ആരാധകരെ മണാലിയിലേക്ക് കൊണ്ട് പോകാൻ ഒരുങ്ങി വിജയ് ദേവരകൊണ്ട; അവസരം തിരഞ്ഞെടുക്കുന്ന 100 പേർക്ക്‌

41

തെന്നിന്ത്യയിലെ മിന്നു താരമാണ് വിജയ് ദേവരകൊണ്ട. ആരാധകരുമായി അടുപ്പം സൂക്ഷിക്കുന്ന കാര്യത്തിൽ മുന്നിലാണ് താരം. ഇത്തവണയും തന്റെ ക്രിസ്തുമസ് ന്യൂയർ സമ്മാനങ്ങൾ നല്കാനായി എത്തിയിരിക്കുകയാണ് താരം. ആരാധകർക്കായി താരം 5 ദിവസത്തെ ട്രിപ്പ് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:’നിങ്ങൾ മഞ്ഞുമൂടിയ പർവ്വതങ്ങൾ കാണാൻ പോകുന്നു. നിങ്ങൾ ക്ഷേത്രങ്ങളും ആശ്രമങ്ങളും കാണാൻ പോകുന്നു. നിങ്ങൾക്കായി ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത് നിരവധി കാര്യങ്ങളാണ്. നിങ്ങളുടെ പ്രായം 18 വയസ്സിന് മുകളിൽ ആണെങ്കിൽ, എന്നെ പിന്തുടരുന്ന വ്യക്തി ആണെങ്കിൽ ഇവിടെ അറ്റാച്ച് ചെയ്തിരിക്കുന്ന ദേവര സാന്റാ ഗൂഗിൾ ഡോക്യൂമെന്റ് പൂരിപ്പിക്കുക.

Advertisements

Also Read
ഞാന്‍ ടെക്കിയാണ്; ജീവിക്കാന്‍ സെ ക് സ് വര്‍ക്ക് ചെയ്യുന്നവരെ വെ ടി കളെന്നും ലക്ഷങ്ങള്‍ക്ക് വേണ്ടി ഹോട്ടല്‍ മുറിയില്‍ കിടന്നു കൊടുക്കുന്നവരെ മാന്യ സ്ത്രീകളെന്നും വിളിക്കുന്നത് എന്തിന്? ട്രാന്‍സ് വുമണ്‍ അമേലിയ

നിങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 100 പേരെ ഞാൻ അയക്കുന്നത് മണാലിയിലേക്കാണ്. നിങ്ങളുടെ യാത്രയുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു എന്നാണ് വിജയ് വീഡിയോയിലൂടെ പറയുന്നത്. ഏവർക്കും പുതുവത്സര ആശംസകൾ. പോളിലൂടെയാണ് ആരാധകരെ കൊണ്ടുപോകേണ്ട സ്ഥലം തീരുമാനിച്ചത്.

അഞ്ച് വർഷം മുമ്പാണ് താരം ആരാധകർക്കായി സമ്മാന പദ്ധതികൾ തുടങ്ങിയത്. ദേവര സാന്റയെന്നാണ് തന്റെ പദ്ധതിക്ക് താരം നല്കിയിരിക്കുന്ന പേര്. തന്നിലൂടെ ആരാധകർക്ക് സന്തോഷം നല്കുന്ന പദ്ധതികളാണ് താരം ചെയ്ത് കൊണ്ടിരിക്കുന്നത്.

Courtesy: Public Domain

Also Read
‘ഞാനൊരു ഗോള്‍ കീപ്പറാണ്, ഏത് സൈഡിലേക്ക് കിക്ക് ചെയ്യുന്നോ അങ്ങോട്ട് ഡൈവ് ചെയ്യും’; അഭിനയം കണ്ട് അത്ഭുതപ്പെട്ടപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെ, വെളിപ്പെടുത്തി മണിരത്‌നം

അതേസമയം താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ലൈഗർ ആയിരുന്നു. വളരെ ഹൈപ്പോടെയാണ് പാൻ ഇന്ത്യ ചിത്രമായി ലൈഗർ വന്നത്. പക്ഷേ ബോക്‌സ് ഓഫീസിൽ ചിത്രം പരാജയപ്പെട്ടു. ചിത്രത്തിന്റെ ആകെ കളക്ഷൻ 100 കോടിയിൽ താഴെയായിരുന്നു.

Advertisement