എന്തിനാണ് ഇങ്ങനെ താടിയും മുടിയും നീട്ടി വളര്‍ത്തുന്നത്, അടുത്തല്ലേ ബാര്‍ബര്‍ ഷോപ്പ്, പോയി വെട്ടിക്കൂടേ എന്നാണ് പലരുടെയും ചോദ്യം, മറ്റുള്ളവരെ ബോധ്യപ്പെടുത്തി എനിക്ക് ജീവിക്കേണ്ട, തുറന്നടിച്ച് വിജയ് യേശുദാസ്

48

തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. 2000 ല്‍ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച വിജയ് വളരെ പെട്ടെന്ന് തന്നെ ഗാന ഗന്ധര്‍വ്വന്‍ കെജെ യേശുദാസിന്റെ മകനെന്ന പദവിയേക്കാള്‍ ഉപരിയായി സംഗീത ലോകത്ത് തന്റേതായ മേല്‍വിലാസം സൃഷ്ടിച്ചെടുത്തിരുന്നു.

Advertisements

മലയാളത്തില്‍ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയുടെ മകള്‍ അമേയയും തനിയ്ക്ക് സംഗീതത്തില്‍ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്.

Also Read: ഗുരുവായൂരപ്പന്‍ തന്ന നിധി, ഒത്തിരി കാത്തിരുന്ന് റിസ്‌ക് എടുത്ത് കിട്ടിയ കണ്മണി, ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പില്‍ വികാസും ഭാര്യയും

വിജയ് യേശുദാസും ഭാര്യ ദര്‍ശനയും വേര്‍പിരിഞ്ഞെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. മക്കളുടെ എല്ലാ കാര്യങ്ങള്‍ക്കും ഇരുവരും ഒരുമിച്ച് എത്താറുണ്ട്. ഇപ്പോഴിതാ സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് സംസാരിക്കുകയാണ് വിജയ്.

ഈ ഇന്‍ഡസ്ട്രിയില്‍ എത്തിയിട്ട് 23 വര്‍ഷമായി. ജീവിതത്തില്‍ ഒത്തിരി ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായിരുന്നുവെന്നും ഇടക്ക് താന്‍ ബ്രേക്കെടുത്തിരുന്നുവെന്നും കുട്ടിക്കാലം മുതലേ തനിക്ക് സിനിമ ഒരു പാഷനായിരുന്നുവെന്നും എട്ട് വര്‍ഷമേയായുള്ളൂ ഒരു അഭിനേതാവായിട്ടെന്നും വിജയ് പറയുന്നു.

Also Read: ഇന്നെനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു; കാതലില്‍ ജ്യോതികയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ജോമോള്‍ ആണെന്ന് എത്രപേര്‍ക്ക് അറിയാം !

നമ്മള്‍ നമുക്ക് സന്തോഷമുണ്ടാവാന്‍ വേണ്ടി ആരെയും വേദനിപ്പിക്കരുത്. അതുപോലെ തന്നെ മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന് കരുതി നമ്മള്‍ നമ്മളെ തന്നെ ഇല്ലാതാക്കരുതെന്നും താന്‍ എന്തിനാണ് ഇങ്ങനെ താടിയും മുടിയുമൊക്കെ വളര്‍ത്തിയതെന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും എന്തിനാണ് താന്‍ അങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയാമെന്നും അത് തനിക്ക് മറ്റൊരാളെ ബോധിപ്പിക്കേണ്ടെന്നും വിജയ് പറയുന്നു.

മുടി വെട്ടിക്കൂടേ, എന്തിനാണ് ഇങ്ങനെ വളര്‍ത്തുന്നതെന്ന്ും ബാര്‍ബര്‍ ഷോപ്പ് അടുത്തല്ലേ എന്നൊക്കെ പലരും പറയുന്നു. ബാര്‍ബര്‍ ഷോപ്പ് അടുത്തുണ്ടെന്ന് വെച്ച് എല്ലാ ദിവസവും പോയി മുടി വെട്ടണോ എന്നും താനൊരു പ്രൊജക്ടിന് വേണ്ടിയാണ് ഇങ്ങനെ മുടി നീട്ടി വളര്‍ത്തിയതെന്നും വിജയ് പറയുന്നു.

Advertisement