ഞാന്‍ അദ്ദേഹത്തെ അനുകരിക്കുന്നത് ഇഷ്ടപ്പെടാത്തത് കൊണ്ടാവാം അങ്ങനെ പറഞ്ഞത്, ഇനി അശോകേട്ടനെ അനുകരിക്കില്ലെന്ന് അസീസ് നെടുമങ്ങാട്

185

പത്മരാജന്റെ സിനിമയിലൂടെ എത്തി പിന്നീട് മലയാളത്തില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടന്‍ അശോകന്‍. നായകനായും വില്ലനായും തമാശക്കാരനായും സഹനടനായും എല്ലാം തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറി അശോകന്‍.

Advertisements

നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങള്‍ താരം അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകന്‍ പത്മരാജനാണ് അശോകനെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്. പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് അശോകന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് മലയാള സിനിമയില്‍ സജീവമായിരുന്നു താരം.

Also Read: മമ്മൂക്കയുടെ ഒരു നോട്ടം പോലും ഹൃദയത്തില്‍ തറച്ചു, ഒരു കുഞ്ഞിനെ പോലെ ഞാന്‍ തിയ്യേറ്ററിലിരുന്ന് കരയുകയായിരുന്നു, കാതല്‍ കണ്ട അനുഭവം പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി

അടുത്തിടെ നടന്‍ അസീസ് അശോകനെ അനുകരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ അസീസ് വളരെ മോശമായിട്ടാണ് തന്നെ അനുകരിക്കുന്നതെന്ന് പ്രതികരിച്ച് അശോകന്‍ രംഗത്തെത്തിയിരുന്നു.

പല കോമഡി ആര്‍ട്ടിസ്റ്റുകളും അമരത്തിലെ താന്‍ ചെയ്ത സീനാണ് ഇമിറ്റേറ്റ് ചെയ്യാറുള്ളതെന്നും പലരും നന്നായി തന്നെ ചെയ്യാറുണ്ടെന്നും മോശമായി അനുകരിക്കുന്നവരും ഉണ്ടെന്നും കാശ് കിട്ടാന്‍ വേണ്ടിയല്ലേ അവര്‍ ജീവിച്ചുപോട്ടെയെന്നും അശോകന്‍ പറഞ്ഞിരുന്നു.

Also Read: കാസ്റ്റിങ് കൗച്ചിന് സമാനമായ സമീപനം, നോ പറഞ്ഞിട്ടും വിട്ടില്ല, വളരെ മോശമായി പെരുമാറി, നടന്‍ ബിനീഷ് ബാസ്റ്റിനെതിരെ കാളി

ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അസീസ്. നടന്‍ അശോകനെ ഇനി താന്‍ അനുകരിക്കില്ലെന്നും അശോകേട്ടന്റെ ഇന്റര്‍വ്യൂ താന്‍ കണ്ടിരുന്നുവെന്നും അശോകേട്ടന്റെ ഒരു സുഹൃത്താണ് തനിക്ക് വീഡിയോ അയച്ചുതന്നതെന്നും അസീസ് പറയുന്നു.

ഒരാളെ നമ്മള്‍ അനുകരിക്കുന്നത് അരോചകമായി അവര്‍ക്ക് തോന്നിയാല്‍ അവര്‍ അത് തുറന്നുപറയുന്നത് അഭിപ്രായ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാവാം അങ്ങനെ തുറന്നുപറഞ്ഞതെന്നും അതൊക്കെ പുള്ളിയുടെ ഇഷ്ടമെന്നും എന്നാല്‍ ഇനി അശോകേട്ടനെ അനുകരിക്കില്ലെന്ന് താന്‍ തീരുമാനിച്ചുവെന്നും അസീസ് പറഞ്ഞു.

Advertisement