മമ്മൂട്ടിയുടെ അഭിനയം പെർഫോമൻസ് ബേസ്ഡ് ആണ്; പക്ഷേ ക്യാമറ ഓൺ ചെയ്ത് കഴിഞ്ഞാൽ ലാൽ വേറെ ആളാണ്; മനസ്സ് തുറന്ന് ശാന്തികൃഷ്ണ

3039

1976 ൽ പുറത്തിറങ്ങിയ ഹോമകുണ്ഡം എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് ചേക്കേറിയ നടിയാണ് ശാന്തി കൃഷ്ണ. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അവാർഡുകളാണ് താരത്തെ തേടി എത്തിയിട്ടുള്ളത്. സിനിമയിൽ സജീവമായിരിക്കെ തന്നെ നടൻ ശ്രീനാഥുമായി പ്രണയത്തിലായ താരം വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും അധികം വൈകാതെ തന്നെ വേർപ്പിരിഞ്ഞു.

തുടർന്ന് രാജീവ് ഗാന്ധി ഗ്രൂപ്പ് ഡയറക്ടർ സദാശിവ ബജോറിനെ 1998-ൽ പുനർ വിവാഹം ചെയ്‌തെങ്കിലും 2016-ൽ വിവാഹമോചിതരായി. മിതുൽ, മിതാലി എന്നിവരാണ് മക്കൾ. അമേരിക്കയിൽ സ്ഥിരതാമസമാക്കിയെങ്കിലും 2017 മുതൽ ചലച്ചിത്ര രംഗത്ത് വീണ്ടും സജീവമായതോടെ ബാംഗ്ലൂരിലാണ് താരം താമസിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും, മോഹൻലാലിനെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisements

Also Read
ഓരോ വർഷവും നിങ്ങളുടെ സ്‌നേഹം കൂടുകയാണ്; നന്ദി; സോഷ്യൽ മീഡിയയിൽ ആരാധകർക്കായി കുറിപ്പ് പങ്ക് വെച്ച് മമ്മൂട്ടി

മമ്മൂക്കയുടെ അഭിനയം ഹെവി ആണെന്ന് പറഞ്ഞ ശാന്തി കൃഷ്ണ ക്യാമറ ഓൺ ചെയ്ത് കഴിഞ്ഞാൽ ലാലേട്ടൻ വേറെ ആളായി മാറുമെന്നും കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞങ്ങളൊക്കെ ഒരുമിച്ചായിരുന്നു സിനിമയിലേക്ക് വന്നത്. മമ്മൂക്ക കുറച്ച് സീനിയറായിരുന്നു. ലാലേട്ടനെ ഞാൻ ലാൽജി എന്നാണ് വിളിച്ചിരുന്നത്. ലാലേട്ടാ എന്ന് ഞാൻ വിളിച്ചിട്ടെയില്ല. ഞാൻ ബോബെ ബേസ്ഡായത് കൊണ്ട് ജീ എന്ന് വരും. ഇപ്പോഴും എനിക്ക് എന്റെ വായിൽ ലാൽജി എന്നെ വരൂ. ഞങ്ങൾ ഏകദേശം ഒരു സമയത്ത് തന്നെ സിനിമയിലേക്ക് വന്നു.

അന്നാണെങ്കിൽ ഇവരോന്നും അത്ര സ്റ്റാറായിട്ടില്ല. അതുകൊണ്ട് തന്നെ അവരുടെ ആ ജേർണിയിൽ ഞാനും ഒരു ഭാഗമായി എന്ന് മാത്രം. ഇന്ന് അവർ മെഗാ സ്റ്റാറായിട്ടും ലെജൻഡറിയായിട്ടും നിൽക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്.മമ്മൂക്കയുടെ ഒപ്പം നിൽക്കാൻ പാടാണ്. മമ്മൂക്കയുടെ അഭിനയം പെർഫോമൻസ് ബേസ്ഡ് അഭിനയമാണ് തിയറ്ററിക്കലല്ല.

Also Read
ഫഹദ് നമ്മളെ കളിയാക്കുന്ന ഫൺ ടൈപ്പ് ആണ്; കൂട്ടത്തിൽ ക്യൂട്ട് ദുൽഖറും; പ്രണവ് ഫിൽറ്റർ ഇല്ലാത്ത വ്യക്തിയാണ്; മനസ്സ് തുറന്ന് മാളവിക ജയറാം

ഹെവി പെർഫോമറാണ് മമ്മൂക്ക. അങ്ങനെ വരുമ്‌ബോൾ ഞങ്ങളും അതുപോലെ പെർഫോമൻസ് ബേസായി അഭിനയിക്കണം. എന്നാൽ ലാൽ സ്‌പൊണ്ടേനിയസ് അഭിനയമാണ്. ക്യാമറ ഓൺ ചെയ്ത് കഴിഞ്ഞാൽ ലാലേട്ടൻ വേറെ ആളായി മാറും. അതാണ് എനിക്കെല്ലാം കൂടുതൽ ബുദ്ധിമുട്ട്. ലാലിന്റെ ചെറിയ എക്‌സ്പ്രഷൻ പോലും സ്‌ക്രീനിൽ കാണുമ്‌ബോൾ വലിയ ഇംപാക്ട്ഫുള്ളാണ്.

Advertisement