മരക്കാറിലെ സുബൈദ ഇതാ! മഞ്ജു മഞ്ജു വാര്യരുടെ കിടിലന്‍ ലുക്ക് പുറത്തുവിട്ടു

24

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ കഥാപാത്രങ്ങളുടെ ലുക്ക് ആണ് കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

Advertisements

നായകന്‍ മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സുനില്‍ ഷെട്ടി എന്നിവരുടെ ലുക്ക് ആണ് ഇത് വരെ പുറത്തു വന്നിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തിലെ നായിക മഞ്ജു വാര്യരുടെ ലുക്കും റിലീസ് ചെയ്തിരുക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സുബൈദ എന്നാണു മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചത്.

മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാലും ഒരു കാമിയോ റോളില്‍ ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും.

‘മരക്കാരി’നു ശേഷം ‘അസുരന്‍’ എന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. മഞ്ജുവിന്റെ തമിഴിലേക്കുള്ള രംഗപ്രവേശം കൂടിയാണ് വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ഈ ധനുഷ് ചിത്രം. ‘വട ചെന്നൈ’യുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് വെട്രിമാരനൊപ്പം ‘അസുരന്‍’ എന്ന പുതിയ ചിത്രത്തില്‍ കൈകോര്‍ക്കുന്ന കാര്യം ധനുഷ് അനൗണ്‍സ് ചെയ്തത്.

ജനുവരി 26 ഓടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ധനുഷ് പറയുന്നു. തമിഴ് നോവലായ ‘വേട്‌ക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് ‘അസുരന്‍’ എന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്തിടെ റിലീസ് ചെയ്തിരുന്നു. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement