കിടിലന്‍ ലുക്കില്‍ സുല്‍ഫത്തിന് ഒപ്പമെത്തി മമ്മൂട്ടി; ഒതുക്കി വെട്ടിയ പുത്തന്‍ ഹെയര്‍ സ്റ്റൈല്‍ ബിലാലിന് വേണ്ടിയാണോ എന്ന് പ്രേക്ഷകര്‍; വൈറല്‍ ചിത്രങ്ങള്‍

685

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. മലയാള സിനിമയിലെ താരരാജാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരം കൂടിയാണ് മമ്മൂട്ടി.

1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം പിന്നീട് 400 ല്‍ അധികം സിനിമകളുടെ ഭാഗമായി. രണ്ട് ദിവസം മുമ്പാണ് മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററുകളിലെത്തിയത്.

Advertisements

നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. തിയ്യേറ്ററുകളില്‍ വന്‍വിജയമായി തീര്‍ന്നിരിക്കുകയാണ് ചിത്രം. നിറഞ്ഞ പ്രേക്ഷകരുമായി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്.

ALSO READ- കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഓര്‍മ്മിപ്പിച്ച് ‘പൊറാട്ട് നാടകം’ സിനിമയുടെ ടീസര്‍; മുന്‍നിരയില്‍ രമേഷ് പിഷാരടിയും സൈജു കുറുപ്പും

ചിത്രത്തിന്റെ വിജയത്തിന്റെ നിറവില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ചര്‍ച്ചവിഷയം മമ്മൂട്ടിയാണ്. കൊവിഡിന് ശേഷം പുറത്തുവരുന്ന എല്ലാ മമ്മൂട്ടി ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വന്‍വിജയമായി തീരുകയാണ്. നല്ല കണ്ടന്റുള്ള ക്വാളിറ്റി സിനിമകളുടെ ഭാഗമാകുന്നതില്‍ മമ്മൂട്ടിയെ പ്രശംസിക്കുകയാണ് സോഷ്യല്‍മീഡിയ.

സിനിമയ്‌ക്കൊപ്പം പബ്ലിക്കിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന കാര്യത്തിലും മമ്മൂട്ടി ഒരു മാതൃകയാണ്. എപ്പോഴും സ്്‌റ്റൈലിഷായി മാത്രം എത്തുന്ന മമ്മൂക്ക ഇത്തവണ ലുക്ക് അടിമുടി മാറ്റിവ്യത്യസ്തമായ ലുക്കിലാണ് എത്തിയിരിക്കുന്നത്.

ALSO READ- ‘അമ്മയെ ആദ്യം കണ്ടത് 12ാാം വയസില്‍, അമ്മയെന്നത് എപ്പോഴും ഗുരു ആണ്, എന്റെ കൈകള്‍ അമ്മ ചേര്‍ത്തുപിടിക്കുമ്പോള്‍ എന്റെ മനസ്സിലേക്കൊരു വെളിച്ചം കടന്നുവരുന്നു: മോഹന്‍ലാല്‍

മനീണ്ട മുടിയിഴകളുമായി വരാറുള്ള മമ്മൂക്ക ഇത്തവണ മുടി പറ്റെ വെട്ടി വ്യത്യസ്തമയ ഒരുലുക്കാണ് പരീക്ഷിച്ചിരിക്കുന്നത്. ട്രെന്‍ഡിയായ വസ്ത്രങ്ങള്‍ക്കൊപ്പം കൂളിംഗ് ഗ്ലാസും ധരിച്ച് മാസായി ഇറങ്ങി വരുന്ന മമ്മൂട്ടിയാണ് പുറത്തെത്തിയ ദൃശ്യങ്ങളിലുള്ളത്.

കണ്ണൂര്‍ സ്‌ക്വാഡ് ദുബായ് പ്രമോഷന്‍ കഴിഞ്ഞുവരുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണിത്. ഭാര്യ സുല്‍ഫത്തും രമേഷ് പിഷാരടിയും ആന്റോ ജോസഫുമെല്ലാം അദ്ദേഹത്തിനൊപ്പമുണ്ട്.

ഏതായാലും പുതിയ ഈ ലുക്ക് ഏത് ചിത്രത്തിന് വേണ്ടിയാണ് എന്നാണ് ആരാധകര്‍ ാേചദിക്കുന്നത്. ബിലാല്‍ സിിനമയ്ക്ക് വേണ്ടിയാണോ എന്ന സംശയവും ഉയര്‍ന്നിരിക്കുകയാണ്.

Advertisement