Home Entertainment

ജാഡയാണെന്ന് പറയുന്നവര്‍ ഇതൊന്ന് കണ്ണുതുറന്ന് കാണണം; കുട്ടികളെയും അദ്ധ്യാപകരെയും ഞെട്ടിച്ച് മമ്മൂട്ടി

28

മെഗാസ്റ്റാര്‍ മമ്മൂട്ടി അല്‍പ്പം ജാഡക്കാരനാണെന്ന് പറയാത്തവര്‍ വളരെ കുറവാണ്. ആ പറഞ്ഞവര്‍ തന്നെ പിന്നീട് അത് മാറ്റിപറയേണ്ടിയും വന്നിട്ടുണ്ടാകും. കാരണം പ്രേക്ഷകരോടും ആരാധകരോടുമുള്ള മമ്മൂട്ടിയുടെ സമീപനം കണ്ടാല്‍ ഒരിക്കലും അദ്ദേഹത്തിന് ജാഡയുണ്ടെന്ന് പറയാനാകില്ല. അതേപോലെയുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Advertisements

അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയിലെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരിക്കുന്നത്. അമ്പതിലേറെ കുട്ടികളുടെ അരികിലെത്തി അവരുടെ ഓരോരുത്തരുടെയും കൈ പിടിച്ച് കുശലാന്വേഷണം നടത്തുകയാണ് മമ്മൂട്ടി.

കുട്ടികളാകട്ടെ തങ്ങളുടെ പ്രിയതാരത്തെ നേരിട്ട് കണ്ട സന്തോഷത്തിലും ആവേശത്തിലുമായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടാന്‍ പേടിച്ച് മാറി നിന്ന അദ്ധ്യാപകരുടെ അരികിലെത്തിയും കുശലം ചോദിക്കാന്‍ മമ്മൂട്ടി മറന്നില്ല.

Advertisement