ആരും ഓണക്കോടി സമ്മാനിക്കാറില്ല; എന്നാൽ രാജുവേട്ടന്റെ മുടങ്ങാതെയുള്ള ഓണക്കോടിക്കായി ഒരു കുട്ടിയെ പോലെ കാത്തിരിക്കും; മഞ്ജു വാര്യർ പറഞ്ഞത് കേട്ടോ

388

ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. 1995 ൽ പുറത്തിറങ്ങിയ മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്താണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്. 14 വർഷത്തെ ഇടവെളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ കരിയർ കുറച്ചുകൂടി മികച്ചതാക്കുകയായിരുന്നു മഞ്ജു ചെയ്തത്.

Advertisements

ഇപ്പോൾ മലയാളത്തിൽ മാത്രമല്ല, തമിഴിലും താരം മികവുറ്റ വേഷങ്ങൾ അവതരിപ്പിച്ചുകഴിഞ്ഞു. സൂപ്പർതാരങ്ങളായ ധനുഷിനും അജിത്തിനും ഒപ്പം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

ALSO READ- ‘ഹൗ ആർ യു എലിമുരുകൻ’! മോഹൻലാലിനോട് കുറുമ്പ് കാണിച്ച് കമാലിനി മുഖർജി; അഭിനന്ദിച്ച് മോഹൻലാൽ

ഇപ്പോഴിതാ അച്ഛന്റെ മ രണശേഷം ഓണത്തിന് സ്ഥിരമായി ലഭിക്കുന്ന ഓണക്കോടിയെ കുറിച്ച് മഞ്ജു സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ഈ ഓണക്കാലത്ത് ചർച്ചയാകുന്നത്.

നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവുമായും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധത്തെ കുറിച്ചാണ് മഞ്ജു സംസാരിക്കുനന്ത്. സൗഹൃദങ്ങൾ സിനിമയിൽ കാത്തു സൂക്ഷിക്കുന്നതിൽ മുൻപന്തിയിൽ ഉള്ള ആളാണ് മണിയൻ പിള്ള രാജു.

AALSO READ- ‘ഈ പാട്ട് ഞാനല്ല യേശുദാസാണ് പാടേണ്ടത്’; അന്ന് എസ്പിബി നിർബന്ധം പിടിച്ചു; അതോടെ യേശുദാസ് തിരിച്ചുവന്നു; ക്ലാസിക് ഗാനം പിറന്ന കഥ പറഞ്ഞ് കൈതപ്രം

മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുമായി ഉള്ള സൗഹൃദത്തെക്കുറിച്ച് മണിയൻ പിള്ള രാജു പറഞ്ഞിരുന്നു. ഈ ഷോയ്ക്കിടയിൽ അപ്രതീക്ഷിതമായി സ്‌ക്രീനിൽ കാണിച്ചപ്പോഴാണ് അദ്ദേഹം മഞ്ജുവിനെ കുറിച്ച് സംസാരിച്ചത്.

‘മഞ്ജു എന്റെ പാവാട എന്ന സിനിമയിൽ അഭിനയിച്ചു. തമിഴ്നാട്ടിലെ ഏതോ ലൊക്കേഷനിൽ നിന്നും രാത്രി വണ്ടിയോടിച്ചാണ് മഞ്ജു പാവാടയുടെ ലൊക്കേഷനിൽ എത്തിയത്. രാവിലെ ആറുമണിക്ക് ഇവിടെ ഷൂട്ടിങ് കഴിഞ്ഞു നേരെ വീണ്ടും തമിഴ്നാട്ടിലേക്ക് പോയി.’

‘ആ സിനിമയിൽ അഭിനയിച്ചതിന് ഞാൻ പൈസ കൊടുത്തിട്ട് എന്ത് ചെയ്താലും വാങ്ങില്ല എന്റെ കയ്യിന്നു. ആ വർഷം ഞാൻ ഓണത്തിന് ഡ്രസ്സ് എടുത്തുകൊണ്ട് കൊടുത്തപ്പോൾ കണ്ണൊക്കെ നിറഞ്ഞു എന്നിട്ട് എനിക്ക് ആരും ഓണക്കോടി വാങ്ങി തരാറില്ല എന്ന് പറഞ്ഞു. എന്റെയും കണ്ണ് നിറഞ്ഞു പോയി.’- മണിയൻപിള്ള രാജു പറയുന്നു.

‘അന്ന് തുടങ്ങിയതാണ് ഞാൻ, ഇപ്പോൾ ഏഴെട്ടു വർഷമായിട്ട് എല്ലാ ഓണത്തിനും ഞാൻ ഓണക്കോടി വാങ്ങി കൊടുക്കും’- എന്നാണ് സ്ഥിരമായി മഞ്ജുവിന് ഓണക്കോടി സമ്മാനിക്കുന്നതിനെ കുറിച്ച് മണിയൻപിള്ള രാജു പറഞ്ഞത്.

അതേസമയം, മഞ്ജു പറഞ്ഞതിങ്ങനെ: ‘സംസാരിക്കുമ്പോൾ ഒക്കെ ഒരു വാചകം കഴിഞ്ഞു രണ്ടാമത്തെ വാചകത്തിൽ നമ്മളെ പൊട്ടിചിരിപ്പിച്ചിട്ടേ രാജുവേട്ടൻ അവസാനിപ്പിക്കാറുള്ളു. അത്രയും സെൻസ് ഓഫ് ഹ്യൂമർ ഉള്ള മനുഷ്യനാണ്.’

‘പിന്നെ ഞാൻ സ്‌നേഹത്തോടെ രാജുവേട്ടനെ കുറിച്ച് ഓർക്കുന്ന ഒരു കാര്യം ഉള്ളത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി എന്റെ അച്ഛൻ മരിച്ചതിനു ശേഷം എല്ലാ വർഷവും മുടങ്ങാതെ എനിക്ക് ഓണക്കോടി എത്തിക്കുന്ന ഒരു കുടുംബമാണ് രാജുവേട്ടനും ചേച്ചിയും.’

‘എല്ലാവർഷവും ഒരു ചെറിയ കുട്ടിയെപ്പോലെ ഞാൻ അതിനു കാത്തിരിക്കും. എപ്പോഴാണ് ഓണക്കോടി കിട്ടുക എന്ന് പറഞ്ഞു ഞാൻ കാത്തിരിക്കും.’- എന്നാണ് മഞ്ജു പറയുന്നത്.

Advertisement