ഇനി വരാനുള്ളത് ഏഴിലധികം വെടിക്കെട്ട് ചിത്രങ്ങള്‍: അടുത്ത മുന്നുവര്‍ഷം മമ്മൂട്ടിയെ പിടിച്ചാല്‍ കിട്ടില്ല

28

മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് മലയാളത്തിലെ ഏറ്റവും പ്രായം കൂടിയ നായക നടന്‍ എന്നത് ഏവര്‍ക്കും അറിവുള്ളതാണ്.

എന്നാല്‍ ഈ 67ാം വയസിലും അദ്ദേഹത്തിന് കൈയില്‍ മൂന്നു വര്‍ഷത്തലധികം ചെയ്യാനുള്ള ചിത്രങ്ങളുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

Advertisements

ഇതില്‍ ചില ചിത്രങ്ങളാകട്ടെ ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന വന്‍ ചിത്രങ്ങളാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുര രാജയുടെ സെറ്റിലാണ് ഇപ്പോള്‍ മമ്മൂട്ടിയുള്ളത്.

നെല്‍സണ്‍ ഐപ്പ് നിര്‍മിക്കുന്ന ചിത്രം വന്‍ മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്.

തമിഴില്‍ പേരന്‍പ്, തെലുങ്കില്‍ യാത്ര, മലയാളത്തില്‍ ഉണ്ട തുടങ്ങിയ ചിത്രങ്ങളാണ് ഉടന്‍ തിയറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

50 കോടിയിലേറേ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന മാമാങ്കത്തിന്റെ പകുതിയോളം ഷൂട്ടിംഗ് ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.

സജീവ് പിള്ള സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നാലു ഗെറ്റപ്പുകളിലാണ് മമ്മൂട്ടി എത്തുന്നത്.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാരും 50 കോടിക്കടുത്ത് ബജറ്റിലാണ് ഒരുക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് സംവിധായകനും നിര്‍മാതാവും വ്യക്തമാക്കിയിട്ടുണ്ട്.

Advertisement