ഇന്നെനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു; കാതലില്‍ ജ്യോതികയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ജോമോള്‍ ആണെന്ന് എത്രപേര്‍ക്ക് അറിയാം !

166

ഒരുകാലത്ത് സിനിമയിൽ സജീവമായിരുന്നു നടി ജോമോൾ. വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറി നിന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. തൻറെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ജോമോൾ എത്താറുണ്ട്. ഇപ്പോഴിതാ താൻ ആദ്യമായി മറ്റൊരു സിനിമയിലെ നായികയ്ക്ക് ശബ്ദം നൽകിയ സന്തോഷമാണ് ജോമോൾ പങ്കുവെച്ചത്.

Advertisements

ഇപ്പോൾ പ്രദർശനം തുടരുന്ന കാതൽ എന്ന സിനിമയിലെ ജ്യോതികയുടെ കഥാപാത്രമായ ഓമനിയ്ക്ക് ശബ്ദം നൽകിയത് ജോമോളാണ്. ഇത് പലർക്കും അറിയില്ലായിരുന്നു. മികച്ച രീതിയിൽ തന്നെ ഓമനക്ക് ജോമോൾ ശബ്ദം നൽകി .

ഇതാദ്യമായാണ് മറ്റൊരു നടിക്ക് വേണ്ടി താൻ ശബ്ദം നൽകിയതെന്ന് ജോമോൾ പറയുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരം സന്തോഷം പങ്കുവെച്ചത്.

കാതൽ എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചപ്പോൾ എനിക്ക് ആശങ്കയായിരുന്നു ആദ്യം തോന്നിയത്. ശബ്ദം നൽകുന്ന കഥാപാത്രത്തോട് നീതി പുലർത്താനാവുമോ എന്നോർത്തായിരുന്നു ടെൻഷനടിച്ചത്. എന്നാൽ ഇന്നെനിക്ക് അഭിമാനവും സന്തോഷവുമാണ് തോന്നുന്നത്. ഇങ്ങനെയൊരു കഥാപാത്രത്തെ വിശ്വസിച്ച് എന്നെ ഏൽപ്പിച്ച ടീമിനോടാണ് നന്ദി പറയാനുള്ളത്. എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന അവസരമായി ഇത് മാറിയെന്നുമായിരുന്നു ജോമോൾ കുറിച്ചത്.

also readപുഷ്പ 2 വിന് പ്രതിഫലം വേണ്ട, പകരം മറ്റൊന്ന്; നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ ഡിമാന്‍ഡ് വെച്ച് അല്ലു അര്‍ജുന്‍

Advertisement