ഞാന്‍ ടെക്കിയാണ്; ജീവിക്കാന്‍ സെ ക് സ് വര്‍ക്ക് ചെയ്യുന്നവരെ വെ ടി കളെന്നും ലക്ഷങ്ങള്‍ക്ക് വേണ്ടി ഹോട്ടല്‍ മുറിയില്‍ കിടന്നു കൊടുക്കുന്നവരെ മാന്യ സ്ത്രീകളെന്നും വിളിക്കുന്നത് എന്തിന്? ട്രാന്‍സ് വുമണ്‍ അമേലിയ

1816

ട്രാന്‍സ് വ്യക്തിത്വങ്ങള്‍ സമൂഹത്തിനോടും മറ്റൊരുപാട് പ്രതിസന്ധികളോടും പോരാടിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇന്നും സമൂഹമോ സര്‍ക്കാരോ പൂര്‍ണമായും ഇവരുടെ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യുകയോ കൂടെ നില്‍ക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാണ്. പലപ്പോഴും ജീവിക്കാനായി ശരീരം ഉപയോഗിക്കേണ്ട ഗതികേടിലാണ് ട്രാന്‍സ് വ്യക്തികള്‍.

ഇപ്പോഴിതാ താന്‍ നേരിട്ടതും മറ്റ് ട്രാന്‍സ് വ്യക്തികള്‍ നേരിടുന്നതും തുറന്നുപറയുകയാണ് ട്രാന്‍സ് പേഴ്സണ്‍ അമേലിയ രാമചന്ദ്രന്‍. പ്രൗഡ് ട്രാന്‍ പേഴ്സണാണ് താനെന്ന് അമേലിയ പറയുന്നു. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ട്രാന്‍സ് വ്യക്തിയായി മാറിയതിന്റെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അമേലിയ പറയുകയാണ്.

Advertisements

തനിക്ക് നാലാമത്തെ വയസ്സ് മുതല്‍ എനിക്ക് അറിയാമായിരുന്നു ഞാനൊരു നല്ല അസ്സല്‍ പെണ്‍കുട്ടിയാണ് എന്ന്. ഒരിക്കലും അയ്യോ ഞാനൊരു ട്രാന്‍സ് ആണല്ലോ എന്ന് കരുതിയ വിഷമം എനിക്ക് ഉണ്ടായിരുന്നില്ല. ചിരിച്ചുകൊണ്ട് പിന്നില്‍ നിന്ന് കുത്തുന്നവരോട് ഞാനും അങ്ങിനെ തന്നെ പ്രതികരിക്കുമെന്നാണ് അമേലിയ പറയുന്നത്.

ALSO READ- ‘ഞാനൊരു ഗോള്‍ കീപ്പറാണ്, ഏത് സൈഡിലേക്ക് കിക്ക് ചെയ്യുന്നോ അങ്ങോട്ട് ഡൈവ് ചെയ്യും’; അഭിനയം കണ്ട് അത്ഭുതപ്പെട്ടപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെ, വെളിപ്പെടുത്തി മണിരത്‌നം

താന്‍ എന്‍ജിനിയറിങിന് കോളേജില്‍ ജോയിന്‍ ചെയ്തത് ആണ്‍ കുട്ടിയായിട്ട് തന്നെയാണ്. അവിടെയും പരിഹാസങ്ങള്‍ നേരിടേണ്ടി വരുമെന്ന് അറിയാമായിരുന്നു. കോളേജില്‍ എത്തി അഞ്ചാമത്തെ ദിവസം തന്നെ ഞാന്‍ കൊളേജ് സെലിബ്രിറ്റിയായി. നാല് വര്‍ഷത്തെ കോളേജ് ജീവിതം പൂര്‍ത്തിയാക്കുമ്പോഴേക്കും ഞാന്‍ എന്റെ ഐഡന്റിറ്റി പൂര്‍ണമായും റിവീല്‍ ചെയ്തിരുന്നു. നാല് കോളേജുകള്‍ തമ്മിലുള്ള മത്സരത്തില്‍ ഞാന്‍ മിസ് കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അത് വലിയ നേട്ടമാണെന്ന് അമേലിയ പറയുന്നു.

