‘ഈ പാട്ട് ഞാനല്ല യേശുദാസാണ് പാടേണ്ടത്’; അന്ന് എസ്പിബി നിർബന്ധം പിടിച്ചു; അതോടെ യേശുദാസ് തിരിച്ചുവന്നു; ക്ലാസിക് ഗാനം പിറന്ന കഥ പറഞ്ഞ് കൈതപ്രം

4249

മമ്മൂട്ടി-ഭരതൻ ടീമിന്റെ എക്കാലത്തേയും ക്ലാസിക് സിനിമയാണ് അമരം. അച്ഛന്റേയും മകളുടേയും സ്‌നേഹം കടലിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ സിനിമയ്ക്ക് ഇന്നും ആരാധകരേറെയാണ്. മമ്മൂട്ടിയുടേയും മാതുവിന്റേയും അശോകന്റെയും എല്ലാം ഏറ്റവും മികച്ച അഭിനയമാണ് ഈ ചിത്ത്രതിലേത്.

ചിത്രത്തിലെ ഗാനങ്ങളുടെ കാര്യത്തിലും സംവിധായകൻ വിട്ടുവീഴ്ച ചെയ്തില്ല. മനോഹരമായ കരളലിയിക്കുന്ന ദൃശ്യങ്ങൾക്കഗാനത്തെ കുറിച്ച് കൈതപ്രം നടത്തിയ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്.

Advertisements

അമരം ചിത്രത്തിലെ ‘വികാര നൗകയുമായി’ എന്ന പാട്ട് പാടാൻ ഗായകൻ എസ് പി ബാലസുബ്രഹ്‌മണ്യത്തിനെയായിരുന്നു ആദ്യം സമീപിച്ചിരുന്നതെന്ന് ഈ ഗാനത്തിന്റെ രചയിതാവ് കൈതപ്രം ദാമോദരൻ പറയുന്നു. നല്ല ബാസിലുള്ള പാട്ടായതുകൊണ്ട് എസ്പിബിക്ക് ഇഷ്ടമായെങ്കിലും മലയാളത്തിൽ തനിക്കിത് പാടാൻ കഴിയില്ലെന്നും ഈ പാട്ട് പാടേണ്ടത് യേശുദാസാണെന്നും അദ്ദേഹം പറയുകയായിരുന്നു എന്നും കൈതപ്രം വെളിപ്പെടുത്തി.

ALSO READ- നടി നവ്യ നായരും ഭർത്താവും വേർപിരിഞ്ഞോ? സംശയങ്ങൾ ഇനി വേണ്ട, ഉത്തരം നൽകി താരത്തിന്റെ പ്രിയതമൻ സന്തോഷ്

സമകാലിക മലയാളം വാരികയുടെ ഓണപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് കൈതപ്രം ഇക്കാര്യം വെളിപ്പെടുത്തിയത്. അമരത്തിലെ ഓരോ പാട്ടും ഓരോരുത്തരെ വെച്ച് പാടിക്കാമെന്നായിരുന്നു ഭരതന്റെ തീരുമാനം. വികാര നൗകയുമായി എസ്പിബിയെക്കൊണ്ട് പാടിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും കൈതപ്രം പറഞ്ഞു. അന്ന് യേശുദാസുമായി ഭരതന് ചെറിയൊരു സൗന്ദര്യപ്പിണക്കമുണ്ടായിരുന്നു എന്നും കൈതപ്രം പറയുന്നു.

‘അന്ന് ആ ഗാനങ്ങൾ എസ്പി. ബാലസുബ്രഹ്‌മണ്യത്തിന്റെ കോദണ്ഡപാണി സ്റ്റുഡിയോയിലാണ് റെക്കോർഡിങ് നടത്തിയത്. എസ്പിബി വന്നു. ഞാനും രവിയേട്ടനും (രവീന്ദ്രൻ മാഷ്) മാത്രമേ ഉള്ളൂ. അദ്ദേഹം നേരെ പോയി ട്രാക്ക് കേട്ടു. ട്രാക്ക് പാടിയത് രവിയേട്ടനായിരുന്നു. നല്ല ബാസിലുള്ള പാട്ട് കേട്ടപ്പോൾ പുള്ളിക്ക് ഭയങ്കര ഇഷ്ടമായി. പക്ഷെ അദ്ദേഹം പറഞ്ഞു, ‘ഇത് ഞാനല്ല പാടേണ്ടത്, യേശുദാസാണ്’ എന്ന്.
ALSO READ- സകലതിലും നേരെ ഓപ്പോസിറ്റ്, ബിഗ് ഡ്രാമ ക്വീൻ! കമലപ്പെണ്ണ് വന്നത് വേറെ സിലബസും കൊണ്ടെന്ന് അശ്വതി ശ്രീകാന്ത്; പിറന്നാൾ ആശംസകൾ നേർന്ന് ആരാധകർ

‘മലയാളത്തിൽ എനിക്കിതു പാടാൻ പറ്റില്ല. തെലുങ്കിൽ ഞാൻ പാടാം എന്ന് പറഞ്ഞു. തെലുങ്കിൽ അദ്ദേഹമാണ് ഈ പാട്ട് പാടിയത്. അങ്ങനെ ദാസേട്ടനെ വിളിച്ചു. അദ്ദേഹം വന്ന് ഒറ്റയടിക്ക് പാടി. അതിലെ മറ്റെല്ലാ പാട്ടുകളും അദ്ദേഹം പാടി’- എന്നും കൈതപ്രം വെളിപ്പെടുത്തുന്നു.

അമരം, ഭരതം, ഞാൻ ഗന്ധർവൻ തുടങ്ങിയ സിനിമകളിലെ പാട്ടുകളിലൂടെയാണ് താൻ തിരിച്ചുവന്നതെന്ന് യേശുദാസ് പറഞ്ഞിട്ടുണ്ടെന്നും അതിൽ തനിക്ക് അഭിമാനമുണ്ടെന്നും കൈതപ്രം പറയുകയാണ്. അമരത്തിന്റെ കഥ പറഞ്ഞ് ഒരു ട്യൂൺ മൂളിത്തന്ന് എന്തെങ്കിലും രണ്ടുവരി എഴുതാൻ ഭരതൻ ആവശ്യപ്പെട്ടിരുന്നു.

തന്റെ മനസ്സിൽ ആ കഥാപാത്രം ഉണ്ടായിരുന്നു. സ്വന്തം പ്രണയവും മകളുടെ പ്രണയവും വഴിതെറ്റിപ്പോയ ഒരാൾ, തോണിയിൽ ഇരിക്കുമ്പോൾ ഉള്ള ഒരു ഇളക്കമാണ് എന്റെ മനസ്സിൽ വന്നത്.

‘വികാര നൗകയുമായി തിരമാലകൾ ആടിയുലഞ്ഞു’- എന്ന് പറഞ്ഞപ്പോൾ ഭരതേട്ടന് ഭയങ്കര ഉത്സാഹമായിയെന്നും കൈതപ്രം പറയുന്നു. സംഗീതം നിർവഹിച്ച രവീന്ദ്രനാണ് ട്യൂൺ ഭരതനുമായി ആലോചിച്ചതെങ്കിലും തനിക്ക് കേൾപ്പിച്ചു തന്നത് ഭരതനാണെന്നും കൈതപ്രം പറയുന്നു.

Advertisement