എടോ ശ്രീകുമാര്‍ മേനോനെ താനാരോടോ മലയാള സിനിമ കണ്ടു പിടിച്ച മഹാനോ? ഭ; മഞ്ജു വാര്യര്‍ വളര്‍ന്നത് സ്വന്തം കഴിവില്‍; ചേച്ചിയുടെ മേല്‍ കയറണ്ട; ശ്രീകുമാര്‍ മേനോനെ തേച്ചൊട്ടിച്ച് മഞ്ജു വാര്യര്‍ ആരാധകന്‍

16

ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കെതിരെ കഴിഞ്ഞ ദിവസം രംഗത്ത് വന്ന ഒടിയന്‍ എന്ന സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് മഞ്ജു വാര്യര്‍ ആരാധകന്‌റെ മറുപടി. വിവാദങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കവെയാണ് മറുപടിയുമായി ഇപ്പോള്‍ ഇആരാധകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറവലാകുന്നത്.

എടോ ശ്രീകുമാര്‍ മേനോന്‍ എന്ന് പേരുള്ള സംവിധായകോ.താനാരോടോ മലയാള സിനിമ കണ്ടു പിടിച്ച മഹാനോ ! ഒടിയന്‍ സിനിമയെ ജനം വിധി എഴുതുമ്‌ബോള്‍ ബോക്സ് ഓഫീസില്‍ ഹിറ്റാകാന്‍ താന്‍ കുറച്ച്‌ വില കുറഞ്ഞ കാര്‍ഡ് ഇറക്കി അല്ലെ എന്നുള്‍പ്പടെയുള്ള പരാമര്‍ശങ്ങളാണ് പോസ്റ്റില്‍ ഉള്ളത്.

Advertisements

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

എടോ ശ്രീകുമാര്‍ മേനോന്‍ എന്ന് പേരുള്ള സംവിധായകോ.താനാരോടോ മലയാള സിനിമ കണ്ടു പിടിച്ച മഹാനോ ! ഒടിയന്‍ സിനിമയെ ജനം വിധി എഴുതുമ്‌ബോള്‍ ബോക്സ് ഓഫീസില്‍ ഹിറ്റാകാന്‍ താന്‍ കുറച്ച്‌ വില കുറഞ്ഞ കാര്‍ഡ് ഇറക്കി അല്ലെ.

മഞ്ജു വാര്യരെ സ്റ്റാര്‍ ആക്കിയത് ശ്രീകുമാര്‍ മേനോന്‍ ആണ് പോലും, എടോ വിവരദോഷി നിങ്ങളുടെ ജല്‍പനങ്ങള്‍ക്ക് മറുപടി പറയരുതാത്തതാണ് എങ്കിലും പറയുന്നു.അവര്‍ സിനിമയില്‍ ഉണ്ടായിരുന്ന കാലത്തും തിരിച്ച്‌ വരവിലും അവര്‍ സ്റ്റാര്‍ തന്നെയാണ് .

അതുകൊണ്ടാണ് അവരെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നത്. അങ്ങനെ താങ്കളാണ് അവരെ സ്റ്റാര്‍ ആക്കിയതെക്കില്‍ കേരളത്തില്‍ ഒരു പാട് നടിമാര്‍ അഭിനയരംഗത്ത് നിന്ന് മാറി നില്‍പ്പുണ്ട്. ശോഭന, നവ്യാനായര്‍ തുടങ്ങിയവര്‍. ഇവരൊക്കെ മുഖ്യധാരയില്‍ നിന്ന് മാറിനില്‍ക്കയാ. ഇവരെ ഒക്കെ കൂടെ സ്റ്റാര്‍ ആക്ക്. എന്നിട്ട് തെളിയിക്ക് .

2) മഞ്ജുവാര്യരുടെ കാര്യങ്ങള്‍ എല്ലാം മേനോന്‍ ആയിരുന്നു നോക്കുന്നത് എന്നായിരുന്നു അടുത്ത തള്ള്.എന്നാല്‍ മഞ്ജു വാരിയരുടെ കാര്യങ്ങള്‍ നോക്കുന്ന മാനേജര്‍ മാത്രമായിരുന്നു ശ്രീകുമാര്‍ മേനോനും പുള്ളിടെ ടീമായ പുഷും.കഴിഞ്ഞ ഒന്നരവര്‍ഷമായിട്ട് അതും അല്ല താനും. താങ്കളുടെ അക്കൗണ്ടില്‍ കൂടെ സ്റ്റാറാവണ്ട ഗതികേടൊന്നും ആ പാവത്തിന് വന്നിട്ടില്ല ഹേ.

3). ഒരു കാര്യം താന്‍ മനസ്സിലാക്കണം ഒടിയന്‍ എന്ന പടത്തില്‍ മേക്കിങ്ങിലേ പോരായ്മകള്‍ കൊണ്ടാണ് ജനങ്ങള്‍ തിരിഞ്ഞത് .അല്ലാതെ മഞ്ജു വാര്യര്‍ ഉള്ളതുകൊണ്ടല്ല.

4) .അങ്ങനെ മഞ്ജു വാര്യര്‍ കാരണമാണ് എങ്കില്‍ അവര്‍ അവര്‍ കേന്ദ്രകഥാപാത്രമായ ഉദാഹരണം സുജാതയും, (100 ദിവസം) മോഹന്‍ലാലും (75 ദിവസം) എങ്ങനെ ഓടി.സജിദ് യാഹിയ, ഫാന്റം പ്രവീണ്‍ തുടങ്ങിയവര്‍ എന്തേ ഈ കുറ്റം പറയുന്നില്ല.
ഇനി താങ്കളോടായിട്ട് മാത്രം .രഹസ്യം.

സത്യത്തില്‍ മിസ്റ്റര്‍ നിങ്ങളുടെ തള്ളു കൊണ്ടും, രോമം എഴുന്നേറ്റ് നിന്ന് ഡാന്‍സ് കളിച്ചു ബാഹുബലിയെ കടത്തിവെട്ടും എന്നൊക്കെ ഉള്ള ഡയലോഗുകള്‍ കൊണ്ടുമാണ് പടം ഡീഗ്രേഡ് ചെയ്യപ്പെട്ടത്.

നിങ്ങളുടെ മേക്കിങ്ങ് ശൈലി ആണ് പ്രശ്നം. നല്ല നല്ല പടങ്ങള്‍ സി ഡി ഇട്ട് കാണ് എന്നിട്ട് പടം ചെയ്യ്.ചൊറിച്ചില്‍ ഒരു ചെറിയ അസുഖമാണ് അത് ചൊറിഞ്ഞ് തന്നെ മാറ്റണമെന്നില്ല. മെഡിക്കല്‍ ഷോപ്പില്‍ പോയി മരുന്ന് വാങ്ങിയാ മതി.Mind it. ഞങ്ങള്‍ക്ക് ശരിക്കും അറിയാം ചേച്ചി ആണ് ശരി എന്ന്. വീണ്ടും വീണ്ടും ഞങ്ങളെ കൊണ്ട് അത് പറയിക്കരുത്.

Advertisement