ക്രഷ് മാത്രമല്ല, ആരാധനയും സ്‌നേഹവും; മഞ്ജു വാര്യരോട് തോന്നിയ ഇഷ്ടം പറഞ്ഞ് സൗബിന്‍ ഷാഹിര്‍

1300

മലയാളത്തിന്റെ ലേഡി സൂപ്പര്‍സാറ്റാര്‍ എന്നാണ് പ്രിയതാരം മഞ്ജു വാര്യര്‍ അറിയപ്പെടുന്നത്. മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തുവെക്കുന്ന നായികമാരില്‍ ഒരാള്‍ കൂടിയാാണ് മഞ്ജു വാര്യര്‍. മുരളിയും സുരേഷ് ഗോപിയും പ്രധാന വേഷത്തില്‍ എത്തി 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് മഞ്ജു ചലച്ചിത്രരംഗത്തേക്ക് കാലെടുത്തു വെച്ചത്.

പിന്നീട് മഞ്ജുവിന് കൈവന്നത് സൂപ്പര്‍ ഹിറ്റുകളായി ഒരുപാട് നല്ല ചിത്രങ്ങളായിരുന്നു. സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം നായികയായി അഭിനയിച്ച മഞ്ജു പിന്നീട് അദ്ദേഹത്തെ തന്നെ ജീവിത പങ്കാളിയാക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ദമ്പത്യബന്ധം വേര്‍പിരിഞ്ഞു.

Advertisements

ഇതിന് പിന്നാലെ വീണ്ടും സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു. ഒത്തിരി ചിത്രങ്ങളാണ് രണ്ടാംവരവില്‍ മഞ്ജുവിന്റേതായി പുറത്തിറങ്ങിയത്. അടുത്തിടെ പുറത്തിറങ്ങിയ പുതിയ ചിത്രമായ ആയിഷയിലെ പാട്ടിലെ മഞ്ജുവിന്റെ ഡാന്‍സ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍ ഒന്നടങ്കം. ഇപ്പോഴിതാ നടന്‍ സൗബിന്‍ ഷാഹിറിനൊപ്പം താരം അഭിനയിക്കുന്ന ചിത്രം വെള്ളരിക്കാപട്ടണം അണിയറയില്‍ ഒരുങ്ങുകയാണ്.

ALSO READ- കണ്ണ് തുറന്നപ്പോള്‍ എന്റെ അരികില്‍ മോഹന്‍ലാല്‍ കിടക്കുന്നു, നാളേയും വരാമെന്ന് പറഞ്ഞാണ് പോയത്; ഈ കടപ്പാടുകള്‍ ഒരിക്കലും മറക്കില്ലെന്ന് ടിപി മാധവന്‍

ഇതിനിടെ, താരം മഞ്ജുവാര്യരെ കുറിച്ച് ഒരു സിനിമാ പ്രമോഷനിടെ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സൗബിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജിന്ന്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 30 നാണ് തീയേറ്ററുകളിലെത്തിയത്.

ഈ സിനിമയില്‍ ലാലപ്പന്‍ എന്ന കഥാപാത്രമായാണ് സൗബിനെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷനായി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ സൗബിന്‍ പറഞ്ഞവാക്കുകള്‍ വൈറലാവുകയാണ്.

ചതുരം സിനിമയ്ക്ക് മുന്‍പേ ഉള്ള സിനിമയാണ് ജിന്ന്. കാസര്‍ഗോഡ് മംഗലാപുരം റീജിയണില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മന്ത്രവാദം അല്ലെങ്കില്‍ കൂടോത്രം ആണ് ഈ സിനിമ എന്ന് പറയാന്‍ ആകില്ല. എങ്കിലും അത്തരം കഥാപാത്രങ്ങള്‍ സിനിമയില്‍ ഉണ്ട് എന്നാണ് കൗമുദിക്ക് നല്‍കിയ ്ഭിമുഖത്തില്‍ സൗബിന്‍ പറഞ്ഞത്.

ALSO READ- അപര്‍ണ ചില കാര്യങ്ങളില്‍ ഡിമോട്ടിവേറ്റ് ചെയ്യുമെന്ന് ജീവ; എങ്ങനെയോ റിലേഷനിലായതാണ്; ജീവയ്ക്ക് പൈസ ചിലവഴിക്കാന്‍ അറിയില്ല; താന്‍ തടങ്കലിലാണ് എന്ന് അപര്‍ണ

അതേസമയം, നടിയായ മഞ്ജു വാര്യരോട് ക്രഷ് ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് സൗബിന്‍, ഉറപ്പായും, കൂടെ അഭിനയിച്ചപ്പോള്‍ മാത്രമല്ല അല്ലാത്തപ്പോഴും തോന്നിയിട്ടുണ്ട്. മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ അല്ലെ മഞ്ജു എന്നാണ് സൗബിന്‍ പറയുന്നത്.

ക്രഷ് എന്ന് പറയുന്നതിനേക്കാളും കൂടുതലും ആരാധനയും സ്‌നേഹവും ആണ് തോന്നിയിട്ടുള്ളത്. എപ്പോഴും വിളിക്കാറുണ്ട്. ഇനി ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിറങ്ങാന്‍ പോകുന്ന ചിത്രം വെള്ളരിപ്പട്ടണം ആണെന്നും സൗബിന്‍ പറയുകയാണ്.

Advertisement