Home Entertainment

കോടീശ്വരനുമായുള്ള വിവാഹത്തെക്കുറിച്ച് മഞ്ജു വാര്യര്‍

26

ഒരു കാലത്തെ മലയാളത്തിലെ സ്വപ്‌ന നായികയായിരുന്ന മഞ്ജു വാര്യര്‍ വിവാഹശേഷം 14 വര്‍ഷത്തെ നീണ്ട ഇടവേള എടുത്തിരുന്നു. ഒടുവില്‍ വിവാഹ മോചനത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയതോടെ വിവാദങ്ങളും നടി മഞ്ജു വാര്യര്‍ക്ക് ഒപ്പം കൂടിയിരുന്നു. സിനിമകളില്‍ നിന്നും പിന്മാറി, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു, കോടീശ്വരനുമായുള്ള വിവാഹം അങ്ങനെ നിരവധി പ്രചാരണങ്ങള്‍ ആയിരുന്നു . ഇത്തരം വാര്‍ത്തകള്‍ക്ക് അവ അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്താല്‍ മതിയെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

എഴുതുന്നവരുടെ മനോഗതം അനുസരിച്ച് ഓരോന്ന് പടച്ചുവിടുകയാണ്. സത്യം അറിയാവുന്നതുകൊണ്ട് ഇതൊന്നും കണ്ടു ടെന്‍ഷനടിക്കാറില്ല. നമ്മളെന്തിനാണ് പേടിക്കുന്നത്. ഇവയെ നേരിടാന്‍ ടെക്‌നിക്കുകളൊന്നുമില്ല. പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ. ചിരിയോടെ തള്ളിക്കളയുക. പോസീറ്റാവായി ഇരിക്കുക. എന്നാണ് ഇക്കാര്യത്തില്‍ മഞ്ജു വാര്യര്‍ക്ക് പറയാനുള്ളത്.അവിടെയും ഇവിടെയും വരുന്ന വാര്‍ത്തകളൊന്നും ആരും വിശ്വസിക്കരുത്. എന്തെങ്കിലും പറയാനുണ്ടാകുമ്പോള്‍ നേരിട്ടോ ഫേസ്ബുക്ക് പേജിലൂടെയോ പറയും.അതാണെന്റെ പതിവെന്നും താരം പറയുന്നു

പൂജ്യത്തില്‍ നിന്ന് വീണ്ടും ജീവിതം തുടങ്ങിയ ആളാണ് ഞാന്‍ ജീവിതത്തില്‍ നേടിയതെല്ലാം ഒരുപാടുപേരുടെ സ്‌നേഹവും സഹായവും കൊണ്ടാണ്. നമ്മുടെ കഴിവ് കൊണ്ടുമാത്രം ഒറ്റയ്ക്ക് ആര്‍ക്കും ഒന്നും നേടാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ എന്റെ സമ്പാദ്യവും സമയവുമൊക്കെ കഴിയുംവിധം പങ്കുവെയ്ക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്. എല്ലാം കൂട്ടിവെച്ച് അതിന്റെ മുകളിലിരുന്നിട്ട് എന്ത് കിട്ടാനാ? എന്നും താരം ചോദിര്രുന്നു

Advertisements
Advertisement