18000 അടി ഉയരത്തില്‍ നിന്നും സ്‌കൈ ഡൈവിഗ്; മമ്തയുടെ ഞെട്ടിക്കുന്ന വീഡിയോ വൈറല്‍

61

സാന്റാ ബാര്‍ബര്‍: പന്ത്രണ്ടു വര്‍ഷമായി മംമ്ത മോഹന്‍ദാസ് എന്ന നടി മലയാള സിനിമയുടെ ഭാഗമാണ്. നിറയെ സിനിമകള്‍ ചെയ്യാറില്ല, വര്‍ഷത്തില്‍ ചിലപ്പോള്‍ ഒരു സിനിമ.

പക്ഷെ മംമ്തയേയും മംമ്തയുടെ കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ക്കിഷ്ടമാണ്. ഒടുവില്‍ ഇറങ്ങിയ കാര്‍ബണ്‍, നീലി, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങളിലെ മംമ്തയുടെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

Advertisements

ഇപ്പോള്‍ താരം വാര്‍ത്തകളില്‍ നിറയുന്നത് ഒരു ‘ചാട്ടത്തിന്റെ’ പുറത്താണ്. മംമ്തയുടെ സാഹസിക ചാട്ടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

യുഎസിലെ സാന്റാ ബാര്‍ബറയിലായിരുന്നു മംമ്തയുടെ സാഹസിക ആകാശച്ചാട്ടത്തിന് വേദിയായത്. 18000 അടി ഉയരെ നിന്നാണ് മംമ്ത സ്‌കൈ ഡൈവിംഗ് നടത്തിയത്.

മംമ്ത തന്നെയാണ് ഈ സാഹസിക ചാട്ടത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതും മനോഹരവുമായ സ്‌കൈ ഡൈവിംഗ് എന്നാണ് മംമ്ത ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നേരത്തെ നടി മിയയും സ്‌കൈ ഡൈവിംഗ് നടത്തി ശ്രദ്ധ നേടിയിരുന്നു.

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വെച്ചാണ് മിയ സ്‌കൈ ഡൈവ് ചെയ്തത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പാരച്യൂട്ടിന്റെ സഹായത്തോടെ ആകാശത്തുനിന്നു താഴേക്ക് ചാടുന്ന കായിക വിനോദമാണ് പാരച്യൂട്ടിംഗ് അഥവാ സ്‌കൈ ഡൈവിംഗ്.

Advertisement