കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിൽ, ചെറിയ പനി ഒഴിച്ചാൽ മറ്റു പ്രശ്‌നങ്ങളില്ലെന്ന് മമ്മൂട്ടി ; പ്രിയതാരത്തിന് വേഗത്തിൽ രോഗസൗഖ്യം ആശംസിച്ച് പ്രാർത്ഥനയോടെ ആരാധകർ

97

മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് കോവിഡ് പോസിറ്റീവ് ആയെന്ന വിവരം സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിലാണ് വ്യാപിച്ചത്. പ്രിയതാരത്തിന് വേഗത്തിൽ രോഗസൗഖ്യം ആശംസിച്ചുകൊണ്ടാണ് ആരാധകരിൽ പലരും ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ എത്തിയത്. എന്നാൽ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയും ചിലർ പങ്കുവച്ചിരുന്നു. എന്നാൽ അത്തരം ആശങ്കകൾ അസ്ഥാനത്താണെന്ന് മമ്മൂട്ടി തന്നെ പ്രതികരിക്കുന്നു. ഒരു ചെറിയ പനിയുണ്ട് എന്നതൊഴിച്ചാൽ തനിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

‘ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിരുന്നെങ്കിലും ഇന്നലെ നടത്തിയ കോവിഡ് പരിശോധനയിൽ ഞാൻ പോസിറ്റീവ് ആയി. ഒരു ചെറിയ പനി ഒഴിച്ചാൽ എനിക്ക് മറ്റു പ്രശ്‌നങ്ങളില്ല. ഉത്തരവാദപ്പെട്ടവരുടെ നിർദേശം അനുസരിച്ച് ഞാൻ വീട്ടിൽ സെൽഫ് ഐസൊലേഷനിലാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായി കഴിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എപ്പോഴും മാസ്‌ക് ധരിക്കുകയും പരമാവധി കരുതൽ സ്വീകരിക്കുകയും ചെയ്യുക’, മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.

Advertisements

ALSO READ

എന്റെ സഹിഷ്ണുതയുടെയും കഴിവുകളുടെയും പരിധി പരീക്ഷിച്ചുവെന്ന് ഞാൻ പറയണം ; ഭയം ഷോയിൽ വിജയിയായതിനെക്കുറിച്ച് ധന്യ മേരി വർഗീസ് : അഭിനന്ദനങ്ങളുമായി ആരാധകരും സഹപ്രവർത്തകരും

കെ മധു സംവിധാനം ചെയ്യുന്ന ‘സിബിഐ’ സിരീസിലെ അഞ്ചാം ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു മമ്മൂട്ടി. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. എന്നാൽ ആർടിപിസിആർ പരിശോധനയിൽ ചിത്രീകരണ സ്ഥലത്തെ മറ്റ് അംഗങ്ങൾക്കൊന്നും കോവിഡ് കണ്ടെത്താതിരുന്നതിനാൽ സിബിഐ 5 ചിത്രീകരണം നിർത്തിവെക്കില്ല.

ALSO READ

ഈ ശ്രീവല്ലി ഒറിജിനിലെ വെല്ലും ; പുഷ്പയിലെ രശ്മിക മന്ദാനയുടെ കഥാപാത്രത്തെ അനുകരിച്ച് ചൈതന്യ : വീഡിയോ ഏറ്റെടുത്ത് ആരാധകർ

മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് ഇത്. സിബിഐ ഉദ്യോഗസ്ഥൻ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും സ്‌ക്രീനിലെത്തുന്ന ചിത്രത്തിൻറെ രചന എസ് എൻ സ്വാമിയുടേത് തന്നെയാണ്. അമൽ നീരദിൻറെ ഭീഷ്മ പർവ്വം, റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനുള്ളത്.

 

Advertisement