ബിഗ്‌ബോസിൽ സത്യസന്ധതക്ക് സർട്ടിഫിക്കറ്റും ഗപ്പും ഇല്ലെന്ന് ശാലിനി, നോക്കേണ്ടത് ഗെയിം മാത്രം; ചോദ്യങ്ങൾക്ക് മറുപടിയുമായി ശാലിനി

59

ബിഗ്‌ബോസ് മലയാളത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശാലിനി നായർ. ഷോയിലെ ബാലാമണിയെന്നാണ് ആരാധകർ താരത്തെ വിളിച്ചിരുന്നത്. എന്നാൽ ശാലിനിക്ക് അധികനാൾ ഷോയിൽ പിടിച്ച് നില്ക്കുവാൻ സാധിച്ചില്ല. ഷോ തുടങ്ങി ദിവസങ്ങൾക്കകം തന്നെ താരത്തിന് പുറത്ത് പോകേണ്ടി വന്നു.

ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചോദ്യങ്ങൾക്കുള്ള മറുപടി നല്കിയിരിക്കുകയാണ് താരം. മറുപട് അത്യാവശ്യമാണെന്ന് തോന്നുന്ന അഞ്ച് ചോദ്യങ്ങൾക്കാണ് താരം മറുപടി നല്കിയിരിക്കുന്നത്. ബിഗ് ബോസിൽ കണ്ട പ്ലഗ് പോയിന്റിലൂടെ ഫോൺ ചാർജ്ജ് ചെയ്യാമായിരുന്നില്ലേ എന്ന ആരാധകന്റെ ചോദ്യത്തിന് ഹെയർ ഡ്രൈ ചെയ്യാനും ഭക്ഷണം ചൂടാക്കുന്നതിനുമായി പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു പ്ലഗ് പോയൻസ് എന്നായിരുന്നു ശാലിനി പറഞ്ഞത്.

Advertisements

Also Read
ബീസ്റ്റിലെ സഹനടിയിൽ നിന്നും ഡാഡയിലെ നായിക പദവിയിലേക്ക്; അപർണക്കിത് നല്ല കാലം

ഷോയിൽ നില്ക്കുന്ന സമയത്ത് ഒരൊറ്റ തവണ മാത്രമേ ഞാൻ ചമ്മന്തി അരച്ചിട്ടുള്ളു. രണ്ട് ദോശ വരെ അവിടെ കിട്ടുന്നത് ഭാഗ്യമാണ്. ചമ്മന്തി അരക്കാൻ മിക്‌സർ എടുത്തപ്പോൾ അത് ഉപയോഗിക്കണ്ട അവിടെ കൊണ്ടുപോയി വെക്കാനാണ് പറഞ്ഞത്. ബിഗ്‌ബോസിൽ സത്യസന്ധതക്ക് അവസരം ഇല്ലെന്നും ഗെയിം നോക്കിയാൽ മതി എന്നുമാണ് ശാലിനി പറഞ്ഞത്.

സമയം അറിയാൻ ബാങ്ക് വിളി ശ്രദ്ധിച്ചാൽ പോരെ എന്ന ചോദ്യത്തിന് കാടിനുള്ളിൽ എവിടെ പള്ളി എന്നാണ് താരം ചോദിച്ചത്. ഒരു വന മേഖലയിലാണ് ബിഗ് ബോസിന്റെ സെറ്റ്. അതേസമയം സമയം അറിയാൻ പറ്റില്ലെന്ന് താരം തന്നെ വ്യക്തമാക്കി.

Also Read
പപ്പയുടെ വേർപാടിൽ നിന്നും മമ്മിയെ ജിവിതത്തിലേക്ക് കൊണ്ടുവന്നത് ഞാൻ ആണ്, എല്ലാവർക്കും ഒരു വായാടിയായി തോന്നുമെങ്കിലും മമ്മിക്ക് എന്റെ സ്വഭാവം വളരെ ഇഷ്ട്ടമാണ്: റിമി ടോമി

സുചിത്രയെക്കുറിച്ചുള്ള ചോദ്യത്തിന് അവൾക്ക് പൊള്ളാൻ ഈ കനലൊന്നും പോര, അവൾ സ്ട്രോംഗാണ്. പരിഹസിച്ചവർ തന്നെ എല്ലാം മാറ്റിപ്പറയുന്ന സമയം വരുമെന്നുമായിരുന്നു ശാലിനി പറഞ്ഞത്. ഞങ്ങളൊന്നിച്ച് തമാശ പറഞ്ഞ് നടന്നവരാണ്. ഞാൻ എവിക്ടായപ്പോൾ പേര് വന്നത് സുചിക്കാണ് എന്നും ശാലിനി വ്യക്തമാക്കി.

Advertisement