ഞാൻ പരീക്ഷകളിൽ തോറ്റിട്ടുണ്ട്, മോശമായ മാർക്ക് വാങ്ങിയിട്ടുണ്ട്! ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും ഒന്നിനും പരിഹാരമല്ല : സൂര്യയുടെ വീഡിയോ വൈറൽ

51

തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തോൽവിയുടെ പേടിയിലും മറ്റും വിദ്യാർത്ഥികൾ തുടരെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജാഗ്രതാ സന്ദേശവുമായി തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ. നിസാര കാര്യങ്ങൾക്കു പോലും ആത്മഹത്യ ചെയ്യുന്നവർക്കിടയിൽ ധൈര്യമാണ് വേണ്ടതെന്ന് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. ക്യാംപെയ്ൻ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

ALSO READ

Advertisements

വഴിയിൽ നിന്നൊരാളെ കിട്ടയതാണ് ; പതിവു കറക്കത്തിനിടെ മണാലിയുടെ തെരുവുകളിൽ ബാക്ക്പാക്കുമായി നടന്നുപോകുന്ന യുവാവിനെ കണ്ട സന്തോഷം പങ്കു വച്ച് യുവാക്കൾ

സൂര്യയുടെ വാക്കുകൾ :

‘ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങൾക്ക് കഴിഞ്ഞ മാസമോ ആഴ്ചയിലോ ഉണ്ടായിരിക്കുന്ന ചെറിയ എന്തെങ്കിലും വിഷമമോ വേദനയോ ഇപ്പോൾ മനസിൽ കുടിയിരിക്കുന്നുവോയെന്ന് ആലോചിച്ച് നോക്കൂ. അത് കുറയുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ടാകും. എത്ര വലിയ പരീക്ഷയും ജീവനേക്കാൾ വലുതല്ല.

നിങ്ങൾക്ക് ഒരു പ്രശ്‌നമുണ്ടെങ്കിൽ അത് നിങ്ങൾക്ക് വിശ്വാസമുള്ളവരുടെ അടുത്തോ നിങ്ങൾക്ക ഇഷ്ടമുള്ള ആരുടെയെങ്കിലും അടുത്തോ പങ്കുവെക്കുക. അത് മാതാപിതാക്കളോ, സഹോദരങ്ങളോ കൂട്ടുകാരോ ആരുമാകാം. ഭയവും വേദനയും കുറച്ചു നേരത്തിൽ മാറുന്ന കാര്യങ്ങളാണ്.

ALSO READ

‘പൊന്നിയിൻ സെൽവം’ എന്ന സിനിമയുടെ തുടക്കത്തിൽ സംഭവിച്ച അപകടം, എൻറെ ഇടതു തോളിൽ ശസ്ത്രക്രിയ നടത്തി ; എൻറെ എംആർഐ കണ്ടിട്ടും മണിരത്‌നം സാർ തീരുമാനം മാറ്റിയില്ല : ബാബു ആന്റണി

ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്‌നേഹിക്കുന്നവർക്ക് നിങ്ങൾ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുത്. ഞാൻ പരീക്ഷകളിൽ തോറ്റിട്ടുണ്ട്, മോശമായ മാർക്ക് വാങ്ങിയിട്ടുണ്ട്. നിങ്ങളിൽ ഒരാളപ്പോലെ ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്, നേടാൻ കുറേയേറെ കാര്യങ്ങൾ നമുക്ക് മുന്നിലുണ്ട്. ധൈര്യമായി ഇരുന്നാൽ മാത്രമേ ജീവിത്തിൽ വിജയിക്കാൻ സാധിക്കൂ’.

 

 

Advertisement