മലയാളികൾ എക്കാലത്തും പ്രിയങ്കരിയാണ് മഞ്ജു വാര്യർ. താരത്തിന്റെ രണ്ടാം വരവ് മലയാളികൾ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. മലയാളത്തിൻറെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. നിരവധി ആരാധകരുണ്ട് താരത്തിന്. ഇന്ന് മോളിവുഡിലെ മുൻനിര നായികയാണ് താരം. ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള നടി ആയിരിക്കും മഞ്ജു വാര്യർ. മലയാളത്തിൽ മാത്രമല്ല മലയാളത്തിനു പുറത്തേക്കു തന്നെ അഭിനയവൈദഗ്ധ്യം താരം തെളിയിക്കുകയാണ്. അതിർത്തികൾ ഭേദിച്ചുകൊണ്ട് ആരാധകരുണ്ട് താരത്തിന്.
ALSO READ

ഇപ്പോഴിതാ ഒരു ഓണം സ്‌പെഷ്യൽ പരിപാടിയാണ് അണിയറയിൽ ഒരുങ്ങുന്നത്. സി കേരളം ചാനലിൽ ആണ് ഈ പരിപാടി വരുന്നത്. മഞ്ജുഭാവങ്ങൾ എന്നാണ് ഈ പരിപാടിക്ക് പേരിട്ടിരിക്കുന്നത്. ഒട്ടേറെ മുൻനിര താരങ്ങൾ ഈ പരിപാടിയുടെ ഭാഗമാകുന്നുണ്ട്. മഞ്ജുവിനൊപ്പം മനോജ് കെ ജയനും ഇതിൽ എത്തുന്നു എന്നാണ് പരിപാടിയുടെ മറ്റൊരു രഹസ്യം. വർഷങ്ങൾക്ക് മുൻപാണ് ഇതിനുമുൻപ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. അവരുടെ പഴയ ഓർമ്മകൾ പരയുന്നത് പ്രൊമോയിൽ കാണിയ്ക്കുന്നുണ്ട്. പരിപാടിയിൽ മുഖ്യാതിഥി യാണ് മനോജ് കെ ജയൻ.

ഒരു റൊമാൻറിക് സോങ്ങും ഇവർ ആലപിക്കുന്നുണ്ട്. ഭാവന ഈ പരിപാടിയിലൂടെ വീണ്ടും മിനി സ്‌ക്രീനിൽ എത്തുന്നു എന്നാണ് മറ്റൊരു പ്രത്യേകത. പൂർണിമ ഇന്ദ്രജിത്ത്, ഗ്രേസ് ആൻറണി, നിഖില വിമൽ തുടങ്ങിയവയെല്ലാം ഇതിൽ പങ്കെടുക്കുന്നുണ്ട്. ഇതിനുപുറമേ മൃദുല വിജയ്, ഷിജു ആർ, റിച്ചാർഡ് തുടങ്ങിയവരുമുണ്ട്. അവതാരകരായി എത്തുന്നത് ആർ ജെ മാത്തുക്കുട്ടിയും, രാജ് കലേഷും ആണ്.
ALSO READ

ഓഗസ്റ്റ് 22ന് പരിപാടി സി കേരളത്തിൽ സംപ്രേക്ഷണം ചെയ്യും എന്നാണ് സൂചന. പ്രോമോ വീഡിയോ എന്തായാലും വൈറലായി കഴിഞ്ഞിട്ടുണ്ട്. മഞ്ജുവിന്റെതായി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങാൻ ഉണ്ട്.
            








