അദ്ദേഹത്തിന്റെ ഒപ്പമുള്ള ചില ആളുകൾ കാരണം ഞങ്ങൾ വേർ പിരിഞ്ഞു പോയതാണ്, അച്ഛന്റെ ദുശീലത്തെ ചിലർ മുതലെടുത്തു; അച്ഛനെ കുറിച്ച് സുബി സുരേഷ്

99

കോമഡി ഷോകളിലൂടെ മലയാളികളുടെ മനസ്സിൽ കയറി പറ്റിയ താരമാണ് സുബി സുരേഷ്. സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് സുബിയെ മലയാളികൾ നെഞ്ചേറ്റിയത്. കോമഡി ഷോകളിലൂടെ വന്ന് പിന്നീട് സിനിമകളിലും, ടെലിവിഷനിലും സുബി തന്റെ സാന്നിധ്യമറിയിച്ചു. അഭിനേതാവിന് പുറമേ മികച്ച അവതാരക കൂടിയാണ് സുബി സുരേഷ്.

ഇപ്പോഴിതാ ഫ്‌ളവേഴസിലെ ഒരു കോടി പരിപാടിക്കിടയിൽ തന്റെ അച്ഛനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; അച്ഛനും അമ്മയും പ്രണയിച്ച് കല്ല്യാണം കഴിച്ചവരാണ്. പക്ഷേ എനിക്ക് ഇരുപത് വയസ്സായതോടെ ഇരുവരും വേർപിരിഞ്ഞു. അച്ഛന്റെ കുറ്റം കൊണ്ടാണോ വേർപിരിഞ്ഞത് എന്ന് ചോദിച്ചാൽ അല്ല. അച്ഛന്റെ മദ്യപാന ശീലത്തെ ചിലർ മുതലെടുത്തു. പിന്നീട് ശ്രദ്ധ അതിലേക്കായി എന്ന് കണ്ടപ്പോൾ പിരിയാൻ തീരുമാനമെടുത്തതാണ്.

Advertisements

Also Read
പ്രതിസന്ധികൾ എത്രയധികം ഉണ്ടെങ്കിലും ഒരു കാര്യം മാത്രം മാറില്ലെന്ന് സമാന്ത; കണ്ണീരണിഞ്ഞ് താരം

ഞാൻ സിനിമയിലേക്ക് വരുന്ന സമയത്ത് എന്റെ കൂടെ വരാറുള്ളത് അച്ഛനായിരുന്നു. അദ്ദേഹത്തിന്റെ വയറിൽ കിടന്ന് ഉറങ്ങിയിട്ടാണ് ഞാൻ വരിക. ഞാൻ ഗൾഫിലൊക്കെ പോയി വരുമ്പോൾ അച്ഛന് ഗിഫ്റ്റ് എല്ലാം കൊടുക്കാറുണ്ട്. അച്ഛനെ ഇടക്ക് വിളിക്കാറുണ്ടായിരുന്നു. കാണാറും ഉണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തോടുള്ള ഇഷ്ടത്തിനും സ്‌നേഹത്തിനും ഒരു കുറവും ഇല്ല.

അമ്മയും അച്ഛനും പിരിഞ്ഞതിന് ശേഷമാണ് അച്ഛന് തന്റെ തെറ്റുകൾ മനസ്സിലായത്. അച്ഛനെ ഞാൻ നോക്കും എന്ന തീരുമാനത്തിലായിരുന്നു. പക്ഷേ അതിന് മുമ്പേ അച്ഛൻ പോയി. ആക്‌സിഡന്റായിരുന്നു. ആ സമയത്ത് ഞാൻ ജോർദ്ദാനിൽ ആയിരുന്നു. കൊച്ചിയിൽ തിരിച്ചെത്തിയ സമയത്താണ് അച്ഛന്റെ മരണവാർത്തയുമായി മെസ്സേജ് വരുന്നത്. അവറാച്ചൻ എന്നൊരു പേര് അച്ഛനുണ്ട്. അതെനിക്ക് അറിയില്ലായിരുന്നു. സുരേഷ് എന്നാണ് എല്ലാരും വിളിക്കുക. എനിക്ക് മെസ്സേജ് വന്നത് അവറാച്ചൻ ചേട്ടൻ പോയി എന്നു പറഞ്ഞാണ്. ധർമ്മജനാണ് അന്ന് ഇക്കാര്യം എന്നെ അറിയിച്ചത്.

Also Read
എല്ലാ സപ്പോർട്ടും തന്നത് ഉമ്മയും സഹോദരനും, കുടുംബത്തിൽ നിന്നും എതിർപ്പുകൾ ആയിരുന്നു, ഉമ്മയാണ് എല്ലായിടത്തും എന്നെ കൊണ്ടു പോകുന്നത്: അൻഷിതയുടെ വാക്കുകൾ

ഇപ്പോൾ ഞങ്ങൾക്കൊരു സ്റ്റെപ്പ് ഫാദർ ഉണ്ട്. ഞാനും അനിയനും ചേർന്നാണ് അമ്മയെ രണ്ടാമത് വിവാഹം കഴിപ്പിക്കാം എന്ന് തീരുമാനിക്കുന്നത്. പക്ഷേ അച്ഛൻ മരിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ വിവാഹം നടത്തിയത്. അച്ഛന് അവസാനമായി കാണാൻ പോകുമ്പോൾ കൊണ്ടുപോയത് കൊന്തയാണെന്നും സുബി പറഞ്ഞു

Advertisement