നിരന്തരം സൂപ്പർഹിറ്റ് സീരിയലുകൾ മലയാളി കുടുംബ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മലയാളികളുടെ ഇഷ്ട സീരിയൽ ആണ് കൂടെവിടെ. വളരെ കുറച്ച് സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുവാനും ശ്രദ്ധ പിടിച്ചു പറ്റാനും ഈ പരമ്പരക്ക് കഴിഞ്ഞിരുന്നു.
സീരിയലിലെ താരങ്ങളുടെ അഭിനയ മികവ് തന്നെയാണ് ഇതിനു കാരണം. ഇതിലെ കേന്ദ്ര കഥാപാത്രമായ സൂര്യ കൈമളിനെ അവതരിപ്പിക്കുന്നത് നടി അൻഷിത ആണ്. ആദ്യ സീരിയൽ ആയ കൂടെവിടെയിലൂടെ തന്നെ അൻഷിത വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ നേരത്തെ ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട് താരം. സൂര്യയുടെ ജോഡിയായെത്തുന്ന ഋഷി എന്ന കഥാപത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. നടൻ ബിപിൻ ജോസ് ആണ് ഋഷിയായി സീരിയലിൽ എത്തുന്നത്. അതേ സമയം അടുത്തിടെ അൻഷിത ചില വിവാദങ്ങളിൽ പെട്ടിരുന്നു.
പുതുതായി അഭിനയിക്കുന്ന തമിഴ് സീരിയലിലെ നായകനുമായി അൻഷിതയ്ക്ക് അരുതാത്ത ബന്ധം ഉണ്ടെന്ന് ആരോപിച്ച് ആ സീരിയലിലെ നായകൻ ഭാര്യ രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്ന അൻഷിത ഏറെ വിമർശനങ്ങളും കേട്ടിരുന്നു.
അതേ സമയം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് അൻഷിത നേരത്തെ നൽകി ഒരു അഭിമുഖം ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വയറലായി മാറുന്നത്.
വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ തന്റെ ഉമ്മിയെ കുറിച്ചും കൂടെവുടെ സീരിയലിന്റെ വിശേഷങ്ങളും ആയിരുന്നു താരം പങ്കുവെച്ചത്. തന്റെ ഉമ്മിയാണ് അഭിനയത്തിന് പിന്തുണ നൽകുന്നത് എന്നാണ് താരം പറഞ്ഞത്. ഒരു യാഥാ സ്ഥിതിക മുസ്ലിം കുടുംബത്തിലാണ് ജനനം. ഈ മേഖലയിലേക്ക് വരാൻ എല്ലാ സപ്പോർട്ടും തന്നത് തന്റെ സഹോദരനും ഉമ്മയുമാണ്.
ടിവിയിൽ എന്നെ കാണുന്നത് സഹോദരനും വലിയ ഇഷ്ടമാണ്. ഉമ്മയാണ് എല്ലായിടത്തും എന്നെ കൊണ്ടു പോകുന്നതും സഹായിക്കുന്നതുമെല്ലാം. അഭിനയത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ നിന്നും പിന്തുണ ലഭിച്ചിട്ടില്ല എന്നും അൻഷിത പറയുന്നു. തുടങ്ങിയ സമയത്ത് കുടുംബത്തിൽ ഭയങ്കര എതിർപ്പ് ആയിരുന്നു.
ഇതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ വരെ ചോദിച്ചവരുണ്ട്. അതൊന്നും മൈൻഡ് ചെയ്യണ്ട എന്നും പറയാനുള്ളത് പറഞ്ഞിട്ട് പോകട്ടെ എന്നുമാണ് തന്റെ ഉമ്മി പറഞ്ഞത്. പതിമൂന്നാമത്തെ വയസ്സിലാണ് ഉമ്മ വിവാഹം കഴിച്ചത്. നന്നായി ഭക്ഷണം ഉണ്ടാക്കുന്ന ആളാണ് തന്റെ ഉമ്മ.
ഇന്ന് ഒരുപാട് പേരുടെ ഭാഗത്തുനിന്നും സ്‌നേഹവും പിന്തുണയുമെല്ലാം കിട്ടുന്നുണ്ട് എന്നും നടി വ്യക്തമാക്കുന്നു.
ആൽബങ്ങളും ഷോർട് ഫിലിമുകളും ചെയ്യുന്ന കാലം മുതലേ താനും ബിപിൻ ചേട്ടനും സുഹൃത്തുക്കൾ ആണ്. ഇപ്പോൾ കുറച്ച് വർഷങ്ങളായി ഞാൻ പുള്ളിയുടെ കൂടെ നല്ല കംഫർട്ടബിൾ ആണ് ഞാൻ മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ച എല്ലാവരും അങ്ങനെ പറയുകയുള്ളൂ.
എന്ത് സീൻ വന്നാലും അദ്ദേഹം നമുക്ക് സജഷൻതരും. സൂര്യയുടെ പ്രകടനത്തിന് ബിപിൻ ചേട്ടനും സംവിധായകനുമാണ് ക്രെഡിറ്റ് എന്നും ആണ് അൻഷിത പറയുന്നത്.