‘എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്’; ശ്രീനിഷിനെ ചേർത്ത് പിടിച്ച് പേളി മാണി

95

മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനീഷിനും നിരവധി ആരാധകരുണ്ട്.

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ പരമ്പരകളിലും ശ്രീനിഷ് സജീവമാണ്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇരുവരും.

Advertisements

ബിഗ്ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്ന പേളിയും ശ്രീനിഷും ഷോയ്ക്ക് ഇടെയാണ് പ്രണയത്തിലായത്. ഷോയ്ക്ക് പുറത്തെത്തിയ ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയായിരുന്നു.

ALSO READ- ‘കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം’; സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം സഹായിച്ചു: ഷെയ്ൻ നിഗം

ഇതിന് പിന്നാലെ പേളി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. നിലാ എന്നാണ് മകൾക്ക് ഇവർ നൽകിയ പേര്. ഇപ്പോൾ രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും.

ALSO READ- ചാടിക്കയറി സിനിമ ചെയ്യാന്‍ സൂപ്പര്‍ മാനല്ല ഞാന്‍; അല്‍ഫോന്‍സ് പുത്രന്‍ പങ്കുവെച്ച പോസ്റ്റ്

രണ്ടാമതും ഗർഭിണിയായതോടെ അതിന്റെ വിശേഷങ്ങളുംതാരം നിരന്തരം പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ, ശ്രീനിഷിനെ കുറിച്ച് സംസാരിക്കുന്ന പേളിയുടെ വാക്കുകലാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം ശ്രീനിയുടെ വരവ് തന്നെയാണെന്നാണ് പേളി പറയുന്നത്. പുതിയ പോസ്റ്റിലൂടെയായിരുന്നു പേളി ശ്രീനിയെക്കുറിച്ച് വാചാലയാകുന്നത്.

‘നീ എനിക്ക് ആരാണെന്ന് വിശദീകരിക്കാൻ വാക്കുകൾ പോര, എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്, ഐ ലവ് യൂ-‘- എന്നാണ് പേളി കുറിച്ചിരിക്കുന്നത്. ശ്രീനിഷും പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. കൂടാതെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.

നിലവിൽ പേളി ഗർഭകാലത്തിന്റെ എട്ടാം മാസത്തിലേക്ക് കടന്നുവെന്നും, ഇപ്പോൾ ഗർഭകാലം ശരിക്കും ആസ്വദിക്കുകയാണെന്നും പേളി പറയുകയാണ്. തനിക്ക് ആദ്യത്തെ മൂന്ന് മാസം ശരിക്കും ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ തവണത്തപ്പോലെ തന്നെയായിരുന്നു. ഇത്തവണയും ഛർദ്ദിയായിരുന്നു. വ്ളോഗ് ചെയ്യാനോ, വിശേഷങ്ങൾ പങ്കിടാനോ ഒന്നും കഴിഞ്ഞിരുന്നില്ലെന്നാണ് പേളി പറയുന്നത്.

ആലുവയിലെ വീട്ടിലാണ് ഞങ്ങളിപ്പോൾ. ഷൂട്ടുണ്ടെങ്കിൽ ഫ്ളാറ്റിലേക്ക് പോവും, അതുകഴിഞ്ഞ് തിരിച്ച് വരും. ഇവിടെയാവുമ്പോൾ എല്ലാവരുമുണ്ട്. നിലുവും ഹാപ്പിയാണെന്നും പേളി പറയുന്നുണ്ട്.

Advertisement