Home Entertainment Celebrities

മമ്മൂട്ടിയുടെ ചിത്രത്തിൽ ഖുശ്ബുവിന്റെ വേഷം തനിക്ക് പറഞ്ഞുവെച്ചതായിരുന്നു; ഒടുവിൽ രഞ്ജിത്ത് കുറേ ചീത്ത വിളിച്ചു: വെളിപ്പെടുത്തി രേഖ മേനോൻ

4402

പ്രമുഖ മാധ്യമപ്രവർത്തകയായ രേഖ മേനോൻ മലയാളികൾക്ക് സുപരിചിതയാണ്. നിരവധി സെലിബ്രിറ്റികളെ ഇന്റർവ്യൂ ചെയ്ത് പ്രസിദ്ധയായ രേഖ മേനോന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.

സിനിമയിലുള്ള ബന്ധങ്ങൾ കാരണം തന്നെ പല സിനിമകളിലേക്കും അഭിനയിക്കാൻ വിളിച്ചിരുന്നുവെന്നാണ് രേഖ മേനോൻ പറയുന്നത്. വർഷങ്ങളായി ടെലിവിഷൻ രംഗത്ത് നിൽക്കുന്ന രേഖ മേനോൻ പറയുന്നത്. തന്റെ കഫർട്ട് സോണിന് പുറത്താണ് സിനിമയെന്നാണ്. അതുകൊണ്ട് കംഫർട്ട് സോണിൽ നിന്നും പുറത്തിറങ്ങാൻ പേടിച്ചാണ് മമ്മൂട്ടിയുടെ ചിത്രം പോലും ഉപേക്ഷിച്ചതെന്നും രേഖ പറയുന്നു.

Advertisements

രഞ്ജിത്ത് സംവിധാനം ചെയ്ത കയ്യൊപ്പ് എന്ന സിനിമയിൽ ഖുശ്ബു ചെയ്ത റോളിൽ വിളിച്ചിരുന്നുവെന്നാണ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ രേഖ മേനോൻ പറയുന്നത്. മമ്മൂക്ക വേറെയും ഞാൻ വേറെയുമാണ് അഭിനയിക്കുന്നത്. തന്റേത് വേറെ കൂട്ടിച്ചേർത്ത റോളാണ്. അന്നെനിക്ക് കംഫർട്ട് സോണിൽ നിന്ന് പുറത്തിറങ്ങാൻ പേടിയായിരുന്നു. കയ്യൊപ്പ് എനിക്ക് മിസ് ആയതാണ്. രഞ്ജിത് ഐ ആം സോറി. അന്ന് രഞ്ജിത്തിന്റെ കയ്യിൽ നിന്നെനിക്ക് ചീത്തയും കിട്ടി.’- എന്നും രേഖ മേനോൻ പറയുന്നു.

ALSO READ- എന്നെ ആരും വന്ന് പ്രൊപ്പോസ് ചെയ്തിട്ടില്ല; ഭയങ്കര സങ്കടമായിരുന്നു; അന്ന് അവനെ പ്രേമിച്ചത് പ്രേമം തോന്നിയിട്ടല്ല; ഒരു കാമുകനുണ്ടാകാൻ ആഗ്രഹിച്ചിട്ട്: അനാർക്കലി

സിനിമ വേണ്ടെന്ന് വെച്ചത് അഹങ്കാരമായിരുന്നില്ല, പേടിച്ചിട്ടാണ്. എന്റെ അച്ഛനും അമ്മക്കും ടിവി ഓക്കെയാണ്, പക്ഷേ സിനിമ ചെയ്താൽ ശരിയാകില്ലെന്ന പേടിയാണ്. ഇനിയിപ്പോൾ എന്റെ മകൻ സംവിധാനം ചെയ്യട്ടെ. അപ്പോൾ നോക്കാം. പക്ഷേ അവൻ എനിക്ക് റോൾ തരില്ലെന്നുമാണ് രേഖ മേനോൻ പറയുന്നത്.

നേരത്തെ, ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ സിനിമയിലേക്ക് ടൊവിനോയുടെ അമ്മയായി അഭിനയിക്കാൻ തന്നെ വിളിച്ചിരുന്നെന്നും എന്നാൽ ടൊവിനോയുടെ നായികയാക്കിയാൽ വരാമെന്നാണ് താനന്ന് പറഞ്ഞതെന്നും രേഖ തമാശയായി പറഞ്ഞിരുന്നു.

Advertisement