മഞ്ജു വാര്യരുമായി ശത്രുതയാണോ? റിമി ടോമിയുടെ ചോദ്യത്തിനോട് ദിവ്യ ഉണ്ണി കൃത്യമായി പ്രതികരിച്ചത് ഇങ്ങനെ

5820

മലയാള സിനിമാ പ്രേക്ഷകർക്കും എക്കാലത്തും പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ നായികയായി തിളങ്ങി നിന്ന മുൻനിര നടിയാണ് ദിവ്യ ഉണ്ണി. ബാലതാരമായി അഭിനയ ജീവിതത്തിലേക്ക് എത്തിയ ദിവ്യ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് നായികയായി അഭിനയിക്കുന്നത്. അവിടുന്നിങ്ങോട്ട് അനേകം സിനിമകളിൽ നായികയായിട്ടെത്തി. തമ്പുരാട്ടിയായും ലേശം ബോൾഡ് കഥാപാത്രങ്ങളുമെല്ലാം അനായാസം കൈകാര്യം ചെയ്യാൻ ദിവ്യയ്ക്ക് സാധിച്ചിരുന്നു. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തിൽ നിന്നും മാറി നിന്ന നടി ഇപ്പോൾ നൃത്ത വിദ്യാലയം നടത്തി വരികയാണ്.

വൈകാതെ ദിവ്യ ഉണ്ണി സിനിമയിലേക്ക് വരുമോ എന്ന ചോദ്യം ഏറെ കാലമായി ഉയർന്ന് വരുന്നതാണ്. താൻ സിനിമയുമായിട്ടുള്ള കണക്ഷൻ ഒന്നും ഒഴിവാക്കിയിട്ടില്ലെന്നാണ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ പുതിയ അഭിമുഖത്തിൽ ദിവ്യ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Advertisements

വിവാഹം കഴിഞ്ഞതോട് കൂടിയാണ് നടി അഭിനയം ഉപേക്ഷിച്ച് വിദേശത്ത് താമസമാക്കിയത്. ഇതിനിടെ വിവാഹമോചനവും വീണ്ടും വിവാഹവുമൊക്കെ നടന്നു. ഇപ്പോൾ താരം തന്റെ സിനിമാ ജീവിതത്തെ കുറിച്ചും, നടി മഞ്ജു വാര്യരുമായിട്ടുള്ള സൗഹൃദത്തെ പറ്റിയും പറഞ്ഞ വീഡിയോ വൈറലാവുകയാണ്. റിമി ടോമിയുടെ കൂടെ നടത്തിയ അഭിമുഖത്തിനിടയിൽ നിന്നുള്ള വീഡിയോയാണ് വൈറലാവുന്നത്.

സംവിധായകൻ വിനയന്റെ സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്നതിനെ കുറിച്ച് നന്ദിയോടെയാണ് ദിവ്യ ഉണ്ണി സംസാരിച്ചത്. സിനിമയിൽ നായികയാവുന്നതിന് മുൻപ് വിനയൻ അങ്കിളിന്റെ സീരിയലുകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും അവസാനം അഭിനയിച്ച സീരിയലും അത് തന്നെയാണെന്ന് ദിവ്യ പറയുന്നു. പൊക്കം കൂടുതലുള്ളത് തനിക്കെന്നും അനുഗ്രഹമായെന്നും മമ്മൂക്കയുടെയും ലാലേട്ടന്റെയും ജയറാമേട്ടന്റെയുമൊക്കെ കൂടെ അഭിനയിക്കാനായെന്നും താരം പറയുന്നു.

ALSO READ- ഷൂട്ട് വൈകിയാൽ പോലും കാര്യമാക്കില്ല; ഓരോ 15 മിനുറ്റിലും കാല് കഴുകുന്ന സണ്ണി ലിയോൺ, ഹോളിയിൽ പങ്കെടുക്കാതെ രൺവീർ സിങും

ആദ്യ സിനിമയിൽ നായകനായി അഭിനയിക്കുന്നതു ദിലീപേട്ടന്റെ കൂടെയാണ്. ഏത് വേഷവും ചേരുമോന്ന് നോക്കിയതിന്റെ ഒക്കെ ക്രെഡിറ്റ് വിനയൻ അങ്കിളിനാണെന്നും ദിവ്യ പറയുന്നു. ‘നിന്റെ ഇൻട്രോ ആണിത്. എല്ലാ ഡ്രസ്സും ചേരുമെന്ന് ബാക്കിയുള്ളവർക്ക് കാണുമ്പോൾ തോന്നണം. ദിവ്യയുടെ ജീൻസിട്ട ഷോട്ട് വെക്കൂ, ഭരതനാട്യം, മോഹിനിയാട്ടം എല്ലാം ചെയ്യൂ’ എന്ന് വിനയൻ സാർ പറയുമായിരുന്നെന്ന് ദിവ്യ സൂചിപ്പിക്കുന്നു.

