കാസ്റ്റിങ് കൗച്ചിന് സമാനമായ സമീപനം, നോ പറഞ്ഞിട്ടും വിട്ടില്ല, വളരെ മോശമായി പെരുമാറി, നടന്‍ ബിനീഷ് ബാസ്റ്റിനെതിരെ കാളി

184

മലയാള സിനിമയില്‍ അറിയപ്പെടുന്ന സ്റ്റണ്ട് മാസ്റ്ററില്‍ ഒരാളാണ് കാളി. മാഫിയ ശശിയുടെ അസിസ്റ്റന്റായാണ് കാളി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കളിമണ്ണായിരുന്നു കാളിയുടെ ആദ്യ സിനിമ. ഇപ്പോഴിതാ തന്റെ സിനിമയിലെ തുടക്കകാലത്തെ കുറിച്ച് കാളി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Advertisements

സിനിമയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ കാലം മുതലേ തനിക്ക് താരങ്ങളില്‍ നിന്നടക്കം നിരവധി മോശവുമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് കാളി പറയുന്നു. നടന്‍ ബിനീഷ് ബാസ്റ്റിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു കാളി രംഗത്തെത്തിയത്.

Also Read: എന്തിനാണ് ഇങ്ങനെ താടിയും മുടിയും നീട്ടി വളര്‍ത്തുന്നത്, അടുത്തല്ലേ ബാര്‍ബര്‍ ഷോപ്പ്, പോയി വെട്ടിക്കൂടേ എന്നാണ് പലരുടെയും ചോദ്യം, മറ്റുള്ളവരെ ബോധ്യപ്പെടുത്തി എനിക്ക് ജീവിക്കേണ്ട, തുറന്നടിച്ച് വിജയ് യേശുദാസ്

ബിനീഷ് ബാസ്റ്റിന്‍ തന്നോട് വളരെ മോശമായ രീതിയില്‍ പെരുമാറിയിട്ടുണ്ട്. കാസ്റ്റിങ് കൗച്ചിന് സമാനമായ അപ്രോച്ച് ഉണ്ടായപ്പോള്‍ താന്‍ നോ പറഞ്ഞിരുന്നുവെന്നും എന്നിട്ടും വൃത്തികെട്ട രീതിയില്‍ തന്നോട് പെരുമാറിയെന്നും കാളി പറയുന്നു.

ബിനീഷ് ബാസ്റ്റിന്റെ കാര്യം തന്റെ ഗ്യാങ്ങിലെ എല്ലാവര്‍ക്കും അറിയാം. അതുപോലെ ഒരു നടിയും തന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. താന്‍ സിനിമയുടെ ഭാഗമായപ്പോള്‍ ആ നടി കാരണം തനിക്ക് ഒത്തിരി കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ കാരണം സഹതാരത്തിന് വരെ പരിക്ക് പറ്റിയിട്ടുണ്ടെന്നും കാളി പറഞ്ഞു.

Also Read: ക്യാമറക്ക് മുന്നില്‍ ഒന്നിച്ചപ്പോള്‍ ടെന്‍ഷനായി, പുലിയെ കാട്ടിനകത്ത് ശരിക്കും കാണുമ്പോഴുള്ള അവസ്ഥയായിരുന്നു, സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു

സാധാരണ സ്ത്രീകള്‍ അധികം കടന്നുവരാത്ത മേഖലയിലേക്കാണ് കാളി എത്തിയത്. സിനിമയിലെ പല അപകടരമായ ഫൈറ്റ് സീനുകളിലും കാളി ഡ്യൂപ്പായി മാറാറുണ്ട്. സ്വന്തം ജീവിത സാഹചര്യങ്ങളായിരുന്നു കാളിയെ ഈ മേഖലയിലേക്ക് എത്തിച്ചത്.

Advertisement