ആദ്യ ദിവസം തന്നെ 2.0 കാണാന്‍ മമ്മൂട്ടി, മെഗാസ്റ്റാറിന്റെ അഭിപ്രായമറിയാന്‍ ഷങ്കര്‍ !

25

തമിഴകത്തിന്റെ ഹിറ്റ് മേക്കര്‍ ഷങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 2.0ീ വ്യാഴാഴ്ച റിലീസാകുകയാണ്. രജനികാന്തും അക്ഷയ്കുമാറും അഭിനയിക്കുന്ന ചിത്രത്തില്‍ എമി ജാക്‌സണാണ് നായിക.

Advertisements

ലോകമെങ്ങുമുള്ള സിനിമാസ്വാദകര്‍ 2.0 കാണാനായി കാത്തിരിക്കുകയാണ്. അക്കൂട്ടത്തില്‍ സെലിബ്രിറ്റികളുമുണ്ട്.

മലയാളത്തിന്റെ അഭിമാനതാരങ്ങളെല്ലാവരും ഷങ്കര്‍ – രജനി ചിത്രം ആദ്യദിവസം തന്നെ കാണാനാണ് സാധ്യത. മെഗാസ്റ്റാര്‍ മമ്മൂട്ടിയും 2.0 ആദ്യദിവസം തന്നെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷങ്കറിന്റെ അടുത്ത ചിത്രം ഇന്ത്യന്‍ 2ല്‍ മമ്മൂട്ടി ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ സാഹചര്യത്തില്‍ 2.0 യെക്കുറിച്ചുള്ള മമ്മൂട്ടിയുടെ അഭിപ്രായമറിയാന്‍ ഷങ്കറിനും ജിജ്ഞാസ ഉണ്ടെന്നാണ് സൂചന.

ലോകമെമ്പാടുമായി 10500 സ്‌ക്രീനുകളിലാണ് 2.0 പ്രദര്‍ശനത്തിനെത്തുന്നത്. 543 കോടി രൂപയാണ് ചിത്രത്തിന്റെ ചെലവ്.

Advertisement