നാട്ടിലെ പരിപാടിക്കെല്ലാം സമ്മാനദാനത്തിനായി ഗണേഷേട്ടന്‍ വരാറുണ്ടായിരുന്നു. അപ്പോള്‍ നടനായ അദ്ദേഹത്തെ കാണാന്‍ ആകാംഷയോടെയാണ് തങ്ങള്‍ കാത്തിരുന്നതെന്നും അദ്ദേഹം തങ്ങളെ നോക്കി തരുന്ന ഒരു ചിരിയുണ്ട് അതായിരുന്നു അന്ന് തങ്ങള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡ് എന്നും അനുശ്രീ പറയുന്നു.

അദ്ദേഹത്തിന്റെ ആ ചിരിയും ജാതിഭേദമന്യേ പാര്‍ട്ടിക്കതീതമായിട്ടുള്ള അദ്ദേഹത്തിന്റെ നല്ല പ്രവൃത്തികളുമാണ് അദ്ദേഹം പ്രിയങ്കരനായ നേതാവായി നിലകൊള്ളാന്‍ കാരണമെന്നും അനുശ്രീ പറഞ്ഞു.

Advertisement