ഒരു നായികയെ പരിചയപ്പെടുത്തുമ്പോൾ അവർക്കെല്ലാം ചേരുമെന്ന് തെളിയിക്കാൻ അദ്ദേഹം ശ്രമിക്കും. ആ ക്രെഡിറ്റെല്ലാം അങ്കിളിന് തന്നെയാണ് കൊടുക്കേണ്ടതെന്നും ദിവ്യ ഉണ്ണി പറയുന്നു. ഇതിനിടെയാണ് നടി മഞ്ജു വാര്യരെ കുറിച്ചുള്ള റിമിയുടെ ചോദ്യമുയർന്നത്. അതിനും ദിവ്യ മറുപടി പറഞ്ഞിരുന്നു.

ALSO READ- ആദ്യം അബോർഷനായി; വിവാഹമോചനം നടന്നതിന് പിന്നാലെ ഗർഭകാല വിശേഷങ്ങൾ പറഞ്ഞ് നടി അനുശ്രീ

‘പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ചതും മഞ്ജു വാര്യരുമായി സൗഹൃദമാണോ ശത്രുതയാണോ ഉള്ളത്’ എന്നാണ് തമാശ കലർത്തി റിമി ചോദിക്കുന്നത്. ‘ആ സിനിമ ഇറങ്ങിയ കാലത്ത് മാധ്യമങ്ങളിലെല്ലാം ഇന്റർവ്യൂ എടുക്കുന്ന സമയത്ത് ഞാനും മഞ്ജു വാര്യരുമായി എങ്ങനെയാണെന്ന ചോദ്യം സ്ഥരിമായി വരാറുണ്ടായിരുന്നു. പലയിടത്തും ഞാൻ തന്നെ മഞ്ജുചേച്ചിയെ കുറിച്ച് പറയും. എന്റെ മൂന്നാമത്തെ സിനിമ കഴിഞ്ഞ സമയത്ത് ഗൾഫിലേക്കൊരു പ്രോഗ്രാമിന് പോയിരുന്നു.’

‘അതിന് മുൻപ് താരസംഗമം എന്ന പരിപാടിയിൽ വച്ച് ഞാനും മഞ്ജു ചേച്ചിയും പരിചയപ്പെട്ടിരുന്നു. അന്നേരം തന്നെ വളരെ ഫ്രണ്ട്‌ലിയായി. പിന്നെ ഒരു മാസത്തോളം നീണ്ട ഗൾഫ് ടൂറൊക്കെ കഴിഞ്ഞപ്പോഴെക്കും മഞ്ജുചേച്ചിയും ഞാനും സുഹൃത്തുക്കളായി. അതിന് ശേഷം രണ്ട് വർഷം കഴിഞ്ഞാണ് പ്രണയവർണങ്ങളിൽ ഒന്നിച്ച് അഭിനയിക്കുന്നത്.’

ആ സിനിമ കോളേജ് അടച്ചിട്ടിരിക്കുന്ന സമയത്തൊന്നുമല്ല ഷൂട്ടിങ് നടത്തിയത്. അന്ന് അവിടെ കോളേജിൽ ക്ലാസുകൾ നടക്കുന്നുണ്ട്. പിന്നെ ആ സിനിമയിലൂടെയാണ് താൻ മോഡേൺ വസ്ത്രങ്ങൾ ധരിച്ച് തുടങ്ങിയതെന്നും ദിവ്യ ഉണ്ണി പറഞ്ഞു. അതുവരെ അത്തരം ഡ്രസുകളൊന്നും താൻ ഇടാറില്ലായിരുന്നു. സിനിമകളിലൂടെയാണ് വസ്ത്രധാരണം പോലും മാറിയതെന്ന് ദിവ്യ ഉണ്ണി പറയുന്നു.

Advertisement