അമിതാഭ് ബച്ചനു പോലും തകര്‍ക്കാന്‍ പറ്റാത്ത മമ്മൂട്ടിയുടെ റെക്കോര്‍ഡ്!

19

അമിതാഭ് ബച്ചന്‍, മമ്മൂട്ടി, കമല്‍ ഹാസന്‍, മോഹന്‍ലാല്‍ എന്നിവരാണ് നിലവില്‍ ഇന്ത്യന്‍ സിനിമയുടെ താരരാജാക്കന്മാര്‍.

ഇവര്‍ക്ക് ലഭിച്ച മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ എടുത്ത് നോക്കുകയാണെങ്കില്‍
അമിതാഭ് ബച്ചനാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് മമ്മൂട്ടിയും കമല്‍ ഹാസനുമാണ്. മൂന്നാം സ്ഥാനമാണ് മോഹന്‍ലാലിനുള്ളത്.

Advertisements

മികച്ച നടനുള്ള 4 അവാര്‍ഡുകളാണ് ബച്ചന് ലഭിച്ചിരിക്കുന്നത്. 1991-ല്‍ അഗ്നിപഥ് എന്ന സിനിമക്കും 2006-ല്‍ ബ്ലാക്ക്, 2010-ല്‍ ‘പാ’, 2015ല്‍ പിക്കു എന്ന ചിത്രത്തിനുമാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മികച്ച നടനുള്ള കാറ്റഗറി പരിശോധിക്കുമ്ബോള്‍ 4 അവാര്‍ഡുകളുമായി ബച്ചനാണ് ഒന്നാം സ്ഥാനത്ത്.

തൊട്ടുപിന്നാലെ മമ്മൂട്ടിയും കമല്‍ ഹാസനുമാണ്. നിലവില്‍ മൂന്ന് ദേശീയ അവാര്‍ഡുകളാണ് മമ്മൂട്ടിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. 1989 (മതിലുകള്‍, വടക്കന്‍ വീരഗാഥ) 1993 (പൊന്തന്‍മാട, വിധേയന്‍) 1999 (ഡോക്ടര്‍ ബാബാ സാഹിബ് അംബേദ്കര്‍) എന്നീ വര്‍ഷങ്ങളിലായി 3 തവണയാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ തേടി എത്തിയത്.

ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ കൈമുതലുള്ള ബച്ചനു പോലും ഇതുവരെ തകര്‍ക്കാന്‍ കഴിയാത്തത് മമ്മൂട്ടിയുടെ റെക്കോര്‍ഡാണ്. രണ്ടു ഭാഷകളില്‍ അഭിനയിച്ച സിനിമകളിലും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങിയ രാജ്യത്തെ ഏകനടനെന്ന റെക്കോര്‍ഡ് ആണത്. 1999ല്‍ അദ്ദേഹത്തിനു മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്ത അം‌ബേദ്ക്കര്‍ ഇംഗ്ലീഷ് സിനിമയാണ്.

സകലകലാ വല്ലഭന്‍ കമലാഹാസന്‍ മമ്മൂട്ടിക്കൊപ്പമുണ്ട്. മമ്മൂട്ടിയെ പോലെ തന്നെ 3 തവണയാണ് കമലിനും മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. 1982 (മൂന്നാം പിറൈ) 1987 (നായകന്‍) 1996 (ഇന്ത്യന്‍) എന്നിങ്ങനെയാണ് കമല്‍ ഹാസനു ലഭിച്ച അവാര്‍ഡുകള്‍. 1992ല്‍ തേവര്‍ മകന്‍ എന്ന ചിത്രത്തിനും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കമല്‍ ആയിരുന്നു നിര്‍മാതാവ്.

മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് 2 തവണയാണ് ലഭിച്ചത്. 1991 -ല്‍ ഭരതത്തിനും 1999-ല്‍ വാനപ്രസ്ഥത്തിനുമാണ് ലഭിച്ചത്. 1989-ല്‍ കിരീടത്തിലെ അഭിനയത്തിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. 99-ലെ മികച്ച സിനിമക്കുള്ള അവാര്‍ഡും മോഹന്‍ലാലിനായിരുന്നു. അദ്ദേഹമായിരുന്നു വാനപ്രസ്ഥത്തിന്റെ നിര്‍മ്മാതാവ്.

കൂടാതെ 2017ല്‍ പുലിമുരുകന്‍, ജനതാ ഗാരേജ്, ഒപ്പം എന്നീ ചിത്രത്തിലെ അഭിനയത്തിന് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് അടക്കം 5 നാഷണല്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മികച്ച നടനെന്ന കാറ്റഗറി എടുക്കുമ്ബോള്‍ ബച്ചനും മമ്മൂട്ടിക്കും കമല്‍ ഹാസനും പിന്നിലാണ് മോഹന്‍ലാല്‍.

മമ്മൂട്ടി ഒഴികെ മറ്റ് മൂന്ന് പേരും തങ്ങളുടെ സ്വന്തം മാതൃഭാഷയില്‍ അഭിനയിച്ച സിനിമകളില്‍ മാത്രമാണ് എല്ലാ ഭരത് അവാര്‍ഡുകളും വാങ്ങിക്കൂട്ടിയിരിക്കുന്നത്.

Advertisement