‘ഒരാളെ കരിവാരി തേക്കാൻ എളുപ്പമാണ്, ചിലർക്ക് അതൊരു ഹരമാണ്, കൂടെ കുറച്ച് മതവും രാഷ്ട്രീയവും കൂടി കലക്കാൻ പറ്റിയാൽ ബഹു സന്തോഷം’; അഞ്ജു അരവിന്ദിന്റെ ക്ലാസ്സ് മറുപടി : വീഡിയോ

127

നർത്തകി മൻസിയ വി പിക്ക് പിന്തുണയറിയിച്ച് കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യാനില്ലെന്ന് നർത്തകി അഞ്ജു അരവിന്ദ് പ്രഖ്യാപിച്ചത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ക്ഷേത്ര വേദിയിൽ നൃത്തം അവതരിപ്പിക്കാൻ ലഭിച്ച അവസരം ബഹിഷ്‌കരിക്കുന്നുവെന്നായിരുന്നു അഞ്ജു അരവിന്ദ് പറഞ്ഞത്.

ഏപ്രിൽ 21 ന് ആറാം ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളിലാണ് അഞ്ജുവിന്റെ ഭരതനാട്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ സംഭവത്തിൽ നടിയും നർത്തകിയുമായ അഞ്ജു അരവിന്ദാണ് എന്ന് തെറ്റിദ്ധരിച്ച് പലരും സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു. ഈ തെറ്റിദ്ധാരണയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഞ്ജു ഇപ്പോൾ.

Advertisements

ALSO READ

അത് നീയാണോ? അതേതോ വലിയ കൊച്ചല്ലേ അത് താനല്ലല്ലോ തന്റെ മാസ്‌ക് ഒന്ന് മാറ്റിക്കേ എന്ന് പറഞ്ഞ്… : ഓപ്പറേഷൻ ജാവയ്ക്ക് ശേഷം കോളേജിൽ നേരിടേണ്ടി വന്ന റാഗിങിനെക്കുറിച്ച് മമിത ബൈജു

കുടൽമണിക്ക്യം ക്ഷേത്രത്തിലെ ഡാൻസ് പ്രോഗ്രാം ക്യാൻസൽ ആയ വിവാദത്തെ കുറിച്ച് അഞ്ജു അരവിന്ദ് സംസാരിച്ചിരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഭാവിയിൽ കൂടൽ മാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യാൻ ഒരു അവസരം കിട്ടിയാൽ തീർച്ചയായും രണ്ട് കൈയ്യും നീട്ടി ഞാൻ അത് സ്വീകരിക്കുമെന്നും അഞ്ജു പറഞ്ഞു.

‘അതെ ഞാൻ അഞ്ജു അരവിന്ദാണ്, പക്ഷേ ആ പോസ്റ്റിട്ട അഞ്ജു അരവിന്ദ് ഞാനല്ല. എന്റെ സമനില തെറ്റിയതൊന്നുമല്ല കേട്ടോ, സമനില തെറ്റിയ ചിലരുണ്ടാക്കി തെറ്റിദ്ധാരണ മാറ്റാൻ വേണ്ടി പറഞ്ഞതാണ്. കൂടൽ മാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് എന്ന് എന്നെ സ്‌നേഹിക്കുന്ന ചില സുഹൃത്തുക്കൾ എന്നോട് പറഞ്ഞു.’

‘ആ പോസ്റ്റ് എഴുതിയ ആളുടെ പേര് അഞ്ജു അരവിന്ദ് എന്നാണ് എന്നും പലരും അത് ഞാനാണ് എന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ടായതായും മനസിലായി. ആ തെറ്റിദ്ധാരണ വളരെ പെട്ടെന്ന് തന്നെ മണിക്കൂറുകൾക്കകം കാട്ടുതീ പോലെ പടർന്നു.’

‘ആ പോസ്റ്റ് എഴുതിയ ആളുടെ പേര് അഞ്ജു അരവിന്ദ് എന്നാണ് എന്നും പലരും അത് ഞാനാണ് എന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ടായതായും മനസിലായി. ആ തെറ്റിദ്ധാരണ വളരെ പെട്ടെന്ന് തന്നെ മണിക്കൂറുകൾക്കകം കാട്ടുതീ പോലെ പടർന്നു.’

