പ്രതിസന്ധികൾ എത്രയധികം ഉണ്ടെങ്കിലും ഒരു കാര്യം മാത്രം മാറില്ലെന്ന് സമാന്ത; കണ്ണീരണിഞ്ഞ് താരം

51

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് സമാന്ത. തെലുങ്ക് നടൻ നാഗചൈതന്യയുമായുള്ള വിവാഹവും, വിവാഹമോചവും, തന്റെ അസുഖവും എല്ലാം താരത്തെ വാർത്തകളിലെ സ്ഥിരം സാന്നിദ്ധ്യമാക്കി. കൈനിറയെ അവസരങ്ങളുമായി തന്റെ കരിയറിന്റെ ഉച്ചസ്ഥായിയിൽ നില്ക്കുമ്പോഴാണ് വില്ലനായി അസുഖം കയറി വരുന്നത്.

അടുത്തിടെയാണ് മയോസിറ്റിസ് എന്ന അപൂർവ്വ രോഗത്തിന് താരം ചികിത്സ തേടിയത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റെ അസുഖകാര്യം പങ്ക് വെച്ചത്. മയോസിറ്റിസ് എന്ന അസുഖമാണ് തനിക്ക് ബാധിച്ചതെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു. അപൂർവ്വമായി മാത്രം പിടിപ്പെടുന്ന അസുഖമാണിത്. പേശികളെയാണ് അസുഖം ബാധിക്കുന്നത്.

Advertisements

Also Read
എല്ലാ സപ്പോർട്ടും തന്നത് ഉമ്മയും സഹോദരനും, കുടുംബത്തിൽ നിന്നും എതിർപ്പുകൾ ആയിരുന്നു, ഉമ്മയാണ് എല്ലായിടത്തും എന്നെ കൊണ്ടു പോകുന്നത്: അൻഷിതയുടെ വാക്കുകൾ

ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ശാകുന്തളത്തിന്റെ പ്രമോഷൻ പരിപാടികൾക്ക് എത്തിയിരിക്കുകയാണ് താരം. പക്ഷേ വേദിയിലെത്തിയ താരത്തിന് തന്റെ സങ്കടം പിടിച്ച് നിർത്താൻ സാധിച്ചില്ല. ,സംവിധായകൻ സമാന്തയെ പ്രശംസിക്കുമ്പോഴും വേദിയിൽ കണ്ണീരോടെ ഇരിക്കുകയായിരുന്നു താരം.

അതേസമയം ചടങ്ങിൽ സംസാരിച്ച സമാന്തയുടെ വാക്കുകളാണ് വൈറലാകുന്നത്. എന്റെ സിനിമാ സ്വപ്‌നങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ല. ‘എത്രയൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും ഈ ഒരു കാര്യം മാത്രം മാറില്ല. അത്രയും ഞാൻ സിനിമയെ ഇഷ്ടപ്പെടുന്നു എന്നാണ് താരം പറഞ്ഞത്. പക്ഷേ മാധ്യമങ്ങളുടെ ശ്രദ്ധ സമാന്ത തയ്യിൽ കരുതി വെച്ചിരുന്ന ജപമാലയിലാണ്.

Also Read

Advertisement