എന്റെ ജീവീതാനുഭവങ്ങളിലൂടെയാണ് ഞാൻ സംസാരിക്കുന്നത്, ഇനിയെന്റെ തിരിച്ചുവരവാണ്; മനസ്സ് തുറന്ന് മേഘ്‌ന രാജ്

55

യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മേഘ്‌ന രാജ്. കന്നഡയിലെ ആദ്യ സിനിമയിലൂടെ തന്നെ വൻ ജനപ്രീതി നേടിയ താരമാണ് മേഘ്‌ന. തുടർന്ന് നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. സിനിമയിലെ തന്റെ നായകനായിരുന്ന ചിരഞ്ജീവി സർജയെയാണ് മേഘ്‌ന വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

ജീവിച്ച് കൊതി തീരും മുന്നേ അപ്രതീക്ഷിതമായാണ് താരത്തിന്റെ ഭർത്താവ് മരണപ്പെടുന്നത്. അകാലത്തിൽ തന്റെ പ്രിയതമനെ നഷ്ടപ്പെട്ട മേഘ്‌നയെ ആശ്വാസിപ്പിക്കാനാകാതെ ആരാധകരും കുടുംബവും കുഴങ്ങി. പക്ഷേ ചീരു എവിടെയും പോയിട്ടില്ല കുഞ്ഞിലൂടെ തിരിച്ച് വരുമെന്ന വിശ്വാസത്തിലായിരുന്നു മേഘ്‌ന. ഈയടുത്താണ് താരം തന്റെ പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയത്.

Advertisements
Courtesy: Public Domain

Also Read
ആരാധകരെ മണാലിയിലേക്ക് കൊണ്ട് പോകാൻ ഒരുങ്ങി വിജയ് ദേവരകൊണ്ട; അവസരം തിരഞ്ഞെടുക്കുന്ന 100 പേർക്ക്‌

ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിലൂടെ തനിക്ക് വന്ന ചോദ്യങ്ങൾക്ക് തന്റെ യൂട്യൂബ് ചാനലിലൂടെ മറുപടി നല്കിയിരിക്കുകയാണ് താരം. തന്റെ ജീവീതാനുഭവങ്ങൾ വെച്ചാണ് ഞാൻ സംസാരിക്കുന്നതെന്നും തന്റെ ചാനലിലൂടെ താരം വ്യക്തമാക്കി. പുതിയ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് ടൈറ്റിൽ ലോഞ്ച് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് താരം നല്കിയ മറുപടി.

അതേസമയം ഒരു സിംഗിൾ വിമൻ എത്ര സ്‌ട്രോംഗാണെന്ന് നിങ്ങളെ കണ്ടാണ് എന്റെ അമ്മ എന്നെ ഉപദേശിക്കുന്നത് എന്നാണ് കമന്റായി ഒരാൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഇക്കാര്യം എന്നെ സന്തോഷവതിയാക്കുന്നു എന്ന് താരം മറുപടി നല്കി. എന്നെ കണ്ട് മറ്റൊരാൾ സ്‌ട്രോംഗ്ാവുന്നുണ്ടെങ്കിൽ അത് എന്റെ വിജയമാണെന്നായിരുന്നു താരം പറഞ്ഞത്.

Courtesy: Public Domain

Also Read
ഞാന്‍ ടെക്കിയാണ്; ജീവിക്കാന്‍ സെ ക് സ് വര്‍ക്ക് ചെയ്യുന്നവരെ വെ ടി കളെന്നും ലക്ഷങ്ങള്‍ക്ക് വേണ്ടി ഹോട്ടല്‍ മുറിയില്‍ കിടന്നു കൊടുക്കുന്നവരെ മാന്യ സ്ത്രീകളെന്നും വിളിക്കുന്നത് എന്തിന്? ട്രാന്‍സ് വുമണ്‍ അമേലിയ

ക്രിസ്തുമസ്സിന് മുൻപാണ് ഞാൻ ചാനൽ തുടങ്ങിയത്. ട്രോളുകൾ കൈകാര്യം ചെയ്യാൻ പഠിച്ചത് ചാനൽ തുടങ്ങിയതിന് ശേഷമാണ്. താരത്തെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ഇനി ചാനലിൽ നിന്ന് അറിയാമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement