ലുക്ക് ലുക്കേയ്, ബോളിവുഡിലേക്ക് പോകുമോ; മഞ്ജുപിള്ളയുടെ മകളുടെ ഫോട്ടോ വൈറല്‍

706

ആദ്യകാലത്ത് അഭിനയരംഗത്ത് സജീവമായ നടിയാണ് മഞ്ജുപിള്ള. പിന്നീട് സിനിമയിൽ നിന്ന് ഒരു ഇടവേള എടുക്കുകയായിരുന്നു ഈ താരം. ഇതിനുശേഷം മിനിസ്‌ക്രീനിലൂടെയാണ് മഞ്ജു തിളങ്ങിയത്. നിരവധി ഹാസ്യ പരമ്പരകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ഈ താരം അവതരിപ്പിച്ചു. മഞ്ജു പിള്ളയുടെ അഭിനയം എടുത്തു പറയേണ്ടതുതന്നെ. അത്രയ്ക്കും ഗംഭീരമായിട്ടാണ് തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ മഞ്ജു പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.

Advertisements

ഇടവേളക്ക് ശേഷം ഹോം എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തിയിരുന്നു മഞ്ജുപിള്ള. തനിക്ക് നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ അഭിനയിക്കുമെന്ന് അറിയിച്ചിട്ടുണ്ട് നടി. ഇപ്പോൾ വിധികർത്താവായും മഞ്ജുപിള്ള എത്തുന്നുണ്ട് .

also read
എന്റെ പഴയ ദിലു എവിടെ എന്ന് അമ്മ ചോദിക്കും , ഇപ്പോഴും ചോറ് വാരിതരും; ദില്‍ഷ
താരത്തിന്റെ കുടുംബം പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ തന്നെ. തന്റെ മകളെക്കുറിച്ച് പലപ്പോഴും മഞ്ജുപിള്ള തുറന്നു പറഞ്ഞിട്ടുണ്ട്. ദയ എന്നാണ് അഭിനയത്തിലേക്ക് വരുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ പ്രക്ഷകർക്ക് ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ദയ തന്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ താരപുത്രിയുടെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്തൊരു ലുക്ക് ആണ് കാണാൻ എന്നാണ് ഫോട്ടോ കണ്ട് ആരാധകർ കുറച്ചത്. ആ നോട്ടം ഒരു രക്ഷയും ഇല്ലെന്നും പ്രേക്ഷകർ പറയുന്നു. ചിത്രത്തിൽ ബ്ലാക്ക് നിറത്തിലെ ഒരു മോഡേൺ വസ്ത്രം ധരിച്ചാണ് താരപുത്രി എത്തിയിരിക്കുന്നത്. താരത്തിന്റെ ഈ സ്‌റ്റൈലിഷ് ലുക്ക് ആരാധകർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. മലയാളത്തിലേക്ക് വരാതെ ബോളിവുഡ് സിനിമയിലേക്ക് പോകുമോ എന്നും ഫോട്ടോ കണ്ട് ചിലർ ചോദിക്കുന്നുണ്ട്.

Advertisement