മിഥുൻ കെഎസ് എന്ന സംസ്‌കാര സമ്പന്നനായ ഒരു ഹിന്ദു സഹോദരൻ തന്നെ കുറിച്ചെഴുതിയ മോശം കമന്റിനും തക്കതായ മറുപടിയും അഞ്ജു പങ്കു വെച്ച വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. സുഹൃത്തേ നിങ്ങൾക്കൊക്കെ ഇത്ര വൃത്തികെട്ട ഭാഷ മാത്രമേ വശമുള്ളൂ, വീട്ടിൽ അമ്മയോടും പെങ്ങളോടുമൊക്കെ ഇതേ ഭാഷയാണോ ഉപയോഗിക്കാറ് എന്നും അഞ്ജു ചോദിക്കുന്നു.

സോഷ്യൽ മീഡിയയിൽ ഇത്ര വൃത്തികെട്ട കമന്റുകളെഴുതുന്നത് പോലെ അത്ര എളുപ്പമല്ല നൃത്തം അഭ്യസിക്കുന്നതും ചെയ്യുന്നതും. ഞങ്ങളെ പോലുള്ള കലാകാരന്മാർ വർഷങ്ങൾ നീണ്ട സാധനയിലൂടെ കരസ്ഥമാക്കുന്നതാണ് അത്. ഞങ്ങൾ ദൈവത്തോടൊപ്പമാണ് ആ കലയെ ചേർത്തു വെയ്ക്കുന്നതും. ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണത്. അഞ്ജു പറഞ്ഞു.

ALSO READ

മലയാള സിനിമയിൽ ചരിത്രം കുറിയ്ക്കാൻ വരവറിയിച്ച് സേതുരാമയ്യർ ; ത്രില്ലടിച്ച് ആരാധകർ

ഇങ്ങനെ പോസ്റ്റും കമന്റുകളുമൊക്കെയിട്ട് നടക്കുന്ന സഹോദരീ സഹോദരന്മാർ ഒന്നോർക്കുക. ഒരാളെ കരിവാരി തേയ്ക്കാൻ വളരെ എളുപ്പമാണ്. അത് തിരുത്താനോ അത് അങ്ങനെയായിരുന്നില്ല എന്ന് പിന്നീട് ബോധ്യപ്പെടുത്താനോ വളരെ ബുദ്ധിമുട്ടാണ്. തിന്മകളെയും തെറ്റുകളെയും മാത്രം തിരഞ്ഞ് നടക്കാതെ ചുറ്റും സംഭവിക്കുന്ന നന്മകളെയും ശരികളെയുമൊക്കെ കാണാനൊന്ന് ശ്രമിക്കണമെന്നും അതിലൂടെ സന്തോഷം കണ്ടെത്താൻ ശ്രമിക്കണമെന്നും അഞ്ജു പറയുന്നുണ്ട്.

ദേശീയ വാർത്താ മാധ്യമങ്ങളിലൊന്ന് തന്റെ നല്ലൊരു ചിത്രമൊക്കെ കൊടുത്ത് വളരെ പ്രാധാന്യത്തോടെ ഈ വാർത്ത കൊടുത്തതും ശ്രദ്ധ കൊടുത്തത് ശ്രദ്ധിക്കപ്പെട്ടുവെന്നും ഇങ്ങനെയുള്ള ആളുകളും ചാനലുകളും കാരണമാണ് ഇന്ത്യയ്ക്ക് ഒരിക്കലും മുന്നേറാനാകാത്തതെന്നും അഞ്ജു അരവിന്ദ് പറഞ്ഞു. ഇത്തരക്കാർക്കെതിരെ നിയമപരമായി നീക്കം നടത്താൻ തയ്യാറെടുക്കുകയാണെന്നും അഞ്ജു അരവിന്ദ് പറയുന്നുണ്ട്

 

 

Advertisement