തെന്നിന്ത്യൻ സിനിമാ രംഗത്ത് തൊണ്ണൂറുകളിൽ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയാണ് മധുബാല എന്ന മധു. മലയാളം സിനിമാ സിനിമാ പ്രേക്ഷകർക്കും ഏറെ സുപരിചിത അയിരുന്നു മധുബാല. ഇന്ത്യയുടെ ഡ്രീം ഗേൾ ഹേമമാലിനിയുടെ അനന്തിരവളായ മധു ബാല മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ അഴകൻ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമ ലോകത്ത് എത്തിയത്.
മണിരത്നം സംവിധാനം ചെയ്ത റോജയാണ് മധുബാലയ്ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. ഒറ്റയാൾ പട്ടാളം, യോദ്ധ, നീലഗിരി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും മധുബാല പ്രിയങ്കരിയായി മാറി. അഭിനയരംഗത്തു നിന്ന് വിവാഹത്തിന് ശേഷം ഇടവേളയെടുത്ത മധുബാല ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാണ്.
കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു എങ്കിലും അപ്രതീക്ഷിതം ആയാണ് താൻ സിനിമയിൽ എത്തിയത് എന്ന് പറയുകയാണ് മധുബാല. താരത്തിൻരെ പിതാവ് രഘുനാഥ് നാല് സിനിമകൾ നിർമിച്ചിട്ടുണ്ട്.എട്ടു വർഷം മാത്രമാണ് അഭിനയ ലോകത്തുണ്ടായിരുന്നുള്ളു എങ്കിലും തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും ഒരേ സമയം മധുബാല ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും ഇന്നും അസ്തമിച്ചിട്ടില്ല.
1999ലാണ് ആനന്ദ് ഷായെ വിവാഹം ചെയ്തു മധുബാല അഭിനയരംഗം വിട്ടത്. രണ്ട് പെൺകുഞ്ഞുങ്ങളായതിനു ശേഷം 15 വർഷത്തെ ദീർഘ ഇടവേളക്ക് വിരാമമിട്ടുകൊണ്ട് വെള്ളിത്തിരയിലേക്ക് തിരികെ വരികയായിരുന്നു.
2014 ൽ ദുൽഖർ സൽമാന്റെ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് തിരികെ എത്തുന്നത്. താരം ഇപ്പോൾ മധൂ എന്ന പേരിലാണ് അറിയപ്പെടുന്നത്. സമീപകാലത്ത് അനുഭവിച്ച ദുഃഖം തുറന്നു പറയുകയാണ് മധൂ ഇപ്പോൾ. തെന്നിന്ത്യൻ ഭാഷകളിലെല്ലാം എത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു ശാകുന്തളം. വൻ ഹൈപ്പോടെയെത്തിയ ചിത്രം ബോക്‌സോഫീസിൽ വൻ പരാജയമായി മാറിയിരുന്നു. സാമന്തയായിരുന്നു ഗുണശേഖർ സംവിധാനം ചെയ്ത ചിത്രത്തിൽ നായിക. നായകൻ മലയാള നടൻ ദേവ് മോഹനായിരുന്നു.
ചിത്രം വിഷു റിലീസായി എത്തിയെങ്കിലും മുടക്കു മുതൽപോലും നേടാനായില്ല. നടൻ മോഹൻ ബാബു ദുർവാസാവായും മധൂ അപ്‌സര സുന്ദരി മേനകയേയും അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിന്റെ പരാജയത്തിന്റെ വിഷമമാണ് ഇപ്പോൾ മധൂ പങ്കുവെയ്ക്കുന്നത്.
ശാകുന്തളം സിനിമയുടെ അണിയറപ്രവർത്തകർ ആത്മാർഥമായി പരിശ്രമിച്ചിട്ടും ബോക്‌സോഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ചിത്രത്തിനായില്ല. നിർമ്മാതാക്കളും മേക്കേഴ്‌സുമെല്ലാം അവരുടെ ഏറ്റവും മികച്ചത് നൽകിയിട്ടും ശാകുന്തളം ബോക്‌സോഫീസിൽ പരാജയപ്പെട്ടതിൽ തനിക്ക് വളരെയധികം സങ്കടമുണ്ടെന്നാണ് മധൂ പറയുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗിനും ഡബ്ബിംഗിനും ശേഷം, അവർ ഏകദേശം ഒരു വർഷത്തോളം സിജിഐയ്ക്കായി (കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറി) ചെലവഴിച്ചു. ഈ സിനിമയൊരു വിഷ്വൽ ട്രീറ്റ് ആക്കി മാറ്റാൻ അവർ നന്നായി കഷ്ടപ്പെട്ടിരുന്നു.
സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഒരിക്കൽ പോലും അവർ അഭിനേതാക്കൾക്കോ അതുപോലെ സാങ്കേതിക വിദഗ്ധർക്കോ മേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല. താരങ്ങളുടെ കംഫാർട്ടായിരുന്നു അവർ നോക്കിയതെന്നും മധൂ പറയുകയാണ്.