തനിക്ക് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ആലിംഗനങ്ങളിലൊന്ന് ; മഞ്ജു വാര്യരെ കണ്ട് മുട്ടിയപ്പോൾ, ചിത്രം പങ്കു വച്ച് ശോഭന

79

മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയ നായികമാരാണ് ശോഭനയും മഞ്ജു വാര്യരും. ഇപ്പോഴിതാ ഇരുവരും ഒരേ ഫ്രയിമിൽ ഉള്ള ചിത്രമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശോഭനയുടെ മണിച്ചിത്രത്താഴിലെ ഗംഗയും തേന്മാവിൻ കൊമ്പത്തെ കാർത്തുമ്പിയും എക്കാലവും മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളാണ്.

Advertisements

ALSO READ

അങ്ങനെ കർണാടകയിൽ സർക്കാർ ജോലി സെറ്റായെന്ന് ചാക്കോച്ചൻ ; ലൈഫ് സേഫ് ആയെന്ന് കമന്റ്

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് നടത്തിയത്. ചിത്രത്തിലെ അഭിനയത്തിന് താരം സൈമ അവാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.

അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി നൃത്തത്തിന്റെ വീഡിയോകളും തന്റെ
വിശേഷങ്ങളും ശോഭന പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ നടി മഞ്ജു വാര്യരെ കണ്ടുമുട്ടിയപ്പോൾ ശോഭന പങ്കുവെച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

തനിക്ക് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ആലിംഗനങ്ങളിലൊന്നാണെന്ന ക്യാപ്ഷനോടെയാണ് മഞ്ജുവിനെ ചേർത്തുപിടിക്കുന്ന ഒരു ചിത്രം ശോഭന പങ്കുവെച്ചിരിക്കുന്നത്.

ചിത്രം പങ്കുവെച്ച് മിനിട്ടുകൾക്കകം നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് മികച്ച കമന്റുകളും വരുന്നുണ്ട്.

ALSO READ

ഷൂട്ടിനിടയിൽ ലാൽ പതുക്കെ എന്നോടു ഇങ്ങനെ പറഞ്ഞു ; ബ്രോ ഡാഡി വിശേഷങ്ങൾ പങ്കു വച്ച് ലാലു അലക്‌സ്

സൂപ്പർസ്റ്റാറുകൾ/ ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ, അതിപ്രഗത്ഭരായ രണ്ട് സുന്ദരികൾ ഒരു ഫ്രെയിമിൽ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

വിലമതിക്കാനാകത്തത് എന്ന ക്യാപഷനോടെയാണ് ശോഭന ഷെയർ ചെയ്ത ചിത്രം മഞ്ജു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിട്ടുള്ളത്.

എന്തായാലും ചിത്രം ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

Advertisement