മമ്മൂക്കയുടെ ഒരു നോട്ടം പോലും ഹൃദയത്തില്‍ തറച്ചു, ഒരു കുഞ്ഞിനെ പോലെ ഞാന്‍ തിയ്യേറ്ററിലിരുന്ന് കരയുകയായിരുന്നു, കാതല്‍ കണ്ട അനുഭവം പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി

101

വീണ്ടും അമ്പരപ്പിച്ച് മമ്മൂട്ടി, ഒറ്റവാക്കില്‍ ഇതാണ് സിനിമാപ്രേമികള്‍ക്ക് കാതല്‍, ദ് കോര്‍ എന്ന ചിത്രത്തെ കുറിച്ച് പറയാനുള്ളത്. അടുത്തകാലത്തായി പ്രമേയ വൈവിധ്യങ്ങള്‍ കൊണ്ട് സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസും. ഇത്തരത്തില്‍ സമീപകാലത്ത് ഇറങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമൊരുക്കിയ അതേ രീതി തന്നെയാണ് കാതല്‍ എന്ന സിനിമയേയും മമ്മൂട്ടിയും ജിയോ ബേബിയും സമീപിച്ചിരിക്കുന്നത്.

Advertisements

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ പോലെ തന്നെ പ്രമേയം കാതലായ സ്ലോ പേയ്‌സ്ഡ് ആയ സിനിമയാണ് കാതല്‍. ഈ വര്‍ഷത്തെ മികച്ചൊരു ചലച്ചിത്രമാണ് കാതല്‍ എന്നാണ് സിനിമ കണ്ട ഓരോരുത്തരുടേും പ്രതികരണം. തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെ മെഗാസ്റ്റാര്‍ താരപദവികള്‍ അഴിച്ചുവച്ച് മുഖ്യകഥാപാത്രമായി തന്നെ വന്ന് പറയാന്‍ മമ്മൂട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് ആരാധകരെല്ലാം.

Also Read: കാസ്റ്റിങ് കൗച്ചിന് സമാനമായ സമീപനം, നോ പറഞ്ഞിട്ടും വിട്ടില്ല, വളരെ മോശമായി പെരുമാറി, നടന്‍ ബിനീഷ് ബാസ്റ്റിനെതിരെ കാളി

ഈ ചിത്രത്തിന്റെ നട്ടെല്ല് തന്നെ മമ്മൂട്ടിയാണ്, നിര്‍മ്മാതാവായും, ഒരു പെര്‍ഫോമറായും മമ്മൂട്ടി എന്ന നടനും ഒപ്പം അഭിനയിക്കുന്നവരും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഒരാള്‍ക്കും മറുത്തൊരു വാക്ക് പറയാനില്ല. ഇപ്പോഴിതാ കാതല്‍ കണ്ടതിന്റെ അനുഭവം തുറന്നുപറയുകയാണ് നടി ഐശ്വര്യ ലക്ഷ്മി.

താന്‍ കാതല്‍ കണ്ട് തിയ്യേറ്ററിലിരുന്ന് ഒരു കുഞ്ഞിനെ പോലെ കരഞ്ഞുവെന്ന് ഐശ്വര്യ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഐശ്വര്യ തന്റെ അനുഭവം തുറന്നുപറഞ്ഞത്. ജിയോ ബേബി മലയാള സിനിമക്ക് ജീവന്‍ പകരുന്ന സംവിധായകനാണെന്നും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഏകാന്തതയും വേദനയും ഹൃദയഭേദകമായിരുന്നുവെന്നും താരം പറയുന്നു.

Also Read: എന്തിനാണ് ഇങ്ങനെ താടിയും മുടിയും നീട്ടി വളര്‍ത്തുന്നത്, അടുത്തല്ലേ ബാര്‍ബര്‍ ഷോപ്പ്, പോയി വെട്ടിക്കൂടേ എന്നാണ് പലരുടെയും ചോദ്യം, മറ്റുള്ളവരെ ബോധ്യപ്പെടുത്തി എനിക്ക് ജീവിക്കേണ്ട, തുറന്നടിച്ച് വിജയ് യേശുദാസ്

ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രം മനസ്സില്‍ തങ്ങി നില്‍ക്കുകയാണ്. അത് എപ്പോഴും മനസ്സിലുണ്ടാവുമെന്നും മമ്മൂക്ക തങ്ങളെ എപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഓരോ നോട്ടം പോലും ഹൃദയത്തില്‍ ആഞ്ഞുതറച്ചുവെന്നും ഐശ്വര്യ കുറിച്ചു.

ആ സിനിമയുടെ ഏറ്റവും നല്ല ഭാഗം തന്നെ സംബന്ധിച്ചിടത്തോളം അതിന്റെ രണ്ടാംഭാഗമായിരുന്നുവെന്നും എന്റെ ദൈവമേ എന്ന വിലാപമായിരുന്നുവെന്നും കാതല്‍ ദ് കോര്‍ എന്ന സിനിമ സമ്മാനിച്ച ടീമിന് ഒത്തിരി നന്ദിയെന്നും ഐശ്വര്യ പറഞ്ഞു.

Advertisement