പിന്തുണ വളരെ കുറവ്, ഒരുകാലത്ത് ആരാധകരെ വാരിക്കൂട്ടിയ ഷക്കീല ബിഗ് ബോസില്‍ നിന്നും പുറത്തേക്കോ, മത്സരം കടുക്കുന്നു

201

മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത നടിയാണ് ഷക്കീല. 90 കളില്‍ മലയാള സിനിമ വ്യവസായത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നിരുന്ന താരം ആരാണെന്ന് ചോദിച്ചാല്‍ അതിന് ഷക്കീല എന്ന് മറുപടി പറയേണ്ടി വരും.

Advertisements

സൂപ്പര്‍സ്റ്റാറുകള്‍ വരെ ഷക്കീലയുടെ സിനിമകളെ ഭയന്നിരുന്നായി പലപ്പോഴായി പലരും പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കളക്ഷന്‍സ് സ്വന്തമാക്കുവാന്‍ താരത്തിന്റെ ചിത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കടക്കെണിയിലായ പല നിര്‍മ്മാതാക്കള്‍ക്കും ആശ്വാസമായത് ഷക്കീല സിനിമകളാണ്.

Also Read: വെറും കള്ളം, വിജയിയുടെ കോടികള്‍ പ്രതിഫലത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നടന്‍, കലിപ്പിലായി ആരാധകര്‍

ഒത്തിരി ആരാധകരുള്ള താരം ഇപ്പോള്‍ തെലുങ്ക് ബിഗ് ബോസ് ഷോയിലെ മത്സരാര്‍ത്ഥിയാണ്. തെലുങ്ക് ബിഗ് ബോസ് സീസണ്‍ ഏഴില്‍ ഇപ്പോള്‍ എവിക്ഷന്‍ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ഈ പട്ടികയില്‍ ഷക്കീലയും ഇടംപിടിച്ചിട്ടുണ്ട്.

ഷക്കീലയെ കൂടാതെ ശിവജി, രാധിക, പ്രശാന്ത്, തേജ, ഗൗതം, പ്രി.ന്ഡസ്, ശോഭ എന്നിവരുമുണ്ട്. മറ്റ് മത്സരാര്‍ത്ഥികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഷക്കീലയും ഗൗതമും, പ്രിന്‍സുമാണ് ദുര്‍ബലരായ മത്സരാര്‍ത്ഥികള്‍. ഇവര്‍ക്ക് പിന്തുണയും കുറവാണെന്നാണ് വിവരം.

Also Read: 5 ലക്ഷം രൂപ ബജറ്റില്‍ പുതിയ ചിത്രം, ആതിരയുടെ മകള്‍ അഞ്ജലി ഒരുക്കിയത് രണ്ട് ഭാഗങ്ങളായി, തിയ്യേറ്ററില്‍ പോയി കാണണമെന്ന് സിനിമാപ്രേമികളോട് സന്തോഷ് പണ്ഡിറ്റ്

അതിനാല്‍ ഇവരില്‍ ആരെങ്കിലും ഒരാള്‍ പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍. 3.5 ലക്ഷമാണ് ബിഗ് ബോസ് ഷോയില്‍ ഷക്കീലയുടെ പ്രതിഫലം. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് നടന്‍ ശിവജിയാണ്.

Advertisement