Home Entertainment

പപ്പയുടെ വേർപാടിൽ നിന്നും മമ്മിയെ ജിവിതത്തിലേക്ക് കൊണ്ടുവന്നത് ഞാൻ ആണ്, എല്ലാവർക്കും ഒരു വായാടിയായി തോന്നുമെങ്കിലും മമ്മിക്ക് എന്റെ സ്വഭാവം വളരെ ഇഷ്ട്ടമാണ്: റിമി ടോമി

132

ചിങ്ങമാസം വന്നു ചേർന്നാൽ എന്ന മീശ മാധവനിലെ പാട്ടും പാടിയെത്തി ആരാധകരുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് റിമി ടോമി. ഒരു ഗായിക എന്നതിൽ ഉപരി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയും നടിയും കൂടിയാണ്. നിരവധി സിനിമകളിൽ സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള നടിക്ക് ആരാധകരും ഏറെയാണ്. സോഷ്യൽ മീഡിയിലും ഏറെ സജീവമായ താരത്തിന് സ്വന്തമായി യൂടുബ് ചാനലും ഉണ്ട്. തന്റെ പുത്തൻ മേക്കോവറുകളും മറ്റപും ഇൻസ്റ്റ ഗ്രാമിലൂടെ ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട് താരം.

അതേ പോലെ തന്റെ യൂടൂബ് ചാനലിൽ കൂടിയും വിശേഷങ്ങൾ എല്ലാം ആരാധകരുമായി റിമി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ പുതിയ ഒരു വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് റിമി ടോമി. തന്റെ വാചകമടിയേയും അവതരണത്തിലെ തുള്ളിച്ചാടിയുള്ള രീതികളെ കുറിച്ചും എല്ലാമാണ് റിമി പറയുന്നത്.

Advertisements

തന്റെ പപ്പ മ രി ച്ച സമയത്തു തന്റെ മമ്മി ഒരുപാടു വേദനകൾ അനുഭവിച്ചിരുന്നു എന്നും എന്നാൽ ഇപ്പോൾ അതിൽ നിന്നെല്ലാം ഒരു മാറ്റം വന്നത് താൻ ചെയ്യുന്ന തന്റെ ഈ രീതികൾ തന്നെയാണെന്നും റിമി പറയുന്നു. തന്റെ തളർന്നിരുന്ന മമ്മിയെ ഒന്ന് ഉഷാറാക്കിയത് തന്റെ ഈ രീതികൾ മാത്രം ആണെന്നും താരം ഉറപ്പിച്ചു പറഞ്ഞു.

Also Read
നോട്ട്ബുക്കിലേക്കും നീലത്താമരയിലേക്കും വിളിച്ചിട്ടും സുരേഷേട്ടന്‍ സമ്മതിച്ചില്ല; ഒടുവില്‍ പ്രിയദര്‍ശന്റെ ഗീതാഞ്ജലിയിലേക്ക് കീര്‍ത്തിയെ വിട്ടു; എന്തിനെന്ന് ഞാന്‍ ചോദിച്ചെന്ന് മേനക

തന്നെ സംബന്ധിച്ചിടത്തോളം എന്ത് കാര്യവും താൻ പൊതുവായി പറയുമെന്നും സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുമെന്നും റിമി പറഞ്ഞു. അതേ സമയം താൻ എല്ലാവർക്കും ഒരു വായാടിയായി തോന്നുമെങ്കിലും തന്റെ മമ്മിക്ക് തന്റെ ഈ രീതി വളരെ ഇഷ്ട്ടം ആണെന്നും അത് തന്നെയാണ് മമ്മിയെ പപ്പ പോയ വേദനയിൽ നിന്നും ആ തളർച്ചയിൽ നിന്നും ഉയർത്തെഴുനേൽക്കാൻ സഹായിച്ചതെന്നും റിമി പറഞ്ഞു.

പലരും തന്നോട് ചോദിക്കുന്നത് ഇതെവിടെ നിന്നാണ് എന്നാണെന്നും റിമി പറഞ്ഞു. തന്റെ അമ്മയിൽ നിന്നാണ് ഈ എനർജി തനിക്ക് ലഭിച്ചത് എന്നും താരം പറഞ്ഞു. എന്നാൽ തന്റെ സഹോദരനും സഹോദരിയുമെല്ലാം തന്റെ പപ്പയെ പോലെ ആണെന്നും കാരണം തന്റെ പപ്പ അധികം ആരോടും മിണ്ടാത്ത ആളാണെന്നാണ് റിമി പറഞ്ഞത്.

തന്റെ സഹോദരനും സഹോദരിയും അധികം മിണ്ടാത്ത ആളാണെന്നും റിമി വ്യക്തമാക്കി. എന്നാൽ താൻ അമ്മയെ പോലെ വായാടി ആണെന്നും എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുമെന്നും താരം പറഞ്ഞു.അത് പോലെ തന്നെ മമ്മി യാത്രകളെ നന്നായി ഇഷ്ടപ്പെടുന്ന ആളാണെന്നും പറഞ്ഞു.

അതിനാൽ തന്നെയും മമ്മിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ജയ്പൂർ ആണെന്നും തങ്ങൾ ഒരുമിച്ച് യാത്ര ചെയ്ത സ്ഥലം ജയ്പൂർ ആണെന്നും താരം പറയുന്നു. താൻ ഇപ്പോൾ തന്റെ മമ്മിയുടെ ഇഷ്ടത്തിന് അനുസരിച്ചാണ് ജീവിക്കുന്നതെന്നും താരം പറഞ്ഞു. നിരവധി പേരാണ് അമ്മയ്ക്കും മകൾക്കും ആശംസകൾ അറിയിച്ചും എത്തുന്നത്. ഇങ്ങനെയാകണം മക്കൾ എന്നാണ് താരത്തിന്റെ വീഡിയോയ്ക്ക് വരുന്ന കമന്റുകളിൽ ഏറെയും.

Also Read
നോട്ട്ബുക്കിലേക്കും നീലത്താമരയിലേക്കും വിളിച്ചിട്ടും സുരേഷേട്ടന്‍ സമ്മതിച്ചില്ല; ഒടുവില്‍ പ്രിയദര്‍ശന്റെ ഗീതാഞ്ജലിയിലേക്ക് കീര്‍ത്തിയെ വിട്ടു; എന്തിനെന്ന് ഞാന്‍ ചോദിച്ചെന്ന് മേനക

Advertisement