വഴിയിൽ നിന്നൊരാളെ കിട്ടയതാണ് ; പതിവു കറക്കത്തിനിടെ മണാലിയുടെ തെരുവുകളിൽ ബാക്ക്പാക്കുമായി നടന്നുപോകുന്ന യുവാവിനെ കണ്ട സന്തോഷം പങ്കു വച്ച് യുവാക്കൾ

88

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അദ്ദേഹത്തിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇപ്പോഴിതാ മണാലിയിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ പ്രണവ് മോഹൻലാലിനെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് യുവസഞ്ചാരി ആത്മയാൻ.

വലിയൊരു ബാക്ക്പാക്കുമായി മണാലിയുടെ തെരുവുകളിലൂടെ നടന്നു പോകുന്ന പ്രണവ് മോഹൻലാലിന്റെ ഈ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.

Advertisement

ALSO READ

‘പൊന്നിയിൻ സെൽവം’ എന്ന സിനിമയുടെ തുടക്കത്തിൽ സംഭവിച്ച അപകടം, എൻറെ ഇടതു തോളിൽ ശസ്ത്രക്രിയ നടത്തി ; എൻറെ എംആർഐ കണ്ടിട്ടും മണിരത്‌നം സാർ തീരുമാനം മാറ്റിയില്ല : ബാബു ആന്റണി

പതിവു കറക്കത്തിനിടെ ബാക്ക്പാക്കുമായി നടന്നുപോകുന്ന യുവാവിനെ കണ്ടപ്പോൾ മുഖപരിചയം തോന്നി സംസാരിക്കാൻ അടുത്തു ചെന്നപ്പോഴാണ് അതു പ്രണവ് മോഹൻലാൽ ആണെന്ന് ആത്മയാൻ തിരിച്ചറിഞ്ഞത്. രസകരമായ ആ കൂടിക്കാഴ്ചയുടെ വിഡിയോ ആത്മയാൻ പങ്കുവയ്ക്കുകയും ചെയ്തു. ‘വഴിയിൽ നിന്നൊരാളെ കിട്ടയതാണ്’.

എന്നൊരു ആമുഖത്തോടെ ആത്മയാൻ പ്രണവിനെ പ്രേക്ഷകർക്ക് മുമ്പിലേക്ക് ക്ഷണിച്ചു. കണ്ട് പരിചയമുണ്ടല്ലോ എന്നും പേരെന്താണെന്നും തമാശയ്ക്ക് ചോദിക്കുന്നത് വിഡിയോയിൽ കാണാം. ‘ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ’, എന്നു പറഞ്ഞുകൊണ്ടാണ് ആത്മയാൻ വിഡിയോ അവസാനിപ്പിക്കുന്നത്.

ALSO READ

ഷോർട്‌സ് ധരിച്ചു പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥിയുടെ കാലുകൾക്ക് ചുറ്റും കർട്ടൻ പൊതിഞ്ഞു; അത് എന്റെ ജീവിതത്തിലെ ഏറ്റവും അപമാനകരമായ അനുഭവം!

കഴിഞ്ഞ ദിവസം വിസ്മയ മോഹൻലാൽ പ്രണവിന്റേയും കൂട്ടുകാരുടേയും കുടെയുള്ള യാത്രാ ചിത്രങ്ങൾ പങ്കു വച്ചിരുന്നു.

ബിഗ് ബജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്നിവയാണ് പ്രണവിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രിവ്യു കണ്ട സിനിമാ മേഖലയിലെ പ്രമുഖരെല്ലാം പ്രണവിന്റെ അഭിനയത്തെ പ്രശംസിച്ചിരുന്നു. ആരാധകരും ചിത്രത്തിനുള്ള കാത്തിരിപ്പിലാണ്.

 

 

Advertisement