ALSO READ- ഞാന്‍ മുറപ്പെണ്ണായിരുന്നു എങ്കിലും പ്രണയം ഒന്നും ഉണ്ടായിരുന്നില്ല; മകളായിരുന്നു എല്ലാം; അവള്‍ക്കും അതേ സ്വഭാവമാണ് ലഭിച്ചിരിക്കുന്നത്: മിനി മുരളി

തുടക്കം മുതല്‍ മെന്‍സ് ഹോസ്റ്റലിലാണ് താമസിച്ചത്. ജെന്‍ഡര്‍ സര്‍ട്ടിഫിക്കറ്റ് കോളേജില്‍ കാണിച്ച് ഹോസ്റ്റലില്‍ എനിക്ക് പ്രത്യേകം ഒരു റൂമും ടോയിലറ്റും അനുവദിച്ചു തന്നു. മനോഹരമായ ഒരു അന്തരീക്ഷമായിരുന്നു കോളേജും ഹോസ്റ്റലും എല്ലാം. ഫോര്‍ത്ത് ഇയര്‍ ആയ സമയത്ത് തന്നെ പൂര്‍ണമായി ഫീമെയിലായി. ആധാര്‍ കാര്‍ഡില്‍ ഫീമെയില്‍ എന്ന് വന്നു. തന്റെ ഡ്രസ്സിങ് സ്‌റ്റൈല്‍ എല്ലാം മാറ്റി, പൂര്‍ണമായും സ്ത്രീയായെന്നും അന്നും മെന്‍സ് ഹോസ്റ്റലില്‍ തന്നെയാണ് നിന്നതെന്നും അമേലിയ പറയുന്നു.

സ്വാഭാവികമായും വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. പക്ഷെ അതിനെയും രസകരമായി ഹാന്റില്‍ ചെയ്തു. പതിയെ അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. അതൊരു ഈസി ടാസ്‌ക് ആയിരുന്നു.

സ്ത്രീയായി മാറാന്‍ രണ്ട് ശസ്ത്രക്രിയകളാണ് ഉള്ളത്. ടോപ് സര്‍ജ്ജറിയും ബോട്ടം സര്‍ജറിയും. എന്റെ ടോപ് സര്‍ജറി കഴിഞ്ഞു. അതിനിടയില്‍ മുഖത്ത് മാറ്റങ്ങള്‍ വരുത്തുന്ന സര്‍ജരി ഉണ്ടെങ്കിലും ഒന്നും ചെയ്തില്ല. ഈ സമയത്തെല്ലാം വീട്ടുകാരുടെ നല്ല സപ്പോര്‍ട്ടും പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.

ചിലരൊക്കെ സര്‍ജറിയ്ക്ക് വേണ്ടി സെ ക് സ് വര്‍ക്ക് ചെയ്യുന്നുണ്ട്. അതിനെ തെറ്റ് പറയാനാകില്ല. താനൊരു ടെക്കിയാണ്. അതാണ് പ്രൊഫഷന്‍. ഇതേ പോലെ തന്നെയാണ് സെ ക് സ് വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അത് അവരുടെ പ്രൊഫഷന്‍ ആണ്.

കൂടാതെ, ജീവിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലാതെ സെ ക് സ് വര്‍ക്കിന് ഇറങ്ങുന്നവരെ വെടികള്‍ എന്നും, എല്ലാ സൗകര്യങ്ങളൊക്കെ ഉണ്ടായിട്ടും കരിയറിലെ ഉയര്‍ച്ചയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ കിട്ടാന്‍ ഹോട്ടല്‍ മുറിയില്‍ കിടന്നു കൊടുക്കുന്നവരെ മാന്യ സ്ത്രീകളായും കാണുന്നവരാണ് നമ്മുടെ സമൂഹം. എന്ത് ലോജിക്കാണ് അതിലുള്ളതെന്ന് അമേലിയ കുറ്റ പ്പെ ടു ത്തുന്നു.

Advertisement