Home Entertainment

മംമ്ത മോഹന്‍ദാസ് പൃഥ്വിരാജിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം നയനില്‍

51

പൃഥ്വിരാജിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം നയന്‍ അക നയനില്‍ നടി മംമ്ത മോഹന്‍ദാസും ആനി എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മംമ്തയുടെ ചിത്രമടങ്ങുന്ന പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് നയന്‍. അടുത്തിടെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് ചിത്രത്തിന്റെ ആകാംഷയുണര്‍ത്തുന്ന മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.നക്ഷത്രകൂട്ടങ്ങള്‍ നിറഞ്ഞ ആകാശവും താഴെ മഞ്ഞുമലകളുടെ ചുവട്ടില്‍ തീപന്തമേന്തി നില്‍ക്കുന്ന പൃഥ്വിരാജും ഉള്‍പ്പെടുന്നതായിരുന്നു ഈ പോസ്റ്റര്‍.

നിത്യാ മേനോനും പാര്‍വ്വതിയും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുളള വിവരങ്ങള്‍ അധികം വൈകാതെ പുറത്തുവിടും. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100ഡേയ്‌സ് ഓഫ് ലവിന് ശേഷം ജെനൂസ് മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് നയന്‍. സിനിമയുടെ തിരക്കഥയും ജെനുസ് തന്നെ. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. നിത്യ മേനോന്‍ നായികയായെത്തുന്ന ചിത്രത്തില്‍ പാര്‍വതിയും പ്രധാനവേഷത്തിലെത്തുന്നു. ഹിമാചല്‍ പ്രദേശാണ് പ്രധാനലൊക്കേഷന്‍.

Advertisements
Advertisement