Home Entertainment Celebrities

നിങ്ങളുടെ വഴികളില്‍ സംഭവിക്കുന്ന നല്ല കാര്യങ്ങളൊക്കെ നിങ്ങള്‍ അര്‍ഹിക്കുന്നത് തന്നെ; ചാക്കോച്ചന് മഞ്ജു കൊടുത്ത പിറന്നാള്‍ സമ്മാനം

107

ഒരു കാലത്ത് ചോക്ലേറ്റ് ബോയ് ഇമേജിൽ തരംഗം സൃഷ്ടിച്ച നടൻ കുഞ്ചാക്കോ ബോബൻ ഇന്ന് വേറിട്ട കഥാപാത്രങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. തന്റെ കയ്യിൽ ഏത് വേഷവും സേഫ് ആണെന്ന് താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. താരത്തിന്റെ നിരവധി ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Advertisements

കഴിഞ്ഞ ദിവസം ആയിരുന്നു ചാക്കോച്ചന്റെ പിറന്നാൾ. താരത്തിന്റെ 47ആം ജന്മദിനം ആണ് . നിരവധി പേരാണ് മലയാളികളുടെ പ്രിയപ്പെട്ട താരത്തിന് പിറന്നാൾ ആശംസ അറിയിച്ച് എത്തിയത്. ഇതിൽ നടി മഞ്ജു വാര്യർ പിറന്നാൾ ആശംസ അറിയിച്ച് പങ്കിട്ട പോസ്റ്റ് വൈറൽ ആയിരുന്നു.

also read
നിങ്ങള്‍ നായകനാകുന്ന പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങി , ആ വിവരം വല്ലതും അറിഞ്ഞോ; യാത്രയില്‍ പ്രണവ് , തിരിച്ചുവരാന്‍ ആവശ്യപ്പെട്ട് ആരാധകര്‍
‘സ്വീറ്റസ്റ്റ് സോളിന് ജന്മദിനാശംസകൾ, നിങ്ങളുടെ വഴികളിൽ സംഭവിക്കുന്ന നല്ല കാര്യങ്ങളൊക്കെയും നിങ്ങൾ അർഹിക്കുന്നത് തന്നെയാണ്. ലവ് യൂ ചാക്കോച്ചാ’ എന്ന കുറിപ്പോടെ ചാക്കോച്ചനൊപ്പം ഉള്ള നിരവധി ചിത്രം കോർത്തിണക്കിയ ഒരു വീഡിയോ ആണ് നടി പങ്കിട്ടത്. ഷോലെ എന്ന ചിത്രത്തിലെ ‘യേ ദോസ്തീ ഹം നഹീ തോഡേംഗേ’ എന്ന ഗാനത്തിനൊപ്പമാണ് വീഡിയോ പങ്കുവച്ചത്.

അതേസമയം മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ചാക്കോച്ചൻ. നേരത്തെ ഇവർ ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം മഞ്ജു അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് കുഞ്ചാക്കോ ബോബൻ നായകനായ ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ ആണ്. പിന്നാലെ നിരവധി ചിത്രത്തിൽ മഞ്ജു അഭിനയിച്ചു.

 

 

Advertisement