ലവ് യു ലാലു, ഒരുപാട് മാസങ്ങള്‍ക്ക് ശേഷം ഞാനെന്റെ ലാലുവിനെ കണ്ടു, സന്തോഷത്തില്‍ മതിമറന്ന് എംജി ശ്രീകുമാര്‍, വൈറലായി പുതിയ പോസ്റ്റ്

228

വര്‍ഷങ്ങളായി സംഗിതലോകത്തും സിനിമാ രംഗത്തും തിളങ്ങി നില്‍ക്കുന്ന, മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനും നടനും അവതാരകനും ഒക്കെയാണ് എംജി ശ്രീകുമാര്‍. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച എംജി നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആണ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.

Advertisements

പ്രശസ്ത സംഗീതഞ്ജനായ മലബാര്‍ ഗോപാലന്‍ ആണ് എംജിയുടെ പിതാവ് . ഹരികഥാ കാലാകാരിയായ കമലാക്ഷിയമ്മയാണ് അമ്മ. മലയാള സിനിയിലെ പ്രമുഖ സംഗീതജ്ഞരായ എം ജി രാധാകൃഷ്ണനും കെ ഓമനക്കുട്ടിയുമാണ് സഹോദരങ്ങള്‍.

Also Read: നമ്മള്‍ ആദരിക്കുന്ന വ്യക്തിയെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കുന്നതില്‍ എന്താണ് തെറ്റ്, മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നാണ് ഞാന് പഠിച്ചത്, മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്നതില്‍ പ്രതികരിച്ച് ഭീമന്‍ രഘു

പ്രശസ്തരായവര്‍ ഒപ്പമുണ്ടായിരുന്നിട്ടും സ്വപ്രയത്‌നത്തിലൂടെ ആണ് എംജി ശ്രീകുമാര്‍ സംഗീത കൊടുമുടി കയറിയത്. നടന്‍ മോഹന്‍ലാലുമായി അടുത്ത ബന്ധമാണ് എംജി ശ്രീകുമാറിനുള്ളത്. ഇരുവരും പല അഭിമുഖങ്ങളിലും തങ്ങളുടെ സൗഹൃദത്തെപ്പറ്റി സംസാരിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ മിക്ക സിനിമകളിലും പിന്നണിയില്‍ എംജി ശ്രീകുമാറിന്റെ ശബ്ദമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് എംജി ശ്രീകുമാര്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read; ഒരു നാടിന്റെ ജനനായകന്‍, അദ്ദേഹത്തിന്റെ ആ ചിരിയാണ് ഞങ്ങളുടെ പ്രിയങ്കരനായ നേതാവാക്കിയത്, ഗണേഷ് കുമാറിനെ കുറിച്ച് അനുശ്രീ പറയുന്നതിങ്ങനെ

ഒരുപാട് മാസങ്ങള്‍ക്ക് ശേഷം താന്‍ തന്റെ സ്വന്തം ലാലുവിനെ കണ്ടുവെന്നും ജിത്തു ജോസഫിന്റെ പുതിയ ചിത്രം നേരിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നുവെന്നും ഒരുപാട് സംസാരിച്ചുവെന്നും ഒരുമിച്ച് ഭക്ഷണം കഴിച്ചുവെന്നും എംജി ശ്രീകുമാര്‍ കുറിച്ചു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Advertisement