Home Entertainment Celebrities

13 വര്‍ഷമായി മോഹന്‍ലാലിന്റെ സിനിമകളില്‍ അഭിനയിക്കാറില്ല, കാരണം ഇതാണ്, മനസ്സുതുറന്ന് മണിയന്‍ പിള്ള രാജു

522

സിനിമാ ലോകത്തെ നടനും നിര്‍മാതാവുമായി തിളങ്ങുന്ന മലയാളി താരമാണ് മണിയന്‍പിള്ള രാജു. കോമഡിയും ഗൗരവമുള്ള സഹതാരങ്ങളുടെ വേഷവുമെല്ലാം മനോഹരമാക്കിയ താരമാണ് േേഅദ്ദഹം. ഗു ആണ് അദ്ദേഹത്തിന്റേതായി പുറത്തെത്തിയ ചിത്രം.

Advertisements

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ഒരു അഭിമുഖത്തില്‍ വെച്ച് മോഹന്‍ലാലിനെ കുറിച്ച് മണിയന്‍ പിള്ള രാജു പറഞ്ഞ കാര്യമാണ് ശ്രദ്ധനേടുന്നത്. താന്‍ 13 വര്‍ഷത്തിന് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയാണെന്ന് മണിയന്‍ പിള്ള രാജു പറയുന്നു.

Also Read:കണക്ക് പോലും നോക്കാറില്ല, മറ്റുള്ളവര്‍ തരുന്നതിനേക്കാള്‍ പ്രതിഫലം ആന്റണി പെരുമ്പാവൂര്‍ തരുന്നുണ്ട്, തുറന്നുപറഞ്ഞ് സിദ്ധിഖ്

മോഹന്‍ലാലും മണിയന്‍പിള്ള രാജുവും തരുണ്‍മൂര്‍ത്തിയുടെ പുതിയ ചിത്രത്തിലാണ് ഒന്നിച്ചെത്തുന്നത്. താനും ലാലും എല്ലാ ദിവസവും ഫോണിലൂടെ സംസാരിക്കാറുണ്ടെന്നും തമാശകളൊക്കെ പറയാറുണ്ടെന്നും ഇടക്കൊക്കെ തമ്മില്‍ കാണാറുണ്ടെന്നും മണിയന്‍ പിള്ള രാജു പറയുന്നു.

പക്ഷേ അതെല്ലാം കഴിഞ്ഞ് അടുത്ത സിനിമയില്‍ തനിക്ക് ഒരു വേഷം തരണമെന്ന് തനിക്ക് ലാലിനോട് പറയാന്‍ ഒരു മടിയുണ്ട്.അതുകൊണ്ടുതന്നെ താന്‍ അങ്ങോട്ട് കയറി ഒരു ചാന്‍സ് ചോദിക്കാറില്ലെന്നും തനിക്ക് അങ്ങനെ ചോദിക്കാന്‍ തോന്നാറില്ലെന്നും മണിയന്‍ പിള്ള രാജു പറയുന്നു.

Also Read:അമര്‍ അക്ബര്‍ അന്തോണിയുടെ കഥ എഴുതി കഴിഞ്ഞപ്പോള്‍ മൂന്ന് കഥാപാത്രങ്ങളില്‍ ഒരാള്‍ ആസിഫായിരുന്നു, പൃഥ്വി പറഞ്ഞപ്പോള്‍ മാറ്റി; നാദിര്‍ഷ പറഞ്ഞു

അങ്ങനെ എല്ലാ സിനിമയിലും ചാന്‍സൊക്കെ ചോദിച്ച് അഭിനയിക്കുന്നവരുണ്ട്. തനിക്ക് എന്തോ അങ്ങനെ ചെയ്യാന്‍ തോന്നാറില്ലെന്നും ഒന്നുകില്‍ തനിക്ക് പറ്റിയ വേഷം ആ സിനിമയില്‍ ഉണ്ടാവാത്തതുകൊണ്ടാവാം തന്നെ ലാല്‍ സിനിമയിലേക്ക വിളിക്കാത്തതെന്നും മണിയന്‍ പിള്ള രാജു പറയുന്നു.

Advertisement