മരണമാസ് വരുന്നു, മമ്മൂട്ടിച്ചിത്രത്തിന് തിരക്കഥ രഞ്ജിത്, വൈശാഖ് സംവിധാനം ചെയ്യുന്നത് ആക്ഷൻ ത്രില്ലർ

19

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രത്തിൽ നയൻതാര നായികയാകുന്നതും വിജയ് സേതുപതി വില്ലനാകുന്നതും ഇപ്പോൾ വലിയ ചർച്ചാവിഷയമാണല്ലോ.

ഇപ്പോൾ അറിയുന്ന വിവരങ്ങൾ അനുസരിച്ച് മലയാളത്തിലെ ഏറ്റവും വലിയ മാസ് ത്രില്ലറിനാണ് അരങ്ങൊരുങ്ങുന്നത്.

Advertisements

ഈ സിനിമയ്ക്ക് വൈശാഖ് ആയിരിക്കും സംവിധാനമെന്നും രഞ്ജിത്തിൻറെ തിരക്കഥയിലായിരിക്കും വൈശാഖ് ഈ സിനിമ ഒരുക്കുന്നതെന്നും സൂചനകൾ വരുന്നു.

വലിയ ഇടവേളയ്ക്ക് ശേഷം രഞ്ജിത് മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥ എഴുതുകയാണെന്നാണ് റിപ്പോർട്ടുകൾ.

മമ്മൂട്ടി വൈശാഖ് ടീം ഒടുവിൽ ഒന്നിച്ചത് മധുരരാജ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടിയായിരുന്നു.

ആ സിനിമ 100 കോടി ക്ലബിൽ ഇടം നേടിയതിന് പിന്നാലെയാണ് പുതിയ പ്രൊജക്ടിൻറെ റിപ്പോർട്ടുകൾ ലഭിക്കുന്നത്.

സമീപകാലത്ത് സ്വീകരിച്ചിരിക്കുന്ന ശൈലിയിൽ നിന്ന് മാറി ഒരു പക്കാ മാസ് പടമായി ആയിരിക്കും രഞ്ജിത് ഈ തിരക്കഥയെഴുതുക.

വല്യേട്ടൻ, നരസിംഹം മോഡൽ സിനിമയായിരിക്കും ഇതെന്നാണ് വിവരം. വിജയ് സേതുപതി മലയാളത്തിൽ അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയായിരിക്കും ഇത്.

തകർപ്പൻ വില്ലൻ വേഷമാണ് വിജയ് സേതുപതിക്ക് ലഭിക്കുക. പുതിയ നിയമത്തിന് ശേഷം നയൻതാര മമ്മൂട്ടിയുടെ നായികയായി എത്തുന്നു എന്നതും പ്രത്യേകതയാണ്.

Advertisement