‘കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം’; സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം സഹായിച്ചു: ഷെയ്ൻ നിഗം

217

ഒടുവിൽ കേരളം കാത്തിരുന്ന ആ വാർത്തയെത്തി. കൊല്ലത്തുനിന്നും കാണാതായ ആറ് വയസുകാരി അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. ഈ പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് നഗരമധ്യത്തിലെ മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്.

സമീപത്തെ എൻഎസ്എസ് കോളേജിലെ വിദ്യാർത്ഥികളാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പോലീസുകാരെ അറിയിക്കുകയായിരുന്നു. പോലീസെത്തിാണ് കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിച്ചത്. കുഞ്ഞിനെ കിട്ടിയതിന്റെ സന്തോഷം വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിയിച്ചു. കൂടാതെ വീട്ടിൽ പ്രത്യേക പ്രാർത്ഥനയും നടത്തി.

Advertisements

ഇതിനിടെ മാധ്യമങ്ങളെ പ്രശംസിക്കുകയാണ് നടൻ ഷെയ്ൻ നിഗം. കുട്ടിയെ കണ്ടെത്തിയതിൽ മാധ്യമങ്ങളുടെ പങ്കിനെ കുറിച്ചാണ് ഷെയ്ൻ നിഗം പറയുന്നത്. കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി. രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളതെന്ന് പറഞ്ഞാണ് ഷെയ്ൻ പോസ്റ്റ് ചെയ്യുന്നത്.

ALSO READ- ചാടിക്കയറി സിനിമ ചെയ്യാന്‍ സൂപ്പര്‍ മാനല്ല ഞാന്‍; അല്‍ഫോന്‍സ് പുത്രന്‍ പങ്കുവെച്ച പോസ്റ്റ്

കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ല.

കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകൽ ഇത്രയും പോലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ അവർ എത്തിയത് ആശങ്ക ഉളവാക്കുന്നു എന്നും ഷെയ്ൻ പങ്കുവെയ്ക്കുന്നു.
ALSO READ- ഞാന്‍ അദ്ദേഹത്തെ അനുകരിക്കുന്നത് ഇഷ്ടപ്പെടാത്തത് കൊണ്ടാവാം അങ്ങനെ പറഞ്ഞത്, ഇനി അശോകേട്ടനെ അനുകരിക്കില്ലെന്ന് അസീസ് നെടുമങ്ങാട്

ഈ സന്തോഷ വാർത്തയോടൊപ്പം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടെ എന്ന പ്രതീക്ഷയും ഷെയ്ൻ നിഗം പങ്കിടുന്നു. അതേസമയം നീണ്ട 20 മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് അബിഗേലിനെ പോലീസും നാട്ടുകാരും കണ്ടെത്തിയത്.

കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവന്ന് വിട്ട് ഒരു യുവതി കടന്നുകളഞ്ഞെന്ന് മാത്രമാണ് നിലവിൽ ലഭിച്ചിരിക്കുന്ന വിവരം. കുഞ്ഞിനെ കണ്ടെത്തിയതോടെ കുട്ടിയുടെ വീട്ടുകാരും ആശ്വാസത്തിലാണ്.

കുട്ടിയെ കാണാതായത് മുതൽ നെഞ്ചുപൊട്ടിക്കരഞ്ഞ മാതാപിതാക്കൾക്കും സഹോദരനും സന്തോഷം പങ്കുവെയ്ക്കുകയാണ് ഇപ്പോൾ. വീടിനു ചുറ്റും ആശങ്കയോടെ കൂടി നിന്നിരുന്ന ബന്ധുക്കളും നാട്ടുകാരും അടക്കം കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ചു.

Advertisement