ഭക്ഷണത്തെ ദൈവമായി കാണണം എന്ന് പഠിപ്പിച്ചത് ലാലേട്ടൻ; ഞാൻ കുഴച്ചുവെച്ച ചീത്തയായ ഭക്ഷണം മുഴുവൻ ലാലേട്ടൻ കഴിച്ചു: മനോജ് കെ ജയൻ

782

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ. തുടക്കകാലത്തെ ചെറിയ വേഷങ്ങളിൽ നിന്നും പിന്നീട് നായകനായി തിളങ്ങിയ താരവും കൂടിയായിരുന്നു മനോജ് കെ ജയൻ. പിന്നീട് സിനിമാ ലോകത്ത് തിരിച്ചടികൾ തുടർന്നതോടെ നായകവേഷം അഴിച്ചുവെച്ച് സഹതാരമായും പ്രതിനായകനായും മനോജ് കെ ജയൻ തിളങ്ങി.

ഇപ്പോഴിതാ മനോജ് കെ ജയൻ മോഹൻലാലിനൊപ്പം ഭക്ഷണം കഴിക്കാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയുടെ ഷൂട്ടിംഗ് ഏറെ നീണ്ടു പോയ ഒരു ദിനത്തിലെ അനുഭവമാണ് മനോജ് കെ ജയൻ പങ്കുവെച്ചിരിക്കുന്നത്.

Advertisements

ഒരു ദിവസം രാവിലെ തുടങ്ങിയ ഷൂട്ട് ഒരുപാട് നേരം നീണ്ടുപോയ്. മോഹൻലാൽ അടക്കം ആഹാരം കഴിക്കാതെ ഇരിക്കുകയായിരുന്നു അന്ന്. അതോടൊപ്പം തന്നെ താൻ കുഴച്ചുവെച്ച ചീത്തയായി പോയ ഭക്ഷണം മോഹൻലാൽ കഴിച്ചെന്നും കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മനോജ് കെ ജയൻ പറയുന്നു.

ALSO READ- ‘യൂത്ത് കോൺക്ലേവ് എന്നു പറയുമ്പോൾ നാളത്തെ ഫ്യൂച്ചർ’; പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ ഭയങ്കര സന്തോഷമുണ്ടെന്ന് അപർണ ബാലമുരളി

എന്നെ ഭക്ഷണത്തെ ദൈവമായി കാണണം എന്ന് പഠിപ്പിച്ചത് ലാലേട്ടൻ ആണെന്ന് വേണമെങ്കിൽ പറയാം. സാഗർ ഏലിയാസ് ജാക്കിയുടെ ഷൂട്ടിങ് സമയത്ത് ഷൂട്ട് ഒറ്റ സ്ട്രെച്ചിൽ തീർക്കേണ്ടതായത് കൊണ്ട് രാവിലെ നേരത്തെ തുടങ്ങി. ബ്രേക്ക്ഫാസ്റ്റ് ലേറ്റ് ആവുകയും ചെയ്തു. ഷൂട്ട് തീർന്നപ്പോഴേക്കും നല്ല വിശപ്പായിരുന്നു എല്ലാവർക്കും.

ലാലേട്ടനും ഒന്നും കഴിച്ചില്ലായിരുന്നു. ഷൂട്ട് കഴിഞ്ഞപ്പോൾ ലാലേട്ടൻ വന്നിട്ട്, നമുക്ക് കഴിച്ചാലോ എന്ന് ചോദിച്ചു. കടപ്പുറത്തായിരുന്നു ഷൂട്ട്. അവിടെ ഇരുന്ന് കഴിക്കാൻ സ്ഥലമില്ലായിരുന്നു. കഴിക്കാൻ വേണ്ടി അവിടെയുണ്ടായിരുന്ന വണ്ടിയിൽ ഞാനും ലാലേട്ടനും പോയിരിക്കുകയായിരുന്നു.

ALSO READ- ത് വൃത്തിഹീനമായ കാരവാൻ; അമ്മയോട് നിർമ്മാതാവിന്റെ ഭർത്താവ് മോശമായി പെരുമാറി; എഡിറ്റിംഗ് കാണാമെന്ന് പറഞ്ഞത് സംവിധായകൻ തന്നെ: ഷെയ്ൻ നിഗത്തിന്റെ കത്ത് ഇങ്ങനെ

അവർ ഫുഡ് കൊണ്ടുവന്ന് വച്ചപ്പോൾ ഇഡലി എടുത്തു ചമ്മന്തിയും ഒഴിച്ചു. താമസിച്ച് പോയത് കൊണ്ടാവും ചമ്മന്തി ചീത്തയായി പോയിരുന്നു.അതോടെ തനിക്ക് ഭക്ഷണം കഴിക്കാനാകാതോ പോയി. ഈ സമയത്ത് ലാലേട്ടൻ എന്നോട് എന്താ കഴിക്കാത്തതെന്ന് ചോദിച്ചു. ലാലേട്ടാ ഈ ചമ്മന്തി ചീത്തയായി എനിക്ക് കഴിക്കാൻ പറ്റുന്നില്ല എന്നാണ് ഞാൻ പറഞ്ഞത്, അപ്പോൾ എന്തിനാ മോനെ നീ ആ ചമ്മന്തി അത്രയും ഇഡലിയിൽ ഒഴിച്ചത്. ഒരിക്കലും ഭക്ഷണം വേസ്റ്റാക്കരുത് എന്ന് പറയുകയായിരുന്നു.

പിന്നെ, എന്നോട് നീ അത് കഴിക്കുന്നില്ലേ എന്ന് ചോദിച്ചു. കഴിക്കാൻ പറ്റുന്നില്ല ലാലേട്ടാ എന്ന് ഞാൻ പറഞ്ഞപ്പോൾ. എന്റെ കയ്യിൽ നിന്നും അത് വാങ്ങി ഞാൻ കുഴച്ചുവച്ച ആ ഫുഡ് മുഴുവൻ അദ്ദേഹം കഴിക്കുകയായിരുന്നു. ആരാണെങ്കിലും കഴിക്കാൻ മടിക്കുന്ന ആ ഭക്ഷണം ലാലേട്ടൻ മുഴുവനും കഴിച്ചു തീർത്തു. ഇന്ത്യ കണ്ട മഹാനടനാണ് ആ ഭക്ഷണം കഴിച്ചതെന്നും മനോജ് കെ ജയൻ പറയുന്നു.

Advertisement