ബഷീറിന് കുഴപ്പമൊന്നുമില്ലെന്ന് രണ്ട് കുട്ടികൾ നേരത്തെ ഉള്ളതുകൊണ്ട് എല്ലാവർക്കും അറിയാമല്ലോ, അപ്പോൾ എന്നെ ഇനി എല്ലാവരും കുറ്റപ്പെടുത്തുമല്ലോ; പേടിച്ച നാളുകളെ കുറിച്ച് മഷൂറ

6767

പ്രാങ്ക് വീഡിയോകളും, പാചക പരീക്ഷണങ്ങളും ഒക്കെയായി ബഷീർ ബഷിയും കുടുംബവും സോഷ്യൽമീഡിയയിൽ സജീവമാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകളാണ് സോഷ്യൽ മീഡിയ വഴി ആരാധകരെ സമ്പാദിക്കുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീർ ബഷി ബിഗ് ബോസിൽ എത്തിയതോടെയാണ് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായത്.

Advertisements

പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീർ ബിഗ് ബോസിൽ നിന്ന് പുറത്തായത്. തൊട്ടത് പൊന്നാക്കുന്നവനാണ് ബഷീർ ബഷിക്കുള്ള വിശേഷണം തന്നെ. കൊച്ചിയിലെ ഫ്രീക്കൻ എന്നാണ് ബഷീർ ബിഗ് ബോസിൽ എത്തും മുമ്പ് താരം സോഷ്യൽമീഡിയയിൽ അറിയപ്പെട്ടിരുന്നത്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും അവർക്കൊപ്പം സന്തോഷമായി ജീവിക്കുകയാണെന്നും ബിഗ് ബോസിലൂടെയാണ് താരം വെളിപ്പെടുത്തിയത്.

Also read; വളരെ മോശമായി തിരക്കഥയെഴുതി നശിപ്പിച്ചുവെന്ന് ആന്റണി പെരുമ്പാവൂർ; എന്നെ അപമാനിക്കാൻ വേണ്ടി ശ്രീനി മനഃപൂർവ്വം ചെയ്ത സിനിമയാണ് വിശ്വസിക്കുന്നില്ലെന്ന് മോഹൻലാൽ

ആദ്യം വിമർശനം നേരിട്ടുവെങ്കിലും ബഷീറിനെയും കുടുംബത്തെയും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. അടുത്തിടെയാണ് തന്റെ ഭാര്യമാരിൽ ഒരാളായ മഷൂറ ഗർഭിണിയാണെന്ന് ബഷീർ ആരാധകരെ അറിയിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മഷൂറ ഗർഭം ധരിച്ചത്. ഇപ്പോൾ ഗർഭം ധരിക്കുന്നതിന് മുൻപുള്ള പേടികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് മഷൂറ.

മഷൂറയുടെ വാക്കുകൾ ഇങ്ങനെ;

‘ഞാൻ വിവാഹം കഴിഞ്ഞ് ബഷീറിന്റെ വീട്ടിലേക്ക് വരുമ്പോൾ സൈഗു ജനിച്ച് മാസങ്ങൾ മാത്രമെ ആയിട്ടുണ്ടായിരുന്നുള്ളു. അതുകൊണ്ട് കുറച്ച് കാലത്തേക്ക് എനിക്കും ബഷീറിനും കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചിരുന്നു.’ ‘പിന്നെ പഠനവും പൂർത്തിയായിരുന്നില്ല. ഇതെല്ലാം ബഷീറിനോട് പറഞ്ഞപ്പോൾ ബഷീറും സമ്മതിച്ചു.

അങ്ങനെ രണ്ട് വർഷത്തേക്ക് കുഞ്ഞുങ്ങൾ വേണ്ടെന്ന് തീരുമാനിച്ചു. എല്ലാ പ്രിക്കോഷൻസും എടുത്താണ് ജീവിച്ചിരുന്നത്. എപ്പോൾ കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നുവോ അപ്പോൾ കുഞ്ഞ് ഉണ്ടാകുമെന്ന പൊട്ടബുദ്ധിയായിരുന്നു അന്ന് എനിക്ക്. ബഷീർ അപ്പോഴും എന്നോട് പറഞ്ഞിരുന്നു. നീ വിചാരിക്കുന്ന സമയത്ത് കുഞ്ഞിനെ കിട്ടണമെന്നില്ലെന്ന്.

പിന്നീട് കുഞ്ഞിന് വേണ്ടി ശ്രമിച്ചപ്പോഴെല്ലാം നെഗറ്റീവായിരുന്നു ഫലം. അപ്പോഴാണ് എനിക്ക് പേടി വരാൻ തുടങ്ങിയത്. എത്രയൊക്കെ സന്തോഷം ലഭിച്ചാലും കുഞ്ഞില്ലല്ലോയെന്ന സങ്കടം എനിക്ക് എപ്പോഴുമുണ്ടായിരുന്നു.’ ‘അപ്പോഴെല്ലാം സുഹാനയും ബഷീറും ചേർന്ന് ആശ്വസിപ്പിച്ചിരുന്നു. പിന്നെ എനിക്ക് തോന്നി തുടങ്ങി ഇനി ചിലപ്പോൾ എനിക്ക് കുഞ്ഞുണ്ടാവില്ലായിരിക്കുമെന്ന്.

അതുകൊണ്ടായിരിക്കാം മറ്റ് രണ്ട് കുഞ്ഞുങ്ങളുള്ള വീട്ടിലേക്ക് ദൈവം എന്നെ കൊണ്ടെത്തിച്ചത് എന്നൊക്കെ. രാത്രികളില്ലെല്ലാം കരച്ചിലായിരുന്നു. മാത്രമല്ല എല്ലാവരും ചോദിക്കാനും തുടങ്ങി. ബഷീറിന് കുഴപ്പമൊന്നുമില്ലെന്ന് രണ്ട് കുട്ടികൾ നേരത്തെ ഉള്ളതുകൊണ്ട് എല്ലാവർക്കും അറിയാമല്ലോ.

Also read; പൃഥ്വിക്കൊപ്പം അന്നേ ഞാനുണ്ട്, പ്രണയകാലത്തെ ചിത്രങ്ങളുമായി സുപ്രിയ മേനോൻ, ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

അപ്പോൾ എന്നെ ഇനി എല്ലാവരും കുറ്റപ്പെടുത്തുമല്ലോ എന്നൊക്കെ ചിന്ത പോയിരുന്നു. അപ്പോഴാണ് പീരിയഡ്‌സ് വൈകിയത് അന്ന് എല്ലാവരും പ്രതീക്ഷിച്ചു ഗർഭിണിയായിരിക്കുമെന്ന്. അങ്ങനെ ഞങ്ങൾ പരിശോധിക്കാൻ ആശുപത്രിയിൽ പോയി ബഷീറടക്കം എല്ലാവരും വലിയ പ്രതീക്ഷയിലായിരുന്നു. ഞാനും അതിയായി സന്തോഷിച്ചിരുന്നു. പക്ഷെ ഡോക്ടർ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായിരുന്നു. അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു.’

Advertisement