‘എന്നെ സഹിക്കാൻ തുടങ്ങിയിട്ട് ഒരുവർഷമായല്ലേ?’, നീയില്ലാത്ത ജീവിതം ചിന്തിക്കാൻ പോലുമാകില്ല; മഞ്ജിമയ്ക്ക് ആശംസകളുമായി ഗൗതം കാർത്തിക്

80

ബാലതാരമായി വന്ന് സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് മഞ്ജിമ മോഹൻ. മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് താരം. എന്നാൽ മലയാളത്തിൽ മാത്രമല്ല, തമിഴ് സിനിമയിലും സജിവമാണ് മഞ്ജിമ. മഞ്ജിമ മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹന്റെ മകളാണ്.

നവംബർ 28 നാണ് തമിഴ് നടൻ ഗൗതം കാർത്തിക്കും, നടി മഞ്ജിമ മോഹനും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങായിരുന്നു സംഘടിപ്പിച്ചിരുന്നത്.

Advertisements

കേരള മോഡലിൽ സാരിയണിഞ്ഞ് അതി സുന്ദരിയായാണ് വിവാഹ വേഷത്തിൽ മഞ്ജിമ പ്രത്യക്ഷപ്പെട്ടത്. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാനും ഇരുവരും മറന്നില്ല. മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷമാണ് മഞ്ജിമയും ഗൗതം കാർത്തിക്കും വിവാഹിതരായത്. തമിഴ് നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. ഇപ്പോഴിതാ ഇരുവരുടേയും രവിവാഹ വാർഷികവും എത്തിയിരിക്കുകയാണ്.

ALSO READ- ‘ലാലു ഒരു നാണം കുണുങ്ങിയാണ്; സുകുമാരൻ ജീവിച്ചിരുന്നെങ്കിൽ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിലെത്തില്ല, വിദേശത്ത് വലിയ ഉദ്യോഗസ്ഥരായേനെ’: ഡോ.എംവി പിള്ള

താൻ പ്രൊപ്പോസ് ചെയ്തപ്പോൾ തമാശ പറയുകയാണെന്നാണ് മഞ്ജിമ കരുതിയതെന്നാണ് മുൻപ് ഒരു അഭിമുഖത്തിൽ ഗൗതം പറഞ്ഞത്. പിന്നീട് ഇക്കാര്യം ആവർത്തിച്ചപ്പോഴാണ് മഞ്ജിമയ്ക്ക് ഇത് സീരിയസാണെന്ന് മനസിലായതെന്നും ഗൗതം പറഞ്ഞിരുന്നു.

Courtesy: Public Domain

തങ്ങൾക്ക് പ്രണയിച്ച് നടക്കാനൊന്നും അധികം സമയമില്ലായിരുന്നു. പെട്ടെന്ന് തന്നെ വിവാഹം നടത്തുകയായിരുന്നു. കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്ന വ്യക്തിയാണ് മഞ്ജിമയെന്നും ഗൗതം പറഞ്ഞിരുന്നു. എല്ലാക്കാര്യത്തിനും വ്യക്തമായ പ്ലാനിംഗ് ഉണ്ടാവാറുണ്ട്. അതിന്റെയൊരു കുറവ് തനിക്ക് ജീവിതത്തിലുണ്ടായിരുന്നു. മഞ്ജിമയുടെ വരവോടെ ജീവിതം കൂടുതൽ മികച്ചതായി മാറുകയായിരുന്നു എന്നാണ് ഗൗതം പറഞ്ഞത്.

ALSO READ- ‘എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്’; ശ്രീനിഷിനെ ചേർത്ത് പിടിച്ച് പേളി മാണി

ഇരുവരും വിവാഹവാർഷികത്തിന്റെ ആശംസകളുമായി പരസ്പരം പൊതിയുകയാണ് ഇപ്പോൾ. ‘എന്റെ സേഫ് പ്ലേസാണ് ഗൗതം. ഹാപ്പി ആനിവേഴ്സറി മൈ ലവ്വ്. നിങ്ങൾ ചെയ്യുന്നതെല്ലാം നല്ല കാര്യങ്ങളാണ്. എന്നും നിങ്ങളായി തന്നെ തുടരുക. നിങ്ങളെപ്പോലെയൊരാളെ ലഭിച്ചതിൽ സന്തോഷമുണ്ട്’- എന്നാണ് മഞ്ജിമ ആശംസകൾ പങ്കിട്ട് കുറിച്ചത്.

‘ഐ ലവ് യ ൂ ബേബി, അത്ഭുതപ്പെടുത്തുന്ന ഭാര്യയായി തുടരുക’- എന്നായിരുന്നു ഗൗതമിന്റെ മറുപടി. ലിസി ലക്ഷ്മി, ശിവദ, റിമി ടോമി തുടങ്ങി നിരവധി പേരാണ് മഞ്ജിമയ്ക്കും ഗൗതമിനും ആശംസകൾ നേരുന്നത്.

‘എന്നെ സഹിക്കാൻ തുടങ്ങിയിട്ട് ഒരുവർഷമായല്ലേ. ക്രേസിയും തമാശ നിറഞ്ഞതുമായ യാത്രയാണത്. നമ്മളൊന്നിച്ചുള്ള ഓരോ നിമിഷവും ഞാൻ ആസ്വദിച്ചിട്ടുണ്ട്. എനിക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.’

‘സാധ്യമല്ലെന്ന് ഞാൻ കരുതുന്ന കാര്യങ്ങൾ ചെയ്യാൻ പോലും നീ എനിക്ക് ശക്തിയായി നിൽക്കുന്നുണ്ട്. എന്റെ ലോകവും ഷൈനിംഗ് സ്റ്റാറും നീയാണ്. നീയില്ലാത്തൊരു ജീവിതത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല’- എന്നാണ് മഞ്ജിമയ്ക്ക് ആശംസകളുമായി ഗൗതം കുറിച്ചത്.

Advertisement