ബീസ്റ്റിലെ സഹനടിയിൽ നിന്നും ഡാഡയിലെ നായിക പദവിയിലേക്ക്; അപർണക്കിത് നല്ല കാലം

96

ഞാൻ പ്രകാശനിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അപർണ ദാസ്. പിന്നീട് മനോഹരം എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസിന്റെ നായികയായി താരം മാറി. 2022 ൽ പുറത്തിറങ്ങിയ പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രമാണ് താരം നായികയായി അവസാനം അഭിനയിച്ചത്.

ഇപ്പോഴിതാ തമിഴിൽ നായികയാകാൻ ഒരുങ്ങുകയാണ് അപർണ ദാസ്. ഡാഡാ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. യുവതാരം കവിനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ബാബു ഗണേശ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Advertisements

Also Read
പപ്പയുടെ വേർപാടിൽ നിന്നും മമ്മിയെ ജിവിതത്തിലേക്ക് കൊണ്ടുവന്നത് ഞാൻ ആണ്, എല്ലാവർക്കും ഒരു വായാടിയായി തോന്നുമെങ്കിലും മമ്മിക്ക് എന്റെ സ്വഭാവം വളരെ ഇഷ്ട്ടമാണ്: റിമി ടോമി

ഇളയ ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റിലാണ് അപർണ ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. നെൽസൺ ദിലീപ് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. പടം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെങ്കിലും അപർണയും അഭിനയം ശ്രദ്ധിക്കപ്പെട്ടു. നെൽസൺന്റെ സഹസംവിധായകരിൽ ഒരാളാണ് ഇൻസ്റ്റഗ്രാമിലെ അപർണയുടെ ഫോട്ടോ കണ്ട് സിനിമയിലേക്ക് വിളിക്കുന്നത്.

ചെറുപ്പം മുതൽ സിനിമയോട് താത്പര്യം ഉണ്ടായിരുന്ന അപർണ ഫിലിം പ്രൊഡക്ഷൻ ടീമുകൾക്ക് തന്റെ പ്രൊഫൈൽ സ്ഥിരമായി അയച്ചുക്കൊടുക്കാറുണ്ടായിരുന്നു. അങ്ങനെ അപർണയുടെ പ്രൊഫൈൽ കണ്ട സംവിധായകൻ അഖിൽ സത്യനാണ് അപർണക്ക് സിനിമയിലേക്കുള്ള വാതിൽ തുറക്കുന്നത്.

Also Read
എന്റെ ജീവീതാനുഭവങ്ങളിലൂടെയാണ് ഞാൻ സംസാരിക്കുന്നത്, ഇനിയെന്റെ തിരിച്ചുവരവാണ്; മനസ്സ് തുറന്ന് മേഘ്‌ന രാജ്

അഖിൽ സത്യനാണ് രണ്ടാമത്തെ മലയാള സിനിമയായ മനോഹരത്തിന്റെ സംവിധായകൻ അൻവർ സാദിഖിന് ്അപർണയുടെ പ്രൊഫൈൽ അയച്ചു കൊടുത്തത് . ആദ്യം ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തിനായാണ് അപർണയെ തിരഞ്ഞെടുത്തത്. പിന്നീടാണ് ചിത്രത്തിലെ നായികയായി മാറുന്നത്

Advertisement