‘ഞാനൊരു ഗോള്‍ കീപ്പറാണ്, ഏത് സൈഡിലേക്ക് കിക്ക് ചെയ്യുന്നോ അങ്ങോട്ട് ഡൈവ് ചെയ്യും’; അഭിനയം കണ്ട് അത്ഭുതപ്പെട്ടപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെ, വെളിപ്പെടുത്തി മണിരത്‌നം

44

മലയാളത്തിന്റെ അഭിമാനതാരമാണ് മോഹന്‍ലാല്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അടക്കം താരം തന്റെ മികവ് തെളിയിച്ചിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യയിലെ സൂപ്പര്‍ സംവിധായകന്‍ മണിരത്‌നം മോഹന്‍ലാലിനെ കുറിച്ച പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മോഹന്‍ലാല്‍ അഭിനയിക്കുന്നത് കണ്ട് പലപ്പോഴും അത്ഭുതപ്പെട്ട് നിന്നിട്ടുണ്ടെന്നാണ് മണിരത്‌നം പറയുന്നത്. ഇക്കാര്യത്തെ കുറിച്ച് മോഹന്‍ലാലിനോട് തന്നെ സംസാരിച്ചിട്ടുണ്ടെന്നും മണി രത്നം ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തില്‍ മനസ് തുറന്നു.

Advertisements

പലപ്പോഴും മലയാള സിനിമകളില്‍ അവസാന നിമിഷം സ്‌ക്രിപ്റ്റ് എഴുതി മുഴുവനാക്കുകയും ആ സീനുകളൊക്കെ ഷൂട്ടിന് തൊട്ടുമുമ്പ് മാത്രം എഴുതുകയും ചെയ്യുന്ന അവസ്ഥയില്‍ എങ്ങനെയാണ് ഇങ്ങനെ അഭിനയിക്കുന്നത് എന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.

ALSO READ- ഞാന്‍ മുറപ്പെണ്ണായിരുന്നു എങ്കിലും പ്രണയം ഒന്നും ഉണ്ടായിരുന്നില്ല; മകളായിരുന്നു എല്ലാം; അവള്‍ക്കും അതേ സ്വഭാവമാണ് ലഭിച്ചിരിക്കുന്നത്: മിനി മുരളി

ഇക്കാരയ്‌ത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞത് മനോഹരമായ ഒരു കാര്യമാണ്. ‘ഞാന്‍ ഒരു ഗോള്‍ കീപ്പറാണ്. നിങ്ങള്‍ ഈ സൈഡിലേക്കാണ് ബോള്‍ കിക്ക് ചെയ്യുന്നതെങ്കില്‍ ഞാന്‍ ഈ ഭാഗത്തേക്ക് ഡൈവ് ചെയ്യും. നിങ്ങള്‍ മറുവശത്തുകൂടെയാണ് കിക്ക് ചെയ്യുന്നതെങ്കില്‍ ഞാന്‍ ആ ഭാഗത്തേക്ക് ഡൈവ് ചെയ്യും’- എന്നാണ് അദ്ദേഹം പറഞ്ഞത്. അത് വളരെ സത്യമാണ്. അന്ന് പറഞ്ഞത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ടെന്നും മണിരത്‌നം പറയുന്നു.

അതാണ് ഇപ്പോള്‍ നമ്മള്‍ ചെയ്യുന്നത്. ആ കഥാപാത്രം ഒരു പ്രത്യേക രീതിയിലാണ് പോകുന്നതെങ്കില്‍ നമ്മള്‍ നമ്മളെത്തന്നെ അവിടെ എത്തിക്കാന്‍ ശ്രമിക്കും, മണി രത്നം പറഞ്ഞു.

Advertisement